Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോലീസ് ക്രിമിനലുകളെ തളയ്‌ക്കുക തന്നെ വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:09 am IST
inEditorial

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിട്ട് രണ്ടര വര്‍ഷം മാത്രം. ഇക്കാലയളവില്‍ അദ്ദേഹത്തിന് ഏറെ കുമ്പസരിക്കേണ്ടി വന്നത് പോലീസിന്റെ പേരിലാണ്. പോലീസിന് വീഴ്ച പറ്റി എന്ന് മുഖ്യമന്ത്രിക്ക് എത്ര തവണ പറയേണ്ടി വന്നു എന്നതിന് കണക്കില്ല. ജിഷ്ണു കൊലപാതകം, ശ്രീജിത്ത് കസ്റ്റഡി മരണം, നടിയുടെ ആക്രമണം, മറൈന്‍ ഡ്രൈവ് ശിവസേന ഗുണ്ടായിസം, വാളയാര്‍ കൊലപാതകം, മിഷേല്‍ കൊലപാതകം എന്നിവയിലൊക്കെ പോലീസിന്റെ വീഴ്ച  ഏറ്റുപറയാന്‍ പിണറായി നിര്‍ബന്ധിതനായി. ഏറാന്‍മൂളികളെ മാത്രം താക്കോല്‍ സ്ഥാനങ്ങള്‍ ഏല്‍പ്പിച്ചിട്ടും ഉപദേശിക്കാന്‍ മുന്‍ ഡിജിപിയെ നിയമിച്ചിട്ടും സര്‍ക്കാരിനെ പോലീസ് നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നെയ്യാറ്റിന്‍കരയില്‍ കണ്ടത്. ഞാന്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തി എന്ന് നെഞ്ചത്ത് ഒട്ടിച്ച് നടന്നിരുന്ന ഒരു ഡിവൈഎസ്പി, നിരപരാധിയായ ഒരു യുവാവിനെ ക്രൂരമായി കൊന്നിരിക്കുന്നു. തന്റെ വാഹനത്തിന് മാര്‍ഗ്ഗതടസ്സം ഉണ്ടാക്കിയെന്നു പറഞ്ഞ് 32കാരന്‍ സനലിനെ മര്‍ദ്ദിച്ച് കാറിനു മുന്നിലേക്ക് തള്ളിയിട്ടാണ് കൊന്നത്. ഭരണ പിന്തുണയുടെ പേരില്‍ അഹന്തകാട്ടുന്ന ക്രൂരന്മാരയ പോലീസ് ഉദ്യോഗസ്ഥരുടെ പ്രതിനിധികളില്‍ ഒരാള്‍ മാത്രമാണ് ഡിവൈഎസ്പി ഹരികുമാര്‍. 

പോലീസ് സേനയിലെ മോശക്കാരുടെ പട്ടികയിലാണെങ്കിലും സിപിഎം നേതാക്കളുടെ ഇഷ്ടതോഴനാണ് ഹരികുമാര്‍. നെയ്യാറ്റിന്‍കരക്കടുത്ത് ധനുവച്ചപുരം കോളേജിലെ എബിവിപി പ്രവര്‍ത്തകരെ ദ്രോഹിക്കാനും എംഎല്‍എ വിന്‍സന്റിനെ പീഡനക്കേസില്‍ പിടിക്കാനും ഒക്കെ സിപിഎം സഹായം തേടിയത് ഈ ഉദ്യോഗസ്ഥനെയാണ്. അതുകൊണ്ടുതന്നെ കാക്കിക്കുള്ളിലെ കാപാലികനെ ഏതുവിധത്തിലും രക്ഷിക്കാന്‍ നെട്ടോട്ടമോടുകയാണ് സര്‍ക്കാര്‍ അനുകൂല പോലീസ് സംഘടന. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും കൊലയാളി ഡിവൈഎസ്പിയെക്കുറിച്ച് അറിവൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസ് ഒത്താശയോടെ ഹരികുമാര്‍ കേരളം വിട്ടതായുള്ള വാര്‍ത്ത അവിശ്വസിക്കേണ്ടതില്ല എന്നതാണ് സാഹചര്യം തെളിയിക്കുന്നത്. യുവാവിനെ ഡിവൈഎസ്പി അപകടപ്പെടുത്തിയതാണെന്ന് ബോധ്യമായിട്ടും നടപടി വൈകുന്നത് ദുരൂഹമാണ്. 

ഇദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ദുര്‍നടപ്പിന്റെ നികൃഷ്ടവിവരങ്ങളാണ് അറിയാന്‍ കഴിയുക. കള്ളന്മാരില്‍നിന്ന് പോലും കൈക്കൂലി വാങ്ങി രക്ഷപ്പെടുത്തുക, മനുഷ്യക്കടത്തിന് കൂട്ടുനില്‍ക്കുക തുടങ്ങി പലതും ഇദ്ദേഹത്തിന്റെ ‘സേവന’ പട്ടികയിലുണ്ട്. എന്നും സിപിഎമ്മായിരുന്ന പ്രതി ഹൈദ്രാബാദില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതാക്കളോടൊപ്പം പോയിരുന്നു. പാറശാല പ്രദേശം ഒരു കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമമാക്കാന്‍ ഇയാളുടെ സഹായത്തോടെ സിപിഎം ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ ക്രമസമാധാന തകര്‍ച്ചയും അഴിമതിക്കേസുകളിലെ അന്വേഷണ വീഴ്ചയും ഉയര്‍ത്തിക്കാട്ടിയതിന്റെ കൂടി ഫലമായിട്ടാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ പോലീസിലെ നല്ലവരായ ഉദ്യോഗസ്ഥരെ വെട്ടി നിരത്തിക്കൊണ്ടാണ് ഭരണം തുടങ്ങിയത്. മിടുക്കനും സത്യസന്ധനും എന്ന് പേരുകേട്ട സെന്‍കുമാറിനെ ഡിജിപി പദവിയില്‍ നിന്ന് മാറ്റിക്കൊണ്ടുള്ള പോലീസ് ഭരണം, സുപ്രീംകോടതിയില്‍ നിന്നു വരെ സര്‍ക്കാരിന് ശാസന കിട്ടാന്‍ കാരണമായി. ഇഷ്ടക്കാരനായി ഉയര്‍ത്തിക്കൊണ്ടുവന്ന് വിജിലന്‍സ് കമ്മീഷണറാക്കിയ ജേക്കബ് തോമസ്സ് വരച്ച വരയിലൂടെ പോകുന്നില്ലന്നു കണ്ടപ്പോള്‍ ശത്രുവായി. തുടര്‍ച്ചയായ സസ്‌പെന്‍ഷനുകള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയനായി സേനയ്‌ക്ക് പുറത്താണ് ഈ ഉദ്യോഗസ്ഥന്‍ ഇന്ന്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരസ്പരവിശ്വാസവും ഇടപെടലും ഇല്ലാതായി എന്നത് രഹസ്യമല്ല. കേസ് അന്വേഷണത്തേക്കാള്‍ പരസ്പരം പാരവെക്കലിലും ചാത്തന്‍ സേവ ഉള്‍പ്പെടെയുള്ള ആഭിചാരക്രിയകളിലുമാണ് ഉയര്‍ന്ന പോലീസുകാര്‍ക്ക് താല്‍പര്യം. വിള തിന്നുന്ന ഇത്തരം വേലിക്കമ്പുകള്‍ സര്‍വീസിനു തന്നെ ബാധ്യതയാണ്. ഇവ പിഴുതെറിയുന്നതിനൊപ്പം ഹതഭാഗ്യന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകകൂടി വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.