Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ജീവിതം പോരാട്ടമാക്കിയ ജനനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2019, 01:33 am IST
inEditorial

മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഇഹലോകവാസം വെടിഞ്ഞതോടെ സംഭവബഹുലവും സമരോത്സുകവുമായ ഒരു രാഷ്‌ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. മംഗലാപുരത്ത് ജനിച്ച് സെമിനാരി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ഫെര്‍ണാണ്ടസ്, രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനം ജീവിതദൗത്യമായി ഏറ്റെടുക്കുകയായിരുന്നു. ബോംബെയിലേക്ക് താമസം മാറ്റുകയും തൊഴിലാളി നേതാവായി ഉയരുകയും ചെയ്ത ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ 1974-ല്‍ നടന്ന റെയില്‍വേ പണിമുടക്കില്‍ മറ്റ് മേഖലയിലുള്ളവരും പങ്കുകൊണ്ടതോടെ രാജ്യം നിശ്ചലമായി. ഇതോടെ പകരക്കാരനില്ലാത്ത നേതാവായി ഉയര്‍ന്നു.

ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1961-68 കാലയളവില്‍ അംഗമായിരുന്ന അദ്ദേഹം, 1967ല്‍ ബോംബെ സൗത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ്സിലെ കരുത്തനായി അറിയപ്പെട്ടിരുന്ന എസ്.കെ. പട്ടേലിനെ പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തിയതോടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറി. ഫെര്‍ണാണ്ടസിനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു തെരഞ്ഞെടുപ്പ് വിജയമായിരുന്നില്ല. അന്നുമുതല്‍ ഓര്‍മകള്‍ അവശേഷിച്ച അവസാനകാലം വരെ കോണ്‍ഗ്രസ്സ് എന്ന ജനശത്രുവിനോട് നിരന്തരം പോരാടാന്‍ ജീവിതം തന്നെ മാറ്റിവച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ഈ പോരാട്ടത്തില്‍ ഒരിക്കല്‍പ്പോലും പിന്തിരിയുകയോ പതറുകയോ ചെയ്തില്ല.

കോണ്‍ഗ്രസ്സിന് അധാര്‍മികമായി അധികാരത്തില്‍ തുടരാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975-ല്‍ പ്രഖ്യാപിച്ച പത്തൊന്‍പത് മാസം നീണ്ട അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനെ ദേശീയ രാഷ്‌ട്രീയത്തിലെ ഇതിഹാസ നായകനാക്കിയത്. പൗരാവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഏകാധിപത്യത്തിനെതിരെ ആര്‍എസ്എസിനു പുറത്ത് ധീരമായി പ്രവര്‍ത്തിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പോലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ച് അന്ന് ഗുജറാത്തിലെത്തിയ ഫെര്‍ണാണ്ടസിനെ സ്വീകരിച്ചതിനെക്കുറിച്ച് പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അഭിമാനത്തോടെ പറയുന്നുണ്ട്. അറസ്റ്റു ചെയ്യപ്പെട്ട്, ചങ്ങലയ്‌ക്കിട്ട കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ഒടുങ്ങാത്ത സ്വാതന്ത്ര്യവീര്യത്തിന്റെ എക്കാലത്തെയും പ്രതീകമാണ്.

അടിയന്തരാവസ്ഥയ്‌ക്കുശേഷം അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന ഫെര്‍ണാണ്ടസ് ബഹുരാഷ്‌ട്ര കുത്തകയായ കൊക്കക്കോളയെ നിരോധിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി. വി.പി. സിങ് സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയായ ഫെര്‍ണാണ്ടസാണ് കൊങ്കണ്‍ പാതയ്‌ക്ക് തുടക്കമിട്ടത്. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ സൈന്യത്തിന്റെ തോഴനാവുകയും, പൊഖ്‌റാന്‍ അണുപരീക്ഷണത്തിലും കാര്‍ഗില്‍ യുദ്ധത്തിലും പ്രധാനമന്ത്രി വാജ്‌പേയിയുടെ കരങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്തു. ഇതില്‍ അമര്‍ഷം പൂണ്ട പ്രതിപക്ഷം അടിസ്ഥാനരഹിതമായ ‘ശവപ്പെട്ടി അഴിമതി’ ആരോപണം ഉന്നയിച്ച് പകവീട്ടി. യഥാര്‍ത്ഥത്തില്‍ ബലിദാനികളായ സൈനികരുടെ മൃതദേഹങ്ങള്‍ ദൂരദിക്കുകളിലേക്ക്  കേടുകൂടാതെ കൊണ്ടുപോകാന്‍ വിലകൂടിയ ‘കാസ്‌കെറ്റ്’ വാങ്ങുകയാണുണ്ടായത്. രേഖകളില്‍ ഇത് വെറും ‘ശവപ്പെട്ടി’യെന്ന് ഒരു സാധാരണ ഉദ്യോഗസ്ഥന്‍ വരുത്തിയ പിഴവാണ് അഴിമതിയുടെ പുകമറ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സിന് സഹായകമായത്. ഒടുവില്‍ കോണ്‍ഗ്രസ്സ് ഭരണകാലത്തുതന്നെ ഇടപാടില്‍ അഴിമതിയില്ലെന്ന് സിബിഐ കണ്ടെത്തി. പക്ഷേ ഖേദം പ്രകടിപ്പിക്കാനുള്ള മാന്യത കോണ്‍ഗ്രസ്സ് കാണിച്ചില്ല.

ജനാധിപത്യത്തിന്റെ ശക്തനായ വക്താവായിരുന്ന ഫെര്‍ണാണ്ടസ് കുടുംബാധിപത്യത്തിന്റെ നിതാന്ത ശത്രുവുമായിരുന്നു. സ്വാഭാവികമായും ഇത് അദ്ദേഹത്തെ നെഹ്‌റു കുടുംബത്തിനെതിരാക്കി. ഫെര്‍ണാണ്ടസ് പാര്‍ലമെന്റില്‍ സോണിയാ ഗാന്ധിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ്സ് ഞെളിപിരികൊണ്ടു. കോണ്‍ഗ്രസ്സിന്റെ ‘ബദ്ധശത്രുക്കള്‍’ ആയ പലരും പല കാരണങ്ങള്‍കൊണ്ടും സോണിയയോട് മൃദുസമീപനം പുലര്‍ത്തിയപ്പോള്‍, ഫെര്‍ണാണ്ടസ് ഒരിഞ്ചുപോലും പിന്നോട്ടുപോയില്ല. അതായിരുന്നു ആ തത്ത്വദീക്ഷ. രാഷ്‌ട്രീയ ജീവിതം വലിയൊരു പോരാട്ടമാക്കി മാറ്റിയ ഇങ്ങനെയൊരാള്‍ ഇനിയുണ്ടാകുമെന്ന് കരുതാനാവില്ല. ജനാധിപത്യത്തിന്റെ ഈ കാവല്‍ഭടന് ഞങ്ങളുടെ ആദരാഞ്ജലി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.