Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ അടിയറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 04:15 am IST
inEditorial

ശബരിമല വിശ്വാസികളുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ തുറന്ന പോരിനു താത്ക്കാലിക വിരാമമായെന്ന് ആശ്വസിക്കാം. തുലാമാസ പൂജകള്‍ക്കു ശേഷം നടയടച്ചു. ഇനി നവംബര്‍ അഞ്ചിന് ഒരു ദിവസത്തേക്കും തുടര്‍ന്നു മണ്ഡലകാല തീര്‍ഥാടനത്തിനുമായാണ് നടതുറക്കുക. 

സര്‍ക്കാരും പാര്‍ട്ടിയും പൊലീസ് സേനയും ഒത്തൊരുമിച്ചു ശ്രമിച്ചിട്ടും വിശ്വാസികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങേണ്ടിവന്നു. അതിന്റെ ജാള്യതയും വൈരാഗ്യവും മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഉള്ളുപൊള്ളിക്കുന്നുണ്ടെന്നു വ്യക്തം. ചില മന്ത്രിമാരുടെ നിലവിട്ട വാക്പ്രയോഗങ്ങള്‍ അതിനു തെളിവായി നില്‍ക്കുന്നു. വീണ്ടുവിചാരത്തിനുള്ള സമയം ഒരിക്കല്‍ക്കൂടി സര്‍ക്കാരിനു കിട്ടുകയാണ്. വൈരാഗ്യബുദ്ധിക്കു പകരം വിവേചന ബുദ്ധിയോടെ അവര്‍ കാര്യങ്ങള്‍ വിലയിരുത്തുമെന്നു കരുതാം.

വിശ്വാസത്തിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ഭക്തര്‍ തറപ്പിച്ചു പറയുന്നൊരു വിഷയത്തില്‍ ഏറ്റുമുട്ടലിന്റെ പാതയല്ല കരണീയമെന്ന് അവര്‍ തിരിച്ചറിയട്ടെ. വെല്ലുവിളിക്കുന്നതു സ്വന്തം ജനതയെ ആണെന്ന് മനസ്സിലാക്കട്ടെ. പുനരാലോചനാ ഹര്‍ജിയുടെ കാര്യത്തില്‍ സുപ്രീം കോടതി ഇന്നു തീരുമാനം പറയുമെന്നാണ് സൂചന. എങ്കില്‍ അന്തിമ തീര്‍പ്പുവരെയെങ്കിലും കാക്കാനുള്ള സന്‍മനസ്സ് സര്‍ക്കാര്‍ ഭാഗത്തുനിന്നു വിശ്വാസികളടക്കമുള്ളവര്‍ പ്രതീക്ഷിക്കും. കാര്യങ്ങള്‍ ഗുരുതരമാണെന്നു പറയേണ്ടവര്‍ വേണ്ടപോലെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന. 

അക്ഷരാര്‍ഥത്തില്‍, തീകൊണ്ടുള്ളൊരു കളിതന്നെയായിരുന്നു അഞ്ചാറു ദിവസമായി കേരളത്തില്‍ നടന്നത്. സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും ഉയര്‍ന്നുകേട്ട ശരണം വിളികള്‍ക്ക് ഇതുവരെ കേള്‍ക്കാത്ത അര്‍ഥതലങ്ങളുണ്ടായിരുന്നു. മനശ്ശക്തിയുടെ കരുത്ത് എത്രയെന്ന് ഈ ദിവസങ്ങള്‍ കാണിച്ചു തന്നു. പോരാടുന്നത് ഒരു ഭരണ സംവിധാനത്തോടാണെന്ന തിരിച്ചറിവും വിശ്വാസികളെ ചാഞ്ചല്യപ്പെടുത്തിയില്ല. സംരക്ഷിക്കേണ്ടവരില്‍ നിന്നു പ്രകോപനവും ബലപ്രയോഗവും ഉണ്ടായപ്പോള്‍ ശരണമന്ത്രങ്ങള്‍കൊണ്ട് അവര്‍ സ്വയം ആവരണം തീര്‍ത്തു. ആ വിശ്വാസി സമൂഹത്തെ വെല്ലുവിളിച്ചാണ്, അവിശ്വാസികളായ ഏതാനും യുവതികള്‍ക്ക് ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ പൊലീസ് അകമ്പടിയോടെ വഴിയൊരുക്കിയത്.

കാര്യങ്ങള്‍ കൈവിട്ടുപോയേക്കാമെന്ന അവസ്ഥയില്‍നിന്ന് ഈ പുണ്യസങ്കേതത്തേയും നാടിനേയും കാത്തത് സര്‍ക്കാരിന്റെ വീണ്ടുവിചാരമല്ല, വിശ്വാസികളുടെ ക്ഷമയും സമചിത്തതയും സ്വയം നിയന്ത്രണവും തന്ത്രിയുടേയും പന്തളം കൊട്ടാരത്തിന്റെയും സമയോചിതമായ ഇടപെടലുമാണ്. ആചാരം ലംഘിച്ചാല്‍ നടയടച്ചു മലയിറങ്ങണമെന്നു കൊട്ടാരത്തില്‍നിന്നുണ്ടായ നിര്‍ദേശവും തന്ത്രി കണ്ഠര് രാജീവരുടെ ഇതു സംബന്ധിച്ച പ്രഖ്യാപനവുമാണ്, നടപ്പന്തലില്‍ വരെയെത്തിച്ച ആക്ടിവിസ്റ്റ് യുവതികളേയുംകൊണ്ടു പിന്‍വാങ്ങാന്‍ സര്‍ക്കാരിനേയും പൊലീസിനേയും പ്രേരിപ്പിച്ചത്. വിശ്വാസികള്‍ക്കുമേല്‍ കൈവച്ചാല്‍ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്ന ബോധ്യം സര്‍ക്കാരിനുണ്ടായി. 

ആരോടാണ് ഈ പകവീട്ടല്‍ ? സ്ത്രീസമത്വവും സ്ത്രീകളുടെ അവകാശ സംരക്ഷണവുമാണ് നടപ്പാക്കുന്നത് എന്നു പറയുന്ന സര്‍ക്കാര്‍ എന്തിനാണ് ആചാരം ലംഘനത്തിനു പ്രതിജ്ഞയെടുത്തതുപോലെ പെരുമാറിയത്? ഇനി പലതിനും ഇവര്‍ മറുപടി പറയേണ്ടിവരും. വിശ്വാസിയായ ഒരു യുവതിപോലും ഈ ദിവസങ്ങളിലൊന്നും മലകയറാന്‍ എത്തയില്ലെന്നതു ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. അപ്പോള്‍പ്പിന്നെ ആരുടെ അവകാശമാണു സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത്? യുവതികള്‍ക്കു വേണ്ടാത്ത ഇത്തരമൊരു സമത്വം നടപ്പാക്കണമെന്നു സര്‍ക്കാരിന് ഇത്ര നിര്‍ബന്ധംവരാന്‍ കാരണമെന്ത്? ഇപ്പറയുന്ന സഖാക്കളുടെ വീടുകളില്‍നിന്ന് ഒരു യുവതിപോലും മലകയറാന്‍ വരാത്തതെന്തേ? 

അതേസമയം, സര്‍ക്കാര്‍ ഉത്തരവു പാലിക്കാന്‍ ഒരു അവിശ്വാസിക്ക് അകമ്പടി സേവിച്ച് നടപ്പന്തല്‍ വരെ പോകേണ്ടിവന്ന ഐജി ശ്രീജിത്തിന്റെ കണ്ണുനീര്‍ ഒരു പാടു കാര്യങ്ങള്‍ പറയുന്നുണ്ട്. തിരുനടയില്‍ വീണത് ഒരു ഭക്തന്റെ കണ്ണുനീരാണ്. ഐജിയുടെയല്ല. ഉദ്യോഗസ്ഥരായാലും യൂണിഫോമിലായാലും, മനസ്സില്‍ നിറഞ്ഞുതുളുമ്പുന്ന ഭക്തി, ആചാരങ്ങളോടുള്ള ആദരവ്, ഉത്തരവ് ശിരസ്സാവഹിക്കേണ്ടിവരുമ്പോഴത്തെ നിസ്സഹായത, അതുണ്ടാക്കുന്ന മനസ്സമ്മര്‍ദം ഇവയെല്ലാം എല്ലാവര്‍ക്കും ഒരുപോലെയാണ്. സംസ്‌കാരവും ആചാരവും അനുഷ്ഠാനങ്ങളും ഭക്തര്‍ക്കു ജീവവായുവാണ്. ഈ സര്‍ക്കാരിനു മാത്രമാണ് അതു മനസ്സിലാക്കാന്‍ കഴിയാത്തത്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.