Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിബിഐയിലെ ശുദ്ധീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 01:36 am IST
inEditorial

അഴിമതിയുടെ കാര്യത്തില്‍ ‘തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല’ എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയത്തിന് അടിവരയിടുന്നതാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ നീക്കിയ ധീരമായ നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് സിക്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടങ്ങുന്ന സമിതി അലോക് വര്‍മയെ പുറത്താക്കാനെടുത്ത നടപടി ഇത്തരത്തില്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുള്ള മുന്നറിയിപ്പാണ്. സിബിഐ ഡയറക്ടറായിരിക്കെ ഉപമേധാവിയായ അസ്താനയുമായി തമ്മിലടിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും പദവികളില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയിരുന്നു. പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ച മറ്റ് പല സിബിഐ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുകയും ചെയ്തു. തനിക്കെതിരായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി പൂര്‍ണമായി അനുകൂലമായില്ല. വര്‍മയ്‌ക്ക് സ്ഥാനം തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശിച്ച കോടതി, പക്ഷേ നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുകയാണുണ്ടായത്. എന്നാല്‍ കോടതിവിധി മാനിക്കാതെ വര്‍മ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കി.

അധികാരമുപയോഗിച്ച് ഏകാധിപത്യപരമായി പെരുമാറുകയല്ല മോദി സര്‍ക്കാര്‍ ചെയ്തത്. അലോക് വര്‍മക്കെതിരെയുള്ള സിവിസി അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്തായിരുന്നു നടപടി. ഇത് വളരെ ഗുരുതരമാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി വിധിക്കുശേഷം ചേര്‍ന്ന സമിതി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ പേര് ഒഴിവാക്കാന്‍  ശ്രമിച്ചു. മാംസം കയറ്റുമതിക്കാരനും വന്‍ അഴിമതിക്കാരനുമായ മൊയിന്‍ ഖുറേഷിയില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിച്ചു. ഇതുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. 2016-ല്‍ ദല്‍ഹി പോലീസ് കമ്മീഷണറായിരിക്കെ ഒരു സ്വര്‍ണക്കള്ളക്കടത്തുകാരനെ സഹായിച്ചു. ഹരിയാന ഭൂമി കുംഭകോണക്കേസില്‍ പ്രാഥമിക അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. കുറ്റാരോപിതരായ രണ്ട് ഉദ്യോഗസ്ഥരെ സിബിഐയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു എന്നിങ്ങനെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് വര്‍മയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ പത്തുവര്‍ഷത്തെ യുപിഎ ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു. സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ഇതിന് കൂട്ടുപിടിക്കുകയും ചെയ്തു. ഇതിനെതിരായ ജനവികാരമാണ് 2014-ല്‍ ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായ ജനവിധിക്ക് കാരണമായത്. ഭരണം മാറിയിട്ടും യുപിഎ ഭരണകാലത്തെ അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കളെ സഹായിക്കുന്ന നിലപാടാണ് പല അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. അഴിമതിക്കെതിരായ മോദിസര്‍ക്കാരിന്റെ നടപടികളെ തുരങ്കംവയ്‌ക്കാന്‍ ഇവര്‍ തീരുമാനിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ശക്തമായ ശുദ്ധീകരണ പ്രക്രിയ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി സംശയത്തിനതീതമായിരിക്കണമെന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ അഴിമതിക്കേസില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുഖിക്കുന്നതല്ലല്ലോ ഇത്. അവരാണ് അലോക് വര്‍മയെപ്പോലുള്ളവര്‍ക്കുവേണ്ടി രംഗത്തിറങ്ങുന്നത്. ഇതുകൊണ്ടൊന്നും അഴിമതിക്കെതിരായ കുരിശുയുദ്ധത്തില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ടുപോവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി
Sports

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം
Football

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.