Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൈവിടരുത് നാളെയുടെ ഈ താരങ്ങളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2018, 05:55 am IST
inEditorial

ഒരു സ്‌കൂള്‍ മീറ്റ് കൂടി കടന്നു പോയപ്പോള്‍, കേരളം കായിക മികവിന്റെ കാര്യത്തില്‍ ഇന്നും മികച്ച ഖനി തന്നെയാണെന്നു തെളിഞ്ഞു. പുതിയ താരങ്ങള്‍ മാത്രമല്ല പുതിയ കായിക അക്കാദമികളും തിളങ്ങി വന്നു. ഇതു മല്‍സരം കൂടുതല്‍ ശക്തവും ആരോഗ്യപൂര്‍ണവുമാക്കുകയും ചെയ്തു. ചാംപ്യന്‍ ജില്ലയായ എറണാകുളത്തിനും ചാംപ്യന്‍സ്‌കൂള്‍ പട്ടത്തിലേയ്‌ക്കു തിരിച്ചു വന്ന കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിനും അഭിനന്ദനം. മേളയില്‍ നിന്നു തിളക്കത്തോടെ വന്ന കുട്ടികളെ സര്‍ക്കാര്‍ കൈവിടരുത്. മികച്ച ഭാവിയിലേയ്‌ക്കു അവരെ നയിക്കുക എന്ന ചുമതല വിദ്യാഭ്യാസ വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും ഏറ്റെടുക്കണം.  

ഗ്ളാമറിലും നിലവാരത്തിലും മീറ്റ് പൊതുവെ പിന്നിലായിരുന്നു. പ്രളയം നാശം വിതച്ച മണ്ണില്‍ ഗ്ളാമറിനു സ്ഥാനമില്ലെന്നതു സ്വാഭാവികം മാത്രം. ആര്‍ഭാടം ഒഴിവാക്കിയ നടപടി അഭിനന്ദനമര്‍ഹിക്കുന്നുമുണ്ട്. പക്ഷേ, ചെലവു ചുരുക്കല്‍ കൂറച്ചു കടന്നു പോയില്ലേ എന്നു സംശയിക്കണം.  നിലവാരത്തിലെ പോരായ്‌മ റെക്കോര്‍ഡുകളുടെ എണ്ണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. പത്തില്‍ത്താഴെ റെക്കോര്‍ഡുകള്‍ കണ്ട സ്‌കൂള്‍ മീറ്റ് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.  ട്രാക്കിന്റെ പോരായ്‌മ പ്രകടനത്തെ ബാധിച്ചു എന്നു പരാതിയുണ്ട്.മീറ്റുകള്‍ പലതും അടുത്തടുത്തു വന്നതും നിലവാരത്തെ ബാധിച്ചിട്ടുണ്ടാകാം. അതിനേക്കാളൊക്കെ പ്രധാനം, ചെലവു ചുരുക്കലിന്റെ ഭാഗമായി മല്‍സര ദിവസം മൂന്നായി കുറച്ചതായിരിക്കണം. 

മൂന്നു ദിവസമായി നടന്നിരുന്ന മീറ്റ് ഏറെ പരാതികള്‍ക്കു ശേഷമാണ് നാലു ദിവസമാക്കിയത്. അതു വീണ്ടും മൂന്നു ദിവസമായി ചുരുക്കുമ്പോള്‍ മല്‍സരങ്ങള്‍ കൂടിക്കുഴയും. അതുകുട്ടികളുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും. ഇതുമൂലം പലര്‍ക്കും മല്‍സരത്തിനിറങ്ങാന്‍ കഴിയാതെ വന്നതായും പരാതിയുണ്ട്. മല്‍സരങ്ങള്‍ നടത്തിത്തീര്‍ക്കുക എന്നതല്ല, കൃത്യമായി നടത്തുക എന്നതാണ് പ്രധാനം. നടത്തിപ്പുകാര്‍ക്കു വേണ്ടിയല്ലല്ലോ കുട്ടികള്‍ക്കു വേണ്ടിയല്ലേ മല്‍സരം? മൂന്നും നാലും മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പലരുമുണ്ടാകും. ഒരു മല്‍സരത്തിന്റെ ക്ഷീണം തീരും മുന്‍പ് അടുത്ത മല്‍സരത്തിനു വിളിവന്നാല്‍ പിന്‍വാങ്ങുകയല്ലാതെ മാര്‍ഗമില്ലാതെ വരും. ഇതിനിടയില്‍ വേണം അവര്‍ക്കു വാംഅപ്പിനും ഭക്ഷണത്തിനുമൊക്കെയുള്ള സമയം കണ്ടെത്താന്‍. മൂന്നും നാലും പ്രായ വിഭാഗത്തിലുള്ള മല്‍സരങ്ങള്‍ ക്രമപ്പെടുത്തുക എന്നതു നല്ല വൈദഗ്ധ്യം വേണ്ട ഭാരിച്ച ജോലിയാണ്. അത് ഒരു ദിവസം കുറച്ചാല്‍ ഉണ്ടാകുന്ന ആശയക്കുഴപ്പത്തിന്, മല്‍സര ക്രമം തയ്യാറാക്കുന്നവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വേണ്ടത്ര സമയം നല്‍കുക മാത്രമാണു പരിഹാരം. ശാസ്ത്രീയമായി ഇത്തരം കാര്യങ്ങളെ സമീപിക്കാന്‍ നാം ഇനിയും ശീലിച്ചിട്ടില്ല എന്നതിനു തെളിവാണിത്. 

വിജയികള്‍ക്കു മെഡലുകള്‍ നല്‍കേണ്ടെന്നു തീരുമാനിച്ചതും, പ്രളയത്തിന്റെ പേരിലെ ചെലവു ചുരുക്കലിന്റെ ഭാഗമായിരുന്നു. ഈ നടപടി ഫലത്തില്‍, പങ്കെടുത്തവരുടെ ഉല്‍സാഹത്തെത്തന്നെ ബാധിച്ചു. ഇതിനൊക്കെ എന്തു ചെലവാണു വരുന്നത് ?  പലകാര്യങ്ങളിലും ധാരാളിത്തം തുടരുന്ന സര്‍ക്കാരിന് കുട്ടികളുടെ കാര്യത്തില്‍ മാത്രം പിശുക്കാന്‍ തോന്നിയതു കഷ്ടമായിപ്പോയി. അവരുടെ സംതൃപ്തിക്കും സന്തോഷത്തിനും പകരമാകുമോ ഇതുമൂലം ലാഭിച്ച തുച്ഛമായ തുക? 

മറുനാടന്‍ കുട്ടികളുടെ പ്രകടന മികവിലാണ് സെന്റ് ജോര്‍ജിന്റെ കിരീടനേട്ടമെന്ന പരാതി അവിടവിടെയായി ഉയരുന്നുണ്ട്. ഇതിനു രണ്ടുവശമുണ്ട്. ബംഗാളികളും നേപ്പാളികളും ബംഗ്ളാദേശുകാരും വരെ വന്നു പണിയെടുക്കുന്ന കേരളത്തില്‍ മറുനാട്ടുകാര്‍ പ്രശ്നമല്ലാതായിട്ടു കുറച്ചു നാളായി. അത്തരക്കാരുടെ കുട്ടികളുടെ വിജയങ്ങള്‍ ആദ്യമൊക്കെ വാര്‍ത്തയായിരുന്നെങ്കിലും ഇന്ന് അങ്ങനെയല്ലാതെയായിട്ടുമുണ്ട്. അച്ഛനമ്മമാര്‍ ഉള്ളിടങ്ങല്‍ല സ്‌കൂളുകളില്‍ അവരുടെ കുട്ടികള്‍ പഠിക്കാനെത്തുന്നതു സ്വാഭാവികം. മല്‍സര രംഗത്തു മികവു തെളിയിച്ചാല്‍ ജന്‍മനാടിന്റെ പേരില്‍ അവരെ മാറ്റിര്‍ത്താനാവുകയുമില്ല. ലോകംമുഴുവന്‍ ഉള്ള മലയാളികള്‍ക്ക് അതു പുതിയ സംഭവമൊന്നുമല്ല. പക്ഷേ, മെഡല്‍ ലക്ഷ്യമിട്ടു കുട്ടികളെ മറുനാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലയിലേയ്‌ക്ക് ഇതു കാര്യങ്ങളെ നയിച്ചാല്‍ അതു ഗൗരവമായി കാണേണ്ടിവരുകയും ചെയ്യും. താരപരിവേഷമുള്ളവരെ ഇറക്കുമതി ചെയ്യുന്ന പ്രവണത ഐ ലീഗ് ഐഎസ്എല്‍ തുടങ്ങിയവയില്‍ നടക്കുന്നതുപോലെയല്ല കൊച്ചുകുട്ടികള്‍ മല്‍സരിക്കുന്ന സ്‌കൂള്‍ കകായിക മേള. ഐലീഗും ഐഎസ്എലുമൊക്കെ പ്രഫഷണല്‍ മല്‍സര രംഗമാണ്. സ്‌കൂള്‍മേള മികവുള്ളവരെ കണ്ടെത്താനുള്ള പ്രാരംഭ മീറ്റും. അവിടെ നമ്മുടെ കുട്ടികള്‍ക്ക് അവസരം നിഷേധിച്ചുകൊണ്ട്, മെഡല്‍ നേട്ടത്തിനായി മറുനാട്ടുകാരെ ഇറക്കുമതി ചെയ്യുന്നതു കായിക മേഖലയോടുള്ള നമ്മുടെ സമീപനത്തേത്തന്നെ ബാധിക്കും. ആവേശവും മല്‍സരബുദ്ധിയും മാറ്റിവച്ച് വിവേക പൂര്‍വം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.