Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ശബരിമലയിലെ സര്‍ക്കാര്‍ മുഷ്‌ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 04:05 am IST
inEditorial

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്ന തരത്തിലായിരുന്നു ശബരിമലയിലെ സ്ഥിതിഗതികള്‍. എക്കാലത്തും ശബരിമലയ്‌ക്ക് ഭീഷണിയുണ്ടായിട്ടുണ്ട്. അത് ഔദ്യോഗികതലത്തിലേക്കു നീങ്ങിയതിന്റെ നേര്‍ക്കാഴ്ചകളാണ് ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ കാണാനായത്. നിലവിലുള്ള സര്‍ക്കാരിന് വിശ്വാസങ്ങളും ആചാരങ്ങളും ചതുര്‍ഥിയാണ്.

എന്നാല്‍ നേര്‍ക്കുനേര്‍ അത് പറയാനും നടപടിയെടുക്കാനും ബുദ്ധിമുട്ടുണ്ട്. അങ്ങനെയിരിക്കെയാണ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരക്കുപിടിച്ച് നടപടികളുമായി മുന്നോട്ടുപോയത്. സര്‍ക്കാര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് നൂറിരട്ടി നടപ്പാക്കാന്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു.  

ശബരിമല പൂങ്കാവനവും സന്നിധാനവും ഏറ്റവും പരിപാവനവും പരിശുദ്ധവുമായി നില്‍ക്കേണ്ട അവസരത്തില്‍ പോലീസിനെയും ഉദ്യോഗസ്ഥരെയും കയറൂരിവിട്ട് യുദ്ധക്കളമാക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെട്ട് സര്‍ക്കാര്‍ അവരുടെ ധാര്‍ഷ്ട്യം അവിടെ പ്രകടിപ്പിച്ചു.

ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത് എന്ന് കര്‍ക്കശമായി ഹൈക്കോടതിക്കു പറയേണ്ടി വന്നു. ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരവകാശവുമില്ലെന്നാണ് ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹത്തിന്റെ പിന്നാമ്പുറത്ത് മറ്റെന്തൊക്കെയോ താല്‍പ്പര്യങ്ങളുണ്ടെന്ന് ഹൈക്കോടതി പറയാതെ പറഞ്ഞുപോവുകയല്ലേ ഉണ്ടായത്? 

ഭക്തലക്ഷങ്ങള്‍ എത്തിച്ചേരുന്ന സന്നിധാനത്ത് അവരെ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയായിരുന്നു. ചരിത്രത്തിലിന്നോളം ഉണ്ടാകാത്ത അനുഭവങ്ങളുടെ നെരിപ്പോടില്‍ അയ്യപ്പഭക്തര്‍ പൊള്ളിപ്പിടയുകയായിരുന്നു. ശൗചാലയം പൂട്ടിയിടുക, കുടിവെള്ളം ഇല്ലാതാക്കുക, വൈദ്യുതി വിതരണം തടസ്സപ്പെടുത്തുക തുടങ്ങിയ മ്ലേച്ഛതകളാണ് അവിടെ നടമാടിയത്. ശത്രുക്കളോടുപോലും ഇത്തരത്തില്‍ ആരും പെരുമാറുമെന്ന് തോന്നുന്നില്ല.

സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും മൃഗീയതയും അങ്ങനെതന്നെ നടപ്പാക്കാന്‍ സന്നിധാനത്ത് ഒരു ഐജി അസാമാന്യ താത്പര്യം കാട്ടിയത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ഗുണ്ടകളായി അധഃപതിക്കുന്ന കാഴ്ച ശബരീശന്റെ മുന്നില്‍ തന്നെയുണ്ടായി എന്നതാണ് ദുഃഖകരം. ഭക്തരെന്ന വ്യാജേന നുഴഞ്ഞുകയറി പ്രകോപനമുണ്ടാക്കി അനിഷ്ട സംഭവങ്ങള്‍ വിളിച്ചുവരുത്താനും പോലീസ് ശ്രമിച്ചു. ഹൈന്ദവ സംഘടനാ നേതാക്കളുടെ സമയോചിതമായ ഇടപെടലാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ഒരു ഭരണകൂടം തങ്ങളുടെ പ്രജകളെ എത്രമാത്രം ദ്രോഹിക്കുന്നു എന്നതിന്റെ സുവ്യക്തമായ ചിത്രമാണ് ശബരിമലയിലും പരിസരങ്ങളിലും നിന്ന് ലഭിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാനെന്ന തരത്തില്‍ ശബരിമലയിലും അയ്യപ്പന്റെ പൂങ്കാവനത്തിലും പോലീസ്‌രാജ് നടപ്പാക്കുകയും മനുഷ്യാവകാശ ലംഘനം നടത്തുകയും ചെയ്തു. അവിശ്വാസി സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാന്‍ വിശ്വാസികളെ തടങ്കലില്‍ വെക്കുന്ന സമീപനമാണ് ശബരിമലയിലും മറ്റും നടമാടിയത്.

ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ കടുത്ത പ്രതിഷേധം അറിയിക്കുക തന്നെ വേണം. സര്‍ക്കാറിന് മുമ്പില്‍ സമൂഹമാണ് ഉള്ളത്. അതില്‍ അവിശ്വാസികളും വിശ്വാസികളും നിഷ്പക്ഷമതികളും ഉണ്ടാവും. അവരില്‍ ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പ്പര്യമല്ല ജനാധിപത്യ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്. ഇക്കാര്യത്തില്‍ വിവേകബുദ്ധിയോടെ പെരുമാറിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാത്ത തരത്തിലേക്ക് പോകുമെന്ന് അറിയണം. അതിന് ഇട വരുത്തരുത് എന്നേ പറയാനുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.