ന്യൂദല്‍ഹി : പുതിയ സോളിസിറ്റര്‍ ജനറലിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ തുഷാര്‍ മെഹ്തയെയാണ് നിയമിച്ചത്.രഞ്ജിത് കുമാര്‍ രാജിവച്ചതോടെ 2017 ഒക്ടോബര്‍ 20 മുതല്‍ സോളിസിറ്റര്‍ ജനറല്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.
















