Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ജനകീയ മദ്യവിപണന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 01:04 am IST
inEditorial

‘ലഹരിചെന്നാല്‍ ലക്കുംലഗാനും പോകും’ എന്നാണ് നാട്ടുചൊല്ല്. അതിനൊപ്പം ഒന്നുകൂടി ചൂണ്ടിക്കാട്ടാറുണ്ട്. മേപ്പടി സാധനം അകത്തായാല്‍ തനിസ്വരൂപം പുറത്തുവരുകയും ചെയ്യുമത്രേ. ഇടത് മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഇരുട്ടിന്റെ മറവില്‍ ചെയ്തുകൂട്ടിയ മദ്യക്കച്ചവടത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുവരുമ്പോള്‍ ഇതാണ് ഓര്‍ത്തുവെക്കാന്‍ തോന്നുന്നത്. രാഷ്‌ട്രീയം ലഹരിയാക്കിയ ആ പാര്‍ട്ടിക്ക് തികച്ചും ചേരുന്നത് തന്നെയാണ് മദ്യക്കച്ചവടം. രണ്ടും മനുഷ്യത്വത്തില്‍ നിന്ന് രാക്ഷസീയതയിലേക്ക് നയിക്കുന്നതാണ്. മദ്യം വഴി കോടികള്‍ ചോര്‍ത്തിയെടുത്ത് ക്രിമിനല്‍ രാഷ്‌ട്രീയത്തിന്റെ അടിത്തറ ബലപ്പെടുത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സംഗതിവശാല്‍ സമൂഹത്തിനു മുമ്പില്‍ അനാവൃതമായിരിക്കുകയാണ് ഇടതു സര്‍ക്കാറിന്റെ ആ രാഷ്‌ട്രീയ ദുഷ്ടലാക്ക്.

ചുളുവില്‍ കോടികള്‍ മറിക്കാനുള്ള ഇടപാട് ആരുമറിയാതെ നടത്താനുള്ള ശ്രമം പ്രളയത്തിന്റെ കഷ്ടകാലത്ത് തന്നെ നടത്തിയെന്നതാണ് തിരിച്ചറിയേണ്ടത്. ഉടുതുണിക്ക് മറുതുണിയില്ലാതെയും ഇറ്റ് വെള്ളത്തിനായി വിലപിക്കാന്‍പോലും കഴിയാതെയും ജനങ്ങള്‍ ആത്മഹത്യക്കും അന്ധകാരത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ കടന്നുപോവുമ്പോഴാണ് ശീതീകരണമുറിയിലിരുന്ന് മദ്യമുതലാളിമാരെ സല്‍ക്കരിച്ചത്. അവര്‍ക്ക് എങ്ങനെയും മദ്യനിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാനുള്ള അവസരം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്റെ പിന്നാമ്പുറത്ത് ദുഷിച്ച ഇടപാടുകളുടെ നാറ്റമുണ്ട്. ഒടുവില്‍ ഗത്യന്തരമില്ലാതെ, മുന്നോട്ടുവെച്ച കാല്‍ പിന്‍വലിക്കുമ്പോള്‍ ആരൊക്കെ, എത്രയൊക്കെ നേട്ടമാണ് ഇതുവഴി ഉണ്ടാക്കിയതെന്ന് അറിയാതെ പോവുകയാണ്. മദ്യത്തിന്റെ സ്വഭാവംപോലെ തന്നെയായിരിക്കുന്നു അതു സംബന്ധിച്ച ഇടപാടുകളും. പെട്ടിക്കട തുടങ്ങുന്നതിനെക്കാള്‍ ലാഘവത്തോടെ കേരളത്തില്‍ മദ്യനിര്‍മ്മാണയൂണിറ്റ് തുടങ്ങാമെന്ന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ജനകീയ സര്‍ക്കാറില്‍ നിന്ന് ജനകീയ മദ്യവിപണന സര്‍ക്കാര്‍ എന്നതിലേക്കാണ് എത്തിയിരിക്കുന്നത്.

ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനുശേഷവും തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന മ്ലേച്ഛ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സമൂഹമദ്ധ്യേ അനാവൃതമാക്കപ്പെട്ടതിന്റ ജാള്യം മറയ്‌ക്കാന്‍ പുതുപുതു വിശദീകരണങ്ങളാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. അതിനൊപ്പം ഒന്നുകൂടി പറഞ്ഞുവെച്ചിട്ടുണ്ട്. പ്രസ്തുത അനുമതി റദ്ദാക്കിയിട്ടുണ്ടെങ്കിലും പുതുതായി അപേക്ഷിക്കാമെന്നും ഇത് സ്വീകരിക്കാനും പരിശോധിക്കാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും. അതായത് മദ്യവര്‍ജനം ഉണ്ടാവില്ലെന്നും മദ്യം ജനകീയമാക്കാന്‍ ഔദ്യോഗികസംവിധാനം ഉണ്ടാക്കുമെന്നും വ്യംഗ്യമായി സൂചിപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ ഇടപാട് വഴി ലഭ്യമാവുമായിരുന്ന കോടികള്‍ എങ്ങനെയെങ്കിലും സ്വായത്തമാക്കണമെന്ന താല്‍പ്പര്യമാണതിലുള്ളത്. കുട്ടിക്കുരങ്ങനെകൊണ്ട് ചുടുചോറ് മാന്തിക്കുന്ന തന്ത്രമാണ് ആദ്യം പയറ്റിയത്. നന്നായി പൊള്ളലേറ്റ എക്‌സൈസ് മന്ത്രിയെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് അനുമതി റദ്ദാക്കിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കൈകഴുകിയത്.

ശബരിമലയിലെ ആചാരം തകര്‍ക്കാനുള്ള അജണ്ടയ്‌ക്ക് ഗതിവേഗം വരുത്തിയ സുപ്രീംകോടതിവിധി നടപ്പാക്കാന്‍ കാണിക്കുന്ന ഉത്സാഹവും മദ്യം ജനകീയമാക്കാനുള്ള തന്ത്രവും വഴി ഈ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. സുപ്രീംകോടതിയുടെ പല വിധികളും പരണത്ത്‌വെച്ച സര്‍ക്കാര്‍ ശബരിമല യുവതീ പ്രവേശനത്തിനുവേണ്ടി തിടുക്കം കാണിക്കുന്നതിന്റെ പിന്നില്‍ വ്യക്തമായ ഉദ്ദേശ്യമുണ്ടെന്ന് ആര്‍ക്കാണറിയാത്തത്? മദ്യ ഉപഭോഗം നിരുത്സാഹപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തവര്‍ അണിയറയില്‍ മദ്യമുണ്ടാക്കാന്‍ ഒത്താശ ചെയ്യുമ്പോള്‍ സാധാരണക്കാര്‍ ഹതാശരായി നില്‍ക്കുകയല്ലേ? ഇതിന് അറുതിയുണ്ടാവണമെങ്കില്‍ മാനവികതയില്‍ വിശ്വസിക്കുന്ന സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങി പ്രവര്‍ത്തിച്ചേ മതിയാവൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.