ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശികളും ദല്‍ഹി വസന്ത്കുഞ്ചിലെ താമസക്കാരുമായ മിഥിലേഷ്(45) ഭാര്യ സിയ(40) മകള്‍ നേഹ(16) എന്നിവരാണ് കുത്തേറ്റ് മരിച്ചത്.
മിഥിലേഷിന്റെ മകന്‍ സുരാജിനെ(18) നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ ബെനിത മേരി ജെയ്‌ക്കര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇവരുടെ മകനേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
















