ന്യൂദല്‍ഹി: ഇതിഹാസ താരം രാജ് കപൂറിന്റെ ഭാര്യ കൃഷ്ണരാജ് കപൂര്‍ (88) അന്തരിച്ചു. കൃഷ്ണരാജ് കപൂര്‍ അന്തരിച്ച വിവരം മകന് രണ്‍ദീര്‍ കപൂര്‍ ആണ് പുറംലോകത്തെ അറിയിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം.
കൊച്ചുമകള്‍ റിദ്ദിമ കപൂര്‍ സാഹ്നി ട്വിറ്ററില്‍ വിയോഗ വാര്‍ത്ത ലോകത്തെ അറിയിച്ച് കുറിപ്പിട്ടു. അടുത്തിടെ വിദേശരാജ്യ സന്ദര്‍ശനത്തിനിടെ എടുത്ത ഫോട്ടോയും ദാദിക്ക് അന്ത്യാഞ്ജലി അറിയിച്ചുള്ള കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
രവീണ ടണ്ടന്, ഫര്ഹാന് ഖാന്, വ്യവസായി സുശീല്‍ സേത്ത് തുടങ്ങി ചലച്ചിത്ര- വ്യവസായ രംഗത്തെ നിരവധി പേര് അനുശോചനം അറിയിച്ചു.
1946 ലാണ് രാജ്കപൂറിനെ കൃഷ്ണ രാജ് കപൂര്‍ വിവാഹം കഴിക്കുന്നത്. രണ്‍ദീര്‍ കപൂര്‍, റിഷി കപൂര്‍, രാജീവ് കപൂര്‍, റിതു നന്ദ, റിമി ജയിന് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: