Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 01:36 am IST
inEditorial

എല്ലാം ശരിയാക്കുമെന്ന് ഉറപ്പുനല്‍കിയ ഇടതുമുന്നണി അധികാരത്തില്‍ ആയിരം ദിവസം പിന്നിട്ടിരിക്കുകയാണ്. ജനകീയ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, തൊട്ടതെല്ലാം വിവാദത്തിലുമായി. അഴിമതിയും സ്വജനപക്ഷപാതവും വേണ്ടുവോളമായി. സ്വയം സൃഷ്ടിയായ പ്രളയം ജനങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത കെടുതിയാണുണ്ടാക്കിയത്. പ്രളയാനന്തര നടപടികളെല്ലാം വെള്ളത്തിലുമായി. കരകയറാന്‍ കഴിയാത്തവിധം കയങ്ങളിലേക്ക് ഭരണം താഴുമ്പോഴാണ് ശബരിമല പ്രശ്‌നം വന്നത്. 

യുവതികള്‍ക്കും ശബരിമലയില്‍ കയറാമെന്ന സുപ്രീംകോടതിവിധി വന്നപാടെ സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങി. വിധി പഠിക്കുംമുന്‍പുതന്നെ യുവതീപ്രവേശനത്തിന് ഒരുക്കം നടത്തുകയും ചെയ്തു. അയ്യപ്പഭക്തയായ ഒരു യുവതിയും മലചവിട്ടാന്‍ തയ്യാറാകുംമുന്‍പ് തന്നെ മുഖ്യമന്ത്രി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തി എന്തുവിലകൊടുത്തും യുവതികളെ മലയിലെത്തിക്കുമെന്ന് വീമ്പടിക്കുകയും ചെയ്തു. 64 ദിവസം നീണ്ട തീര്‍ത്ഥാടനകാലത്ത് സ്വമേധയാ ഒരു യുവതിയും മലകയറിയില്ല. യുദ്ധസന്നാഹത്തോടെ സംവിധാനങ്ങളൊരുക്കി എഴുന്നള്ളിയവരുണ്ട്. ഭക്തരുടെ എതിര്‍പ്പുമൂലം അവര്‍ക്കെല്ലാം നിരാശപ്പെടേണ്ടിവന്നു. 

പിശകുണ്ടെന്ന് സുപ്രീംകോടതിക്ക് തന്നെ ബോധ്യമായ വിധി നടപ്പാക്കുന്നതിനെതിരായ ജനവികാരം മാനിക്കാന്‍ ജനകീയ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ ഭക്തരെ ശത്രുക്കളായിക്കണ്ടാണ് സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോയത്. അതില്‍ ഈ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചവരും കടുത്ത അമര്‍ഷത്തിലാണെന്ന് ബോധ്യപ്പെടുകയുണ്ടായി. യുവതികളടക്കം ലക്ഷക്കണക്കിനാളുകള്‍ സര്‍ക്കാരിന്റെ നടപടിയെ ചെറുക്കാന്‍ രംഗത്തിറങ്ങി. കേരളത്തില്‍ മാത്രമല്ല, രാജ്യമെങ്ങും നാമജപങ്ങളുമായി അണിനിരന്നവരുടെ കൂട്ടായ്‌മയായിരുന്നു അനന്തപുരിയില്‍ അയ്യപ്പ കര്‍മസമിതി സംഘടിപ്പിച്ച സംഗമം. സംഘാടകരെപ്പോലും അമ്പരപ്പിച്ച ജനാവലിയാണ് അതില്‍ പങ്കെടുത്തത്. സംഗമം നടത്തിയത് ബിജെപിയല്ല. ബിജെപി നേതാക്കളാരും അവിടെ പ്രസംഗിച്ചിട്ടുമില്ല. സാമുദായിക നേതാക്കളുടെയും സന്യാസിവര്യന്മാരുടെയും വലിയ നിരതന്നെ വേദിയിലും സദസ്സിലുമായി ഉണ്ടായിരുന്നു.

സംഗമത്തില്‍ മുഖ്യാതിഥിയായി മാതാ അമൃതാനന്ദമയീദേവി പങ്കെടുത്തതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നത് ഫാസിസ്റ്റ് രീതിയാണെന്നതില്‍ സംശയമില്ല. സിപിഎമ്മിന്റെ ചെലവിലോ പരിലാളനയിലോ പ്രവര്‍ത്തിക്കുന്നതല്ല അമൃതാനന്ദമയി മഠം. കോടാനുകോടി അനുയായികളുള്ള ‘അമ്മ’യെ അവഹേളിക്കാന്‍ അവസരം നോക്കിനടന്നവരാണ് സിപിഎം നേതാക്കള്‍. നിയമസഭാ വേദിയില്‍ പോലും അമ്മയ്‌ക്കെതിരെ പ്രസംഗിക്കുകയുണ്ടായി. അമ്മയെ സിനിമാനടിയോടുപമിച്ച് അസഭ്യം പറഞ്ഞ സിപിഎം നേതാവ് ടി.കെ. ഹംസയ്‌ക്ക് സ്ഥാനക്കയറ്റം നല്‍കിയ പാര്‍ട്ടിയാണത്. 

മഠത്തില്‍നിന്നു പുറത്താക്കിയ വിദേശ വനിതയെ അമേരിക്കയില്‍ ചെന്ന് അമ്മയ്‌ക്കെതിരായി വാര്‍ത്ത സൃഷ്ടിച്ചത് പാര്‍ട്ടി ചാനലാണ്. ആള്‍ദൈവമെന്ന് ആക്ഷേപിച്ചുകൊണ്ടിരുന്ന സിപിഎം എന്തിനാണാവോ അമ്മ ഏത് യോഗത്തില്‍ പോകണം പോകണ്ട എന്നൊക്കെ പറയുന്നത്. അമ്മയുടെ ഭക്തരായി എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നത് സമ്മതിക്കുന്നു. സംഗമത്തിനെത്തിയവരിലും പല പാര്‍ട്ടിയിലുള്ളവരുണ്ടെന്ന് മനസ്സിലാക്കണം. സിപിഎം മാത്രമല്ല കോണ്‍ഗ്രസിലെ ചില നേതാക്കളും അമ്മയ്‌ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സംഗമത്തില്‍ ചെന്ന് അമ്മ എന്തിന് സംസാരിച്ചുവെന്നാണ് കെ. മുരളീധരന്റെ ചോദ്യം. അമ്മ നടത്തിയ പ്രസംഗം കോളാമ്പിയില്‍ അമ്പലപ്പുഴ പായസം വിളമ്പിയതിന് സമാനമായെന്നാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ മുരളീധരന്‍ പറഞ്ഞത്. എനിക്കിങ്ങനെ ഒരച്ഛനില്ലെന്ന് കരുണാകരനെ തള്ളിപ്പറഞ്ഞ മാന്യനാണ് ഈ മനുഷ്യന്‍. ശബരിമല പ്രശ്‌നത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ജനരോഷത്തിന് ഇരയായവരാണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടൊ എന്ന ചൊല്ലുപോലെയാണ് ഇരുകൂട്ടരുടെയും പെരുമാറ്റം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.