ന്യൂദല്‍ഹി: 150-ാം ജന്മവാർഷികത്തില്‍ രാഷ്‌ട്രപിതാവിനെ അനുസ്മരിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.
ഇന്ന് ആദരണീയനായ ബാപ്പുവിന്റെ 150-ാം ജന്മവാർഷികമാണ്. നമുക്ക് ഏവർക്കും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ നിറവേറ്റാനുള്ള ഏറ്റവും വലിയ അവസരമാണ് ഇത്.-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം, ഇന്ന് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും ജന്മദിനമാണ്. അദ്ദേഹത്തെയും പ്രധാനമന്ത്രി ഓർമ്മിച്ചു.
ഗുജറാത്തിലെ പോര്‍ബന്ധറില്‍ 1869 ഒക്ടോബര്‍ 2നായിരുന്നു മഹാത്മാഗാന്ധിയുടെ ജനനം. ഉത്തര്‍പ്രദേശിലെ മുഗള്‍സരായയില്‍ 1904 ഒക്ടോബര്‍ 2നായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജനനം.
















