Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിറവത്ത് സര്‍ക്കാര്‍ മുട്ടിലിഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2018, 05:10 am IST
inEditorial

ശബരിമല കേസ് പോലെയല്ല പള്ളിക്കേസ് എന്നു സര്‍ക്കാര്‍ പരോക്ഷമായെങ്കിലും സമ്മതിച്ചിരിക്കുന്നു. പിറവം പള്ളിക്കേസ് സംബന്ധിച്ചു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. ശബരിമല എന്ന പേര് പരാമര്‍ശിക്കാതെ തന്ത്രപൂര്‍വമാണ് സമ്മതം. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിലാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്.

ശബരിമല പ്രശ്‌നം രാഷ്‌ട്രീയമായി മുതലെടുക്കാന്‍ സമുദായസംഘടനകളും സാമൂഹ്യവിരുദ്ധരും ശ്രമിക്കുന്നതാണത്രെ പ്രശ്നം. അവര്‍ പൊതുമുതല്‍ നശിപ്പിക്കുകയും ഭക്തരെയും പോലീസിനെയും ആക്രമിക്കുകയും ചെയ്തു. പിന്നെ പോലീസിനു നടപടി എടുക്കാതെ പറ്റില്ലല്ലോ. പിറവത്തെ പ്രശ്നം പള്ളിയുടെ ഭരണം സംബന്ധിച്ചു രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള വിഷയമാണെന്നും അതു സിവില്‍ തര്‍ക്കമാണെന്നും വിശദീകരിക്കുന്നു. ഒരിടത്ത് ശൗര്യം കാണിക്കുകയും വേറൊരിടത്ത് മുട്ടിലിഴയുകയും ചെയ്യുന്നതിനുള്ള നല്ല വിശദീകരണം!

പിറവത്ത് ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലാണു തര്‍ക്കം. സുപ്രീംകോടതി വിധി നടപ്പാക്കാനും പള്ളിയില്‍ ചടങ്ങുകള്‍ നടത്താനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആ കേസിലാണു സര്‍ക്കാരിന്റെ സത്യവാങ്മൂലം. യാക്കോബായ വിഭാഗത്തിലെ ആയിരത്തോളംപേര്‍ കഴിഞ്ഞ ദിവസം പള്ളിമുറ്റത്ത് സംഘടിച്ചു. കൂടുതല്‍ പേര്‍ എത്തിക്കൊണ്ടുമിരുന്നു.

ഏതാനും പേര്‍ പള്ളിയുടെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. നിയമവിരുദ്ധമായി സംഘടിച്ചവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് ഇതൊക്കെ കണ്ട് നിസ്സഹായരായി പിന്മാറേണ്ടിവന്നു. എന്നിട്ടും അവിടെ ഒരു നിരോധനാജ്ഞയും പ്രഖ്യാപിച്ചുകേട്ടില്ല. അവിടെ നടന്നതു സിവില്‍ നടപടിയായിരുന്നോ?  

ഇതേ കേരളാ പോലീസാണ് നിലയ്‌ക്കലും പമ്പയിലുമൊക്കെ നാമം ജപിച്ച അയ്യപ്പഭക്തരെ ഓടിച്ചിട്ടുതല്ലുകയും അറസ്റ്റു ചെയ്ത് ജയിലലടയ്‌ക്കുകയും ചെയ്തത്. സന്നിധാനത്തു ശരണം വിളിച്ചവരെ അറസ്റ്റുചെയ്തതും ഈ പോലീസ് തന്നെ. ഇരുമുടിയുമായി ദര്‍ശനത്തിനുപോയ ശശികല ടീച്ചറെ മരക്കൂട്ടത്തു പാതിരാത്രിയിലും കെ. സുരേന്ദ്രനെ നിലയ്‌ക്കലിലും അറസ്റ്റുചെയ്തപ്പോഴും ഇവര്‍ക്ക് ഒരു നിസ്സഹായതയുമില്ലായിരുന്നു.

സുരേന്ദ്രനെ തുടര്‍ച്ചയായി റിമാന്‍ഡുചെയ്യിച്ചു ജയിലിലടച്ചപ്പോഴും ശരിയല്ലായ്‌കയൊന്നും സര്‍ക്കാരിനും പോലീസിനും തോന്നിയില്ല. ഈ വീരശൂര പരാക്രമമൊന്നും പിറവത്തു കാണാനില്ല. കാണിക്കാന്‍ ഈ മുഖ്യമന്ത്രി സമ്മതിക്കില്ല. നാണവുംമാനവും നെറിയുമില്ലാത്തവര്‍ക്ക് എന്തുമാകാമെന്നും തങ്ങള്‍ അക്കൂട്ടത്തില്‍ത്തന്നെയാണെന്നും ആവര്‍ത്തിച്ചു തെളിയിക്കുകയാണ് ഈ സര്‍ക്കാര്‍. 

പിറവത്തു സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയെ സമീപിക്കും മുന്‍പുതന്നെ വേണ്ടത്ര സാവകാശം എടുക്കുകയും ചെയ്തു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണു ശ്രമമെന്നും ഇതിനു സാവകാശവും സ്വാതന്ത്ര്യവും അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ അപേക്ഷ.

ഒരു പ്രശ്നം പരിഹരിക്കുന്നതു മറ്റു പ്രശ്നങ്ങള്‍ക്കു കാരണമാകാതെ നോക്കേണ്ടതുണ്ടെന്നും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ സത്യവാങ്മൂലം പറയുന്നുണ്ട്. അതിനര്‍ഥം സമാധാനത്തിന്റെയും സമവായത്തിന്റെയും ഭാഷയും ശൈലിയും ഈ സര്‍ക്കാരിനു വശമാണെന്നു തന്നെയാണ്. അതു പരിഗണിക്കുന്നതു വിവേചനത്തോടെ ആയിരിക്കുമെന്നു മാത്രം. ഹിന്ദുവിന്റെ കാര്യത്തില്‍ ഒന്നും മറ്റുള്ളവര്‍ക്കു വേറൊന്നും.

 ശബരിമല വിഷയത്തില്‍ സമുദായ നേതാക്കളും ആചാര്യന്‍മാരും രാഷ്‌ട്രീയപ്പാര്‍ട്ടികളും തുടരെ ആവശ്യപ്പെട്ടിട്ടും സാവകാശത്തിനു ശ്രമിക്കാതെ വിധി നടപ്പാക്കാന്‍ ധൃതിപിടിക്കുകയും അതിനായി ഭരണ സംവിധാനം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ തന്നെയാണ് ഇതു പറയുന്നത്. തുറന്നു പറയണം സര്‍ക്കാരേ, ഹിന്ദുക്കളേ കാണുമ്പോള്‍ മാത്രമേ നിങ്ങളില്‍ നിയമബോധം ഉണരുകയുള്ളോ?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.