Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിശകലനം ചെയ്യേണ്ട വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 04:12 am IST
inEditorial

പഞ്ചസംസ്ഥാന തെരഞ്ഞെടുപ്പിലെ ഫലം ഏതാണ്ട് എക്‌സിറ്റ് പോളില്‍ പ്രതിഫലിച്ച വഴിയേ തന്നെയാണ്. രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഢും കൈയിലുണ്ടായിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയ്‌ക്കുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അതേസമയം രാഹുല്‍ഗാന്ധി നേരിട്ട് ചന്ദ്രബാബു നായിഡുവുമായി ഉണ്ടാക്കിയ സഖ്യത്തെ ജനങ്ങള്‍ തൊഴിച്ചെറിഞ്ഞ അനുഭവമാണ് കോണ്‍ഗ്രസിന് തെലങ്കാനയില്‍ സംഭവിച്ചത്. പരാജയങ്ങളില്‍ കൈകാലിട്ടടിക്കുന്ന കോണ്‍ഗ്രസിന് അല്‍പം ആശ്വാസം എന്ന നിലയില്‍ മാത്രമെ രാജസ്ഥാന്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ് ഫലങ്ങള്‍ കണ്ടുകൂടൂ. മിസോറാമില്‍ അവര്‍ തൂത്തെറിയപ്പെടുകയും ചെയ്തു. 

രാജസ്ഥാന്‍ എപ്പോഴും, ഭരിക്കുന്ന കക്ഷിയെ ഉപേക്ഷിച്ച് പ്രതിപക്ഷത്തിന് കൈകൊടുക്കുന്ന സമീപനം വെച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിന്റെ അതേ അവസ്ഥ. ഭരണകക്ഷികള്‍ക്കെതിരെ പൊതുവെ ഉണ്ടാകാറുള്ള വികാരമാണ് മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ഉയര്‍ന്നത്. എന്നാല്‍ മധ്യപ്രദേശില്‍ അത് അത്രയധികം ബാധിച്ചു എന്ന് പറഞ്ഞുകൂടാ. പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് അവിടെ ഭരണകക്ഷിയുടെ ഗതിവേഗത്തിന് തടയിട്ടത്. ഛത്തിസ്ഗഢില്‍ നക്‌സല്‍ മേഖലയിലെ അതിശക്തമായ നടപടികളും നീക്കങ്ങളും സാധാരണക്കാരെ അസ്വസ്ഥരാക്കിയിട്ടുണ്ടാവണം. അതിന്റെ പ്രതിഫലനമാണ് അവിടെയുള്ള കോണ്‍ഗ്രസ് മുന്നേറ്റം കാണിക്കുന്നത്. മറ്റൊരുരീതിയില്‍ നോക്കിയാല്‍ ഭരണവിരുദ്ധ വികാരമെന്നതുതന്നെ. എന്നാല്‍ കോണ്‍ഗ്രസ് വിശകലനം ചെയ്യുന്ന തരത്തിലുള്ള ഇടിവൊന്നും ബിജെപിക്ക് ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

എന്തുതന്നെയായാലും ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും കണ്ണുതുറന്ന് കാണാനുള്ള ഒട്ടേറെ ഘടകങ്ങള്‍ ഈ ജനവിധിയിലുണ്ട്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലെ ആത്മാര്‍ത്ഥത, കാര്യക്ഷമതയിലെ മുന്നേറ്റം തുടങ്ങിയവ അതില്‍ ചിലതുമാത്രം. അതൊക്കെ ഇനിയുള്ള ദിവസങ്ങളില്‍ ചര്‍ച്ചാവിഷയമാവുമെന്നത് നിസ്തര്‍ക്കമത്രെ. കാര്യങ്ങള്‍ എങ്ങനെയൊക്കെ മാറി മറിഞ്ഞാലും 2019ലെ ലോകസഭാ തെരഞ്ഞടുപ്പിലേക്ക് അധികം കാലമില്ലാത്തതിനാല്‍ ഈ ഫലങ്ങളൊക്കെ അതിനെ സ്വാധീനിക്കുമോ എന്ന് പറയാനാവില്ല. പലപ്പോഴും സംസ്ഥാനങ്ങളുടെ വികസനവും വികാരവുമാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുക. ദേശീയ താല്‍പ്പര്യങ്ങളുടെ കാര്യം വരുമ്പോള്‍ ഇത് പാടെ മാറുന്ന കാഴ്ചയാണ് ഇതപ്പര്യന്തമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കണ്ടുവന്നിട്ടുള്ളത്. അതിന് വിരുദ്ധമായ രാഷ്‌ട്രീയ ചിത്രങ്ങളൊന്നും പഞ്ചസംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വന്നിട്ടില്ല. നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും അങ്ങനെ വിലയിരുത്താനേ കഴിയൂ. ബിജെപിക്കെതിരെ മഹാസഖ്യത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്ക് അതിജീവനത്തിന് ഒരവസരം കിട്ടിയെന്ന് വേണമെങ്കില്‍ കരുതാവുന്നതുമാണ്.

എങ്ങനെയായാലും ലോകസഭാ തെരഞ്ഞെടുപ്പ് ഈസി വാക്കോവര്‍ ആവില്ലെന്ന് കേന്ദ്രഭരണകക്ഷിക്ക് മനസ്സിലാക്കാന്‍ പര്യാപ്തമായ ഫലങ്ങളാണ് വന്നിരിക്കുന്നത്. ജനവികാരങ്ങളെ എങ്ങനെ കാണണമെന്നും എത്രമാത്രം അതിനൊപ്പം നില്‍ക്കണമെന്നും അറിയാനുള്ള ഒരു പരീക്ഷണമായി ഈ ഫലങ്ങള്‍ എടുക്കണം. ജനാധിപത്യമൂല്യങ്ങള്‍ അങ്ങേയറ്റം സംരക്ഷിക്കപ്പെടുകയും ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും പുരോഗതിയും കൈവരിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയുമാണ് വേണ്ടത്. അതിന് ഇടിവ് തട്ടാതിരിക്കാന്‍ ഇത്തരം വിധികള്‍ ഓര്‍മ്മയിലുണ്ടാവണം എന്നേയുള്ളൂ. ജനാധിപത്യ സംവിധാനത്തില്‍ ആത്യന്തികവിധി ജനങ്ങളുടെ കൈയിലാണെന്ന തിരിച്ചറിവിന് അടിവരയിടുന്ന ഒരു തെരഞ്ഞെടുപ്പുഫലം കൂടിയാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.