Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്രിസ്റ്റിയന്‍ മിഷേലിനെഭയക്കുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 03:06 am IST
inEditorial

മൂവായിരത്തി അറുനൂറ് കോടിയുടെ അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യയ്‌ക്ക് വിട്ടുകിട്ടിയതോടെ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്തെ വന്‍ അഴിമതികളിലൊന്നിന്റെ ചുരുളഴിയുകയാണ്. ഇടപാടില്‍ കൈമാറിയതായി കരുതപ്പെടുന്ന 375 കോടിയുടെ കോഴപ്പണം ആര്‍ക്കൊക്കെയാണ് പോയിരിക്കുന്നതെന്ന് ഇനി വിശദമായി അറിയാന്‍ കഴിയുമെന്ന വിശ്വാസമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.

മിഷേലിനെ ദുബായിയില്‍നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെന്ന വാര്‍ത്ത പരന്നതോടെ പേക്കിനാവ് കണ്ടിട്ടെന്നപോലെ ഞെട്ടിയുണര്‍ന്ന കോണ്‍ഗ്രസ്സ് നേതൃത്വം മാധ്യമങ്ങള്‍ക്കകത്തും പുറത്തുമിരുന്ന് പിച്ചും പേയും പറയുകയാണ്. ദല്‍ഹിയിലെ പ്രത്യേക കോടതി അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്ന മിഷേലിന്റെ വായില്‍നിന്ന് എന്തൊക്കെ പുറത്തുചാടുമെന്നോര്‍ത്ത് കോണ്‍ഗ്രസ്സ് നേതാക്കളുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.

ഇതിനു കാരണമുണ്ട്. ഇംഗ്ലണ്ടുകാരനായ ക്രിസ്റ്റിയന്‍ മിഷേല്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ സുഹൃത്താണ്. എന്നുമാത്രമല്ല, ഹെലികോപ്ടര്‍ ഇടപാടില്‍ ലഭിച്ച കോഴപ്പണം താന്‍ ആര്‍ക്കൊക്കെ കൈമാറിയിട്ടുണ്ടെന്ന് മിഷേല്‍ ഡയറിയില്‍ കുറിച്ചിട്ടുമുണ്ട്. ഇതില്‍ ‘ഫാം’ എന്ന ചുരുക്കപ്പേര് സൂചിപ്പിക്കുന്നത് സോണിയയുടെ കുടുംബത്തെക്കുറിച്ചാണെന്നും, ‘എപി’ എന്നത് സോണിയയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണെന്നുമാണ് സിബിഐയുടെ നിഗമനം.

ഇടപാടിന്റെ ചാലകശക്തി സോണിയയാണെന്ന് മിഷേല്‍ പറഞ്ഞ വിവരവും പുറത്തുവന്നിട്ടുണ്ട്. കേസിന്റെ ഈ പശ്ചാത്തലമാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ മനസ്സില്‍ തീകോരിയിടുന്നത്. യുപിഎ ഭരണകാലത്തെ ‘എല്ലാ അഴിമതികളുടെയും അമ്മ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോണിയ കുടുങ്ങുന്നതോടെ അഴിമതിയുടെ വന്‍മരങ്ങളായി നില്‍ക്കുന്ന പല പാര്‍ട്ടി നേതാക്കളും നിലംപൊത്തും. മിഷേലിന് നിയമസഹായം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെത്തന്നെ അയച്ചത് ഈ നേതാക്കളുടെ അങ്കലാപ്പിന് തെളിവാണ്.

അഴിമതിവിരുദ്ധ ജനവിധിയാണ് 2014-ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയത്. അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് മോദി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചത്. എന്നാല്‍ നിയമത്തിന്റെ പഴുതുകളും നടപടിക്രമങ്ങളുടെ കാലതാമസവും മുതലെടുത്ത് പിടിച്ചുനില്‍ക്കുകയാണ് പലരും.

എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ പ്രതിയായ പി. ചിദംബരം അനുകൂലമായ കോടതി ഉത്തരവുകള്‍ നിരന്തരം വാങ്ങി അറസ്റ്റില്‍നിന്നും അനിവാര്യമായ ജയില്‍വാസത്തില്‍നിന്നും രക്ഷനേടുകയാണ്. വഴിവിട്ട സ്വാധീനം ഉപയോഗിച്ച് നടത്തുന്ന ഈ കളി അധികം നീളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. മോദി സര്‍ക്കാരിനെ കടന്നാക്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരുന്ന ചിദംബരം ഇതോടെ നിശ്ശബ്ദനായിരിക്കുകയാണ്.

2006-ല്‍ യുപിഎ ഭരണകാലത്താണ് നിബന്ധനകളില്‍ ഇളവുവരുത്തി അഴിമതിക്ക് വഴിവച്ച് 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറുണ്ടാക്കിയത്. അഴിമതി പുറത്തായതോടെ മിഷേല്‍ രാജ്യത്തുനിന്ന് കടന്നുകളഞ്ഞു. തന്നെ ഇന്ത്യയ്‌ക്ക് വിട്ടുകൊടുക്കരുതെന്ന മിഷേലിന്റെ ഹര്‍ജി ദുബായ് കോടതി തള്ളിയത് പല മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയായില്ല.

മിഷേലിനെ തിരിച്ചെത്തിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കളെപ്പോലെ ഈ മാധ്യമങ്ങളും വിശ്വസിച്ചു. ഇവരുടെ കണക്കുകൂട്ടലുകളാണ് തെറ്റിയിരിക്കുന്നത്. ഇന്ന് മിഷേലാണെങ്കില്‍ നാളെ വിജയ് മല്യ. വെട്ടിച്ചെടുത്ത പണം മുഴുവന്‍ തിരിച്ചുനല്‍കാമെന്ന് മല്യ പറഞ്ഞുകഴിഞ്ഞു. അഴിമതിക്കാരായ ആരെയും വെറുതെവിടില്ലെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ വെറുതെയാവില്ലെന്ന് ഇനിയുള്ള നാളുകള്‍ തെളിയിക്കും. വര്‍ധിതവീര്യത്തോടെ 2019-ലെ തെരഞ്ഞെടുപ്പ് ബിജെപിയും നരേന്ദ്ര മോദിയും നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.