Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആധാര്‍ ആധാരം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2018, 01:20 am IST
inEditorial

രാജ്യത്തെ ജനങ്ങളെ ഏകീകൃതമായ ഒരു തിരിച്ചറിയല്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തുകയെന്ന തികച്ചും ക്രിയാത്മകവും ഗുണപ്രദവുമായ സംവിധാനമാണ് ആധാര്‍കാര്‍ഡ്. ഈ സംവിധാനത്തിലൂടെ വിഭാവനം ചെയ്യപ്പെട്ടതൊക്കെയും കരുത്തുറ്റ ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ആകെത്തുകയാണ്. അത് അറിഞ്ഞ് ആദരിക്കുന്നതിന്റെ സൂചകമായി വേണം കഴിഞ്ഞ ദിവസം ഉന്നതന്യായാലയത്തില്‍ നിന്നുണ്ടായ വിധിയെ കാണാന്‍. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് മാത്രമല്ല ഒരു രാജ്യത്തിന്റെ വ്യക്തിത്വം നിലനിര്‍ത്താന്‍ ആവശ്യമായ സുപ്രധാന രേഖയാണ് ആധാര്‍കാര്‍ഡ് എന്ന കാഴ്ചപ്പാടിലേക്ക് സ്ഥിതിഗതികള്‍ എത്തുകയാണുണ്ടായത്. രാജ്യത്തിന്റെ സുരക്ഷിതത്വവും വ്യക്തിത്വവും അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ വിലയിരുത്തുന്ന ഒരു ഭരണകൂടം ഇതല്ലാതെ മറ്റെന്താണ് വിഭാവനം ചെയ്യുക?

എന്നാല്‍ അജണ്ടാധിഷ്ഠിത നിലപാടുമായി രംഗത്തുവന്ന പ്രതിപക്ഷ കക്ഷികളും കേന്ദ്രഭരണകൂട രാഷ്‌ട്രീയത്തെ ഏതു തരത്തിലും എതിര്‍ക്കുകയാണ് തങ്ങളുടെ ജോലി എന്ന് കരുതുന്നവരും ആധാര്‍ കാര്‍ഡിനെതിരെ രംഗത്തുവന്നു. അത് സ്വാഭാവികമാണുതാനും. ഇത്തരമൊരു സംവിധാനം വേണമെന്ന് തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തത് കോണ്‍ഗ്രസ് ആണെങ്കിലും അവരാണ് ഇതിനെതിരെ അതിരൂക്ഷമായി ചാടിവീണതെന്നതാണ് ഇതിലെ ആശ്ചര്യകരമായ വശം. കോണ്‍ഗ്രസ് കൊണ്ടുവന്ന സംവിധാനത്തിലെ പോരായ്‌മകള്‍ ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ട് തികച്ചും കുറ്റമറ്റ രീതിയിലാണ് എന്‍ഡിഎ സര്‍ക്കാര്‍ ആധാര്‍ നടപ്പാക്കിയത്. 

മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്തശേഷം ആധാര്‍കാര്‍ഡ് കുറച്ചുപേരെ കൈപ്പറ്റിയിരുന്നുള്ളൂ. ആദ്യവര്‍ഷം വെറും 3.74 കോടി പേര്‍. എന്നാല്‍ 2018 ആഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് 119.5 കോടി ജനങ്ങളും ആധാര്‍ സംവിധാനത്തില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു. അതിന്റെ സ്വീകാര്യതയും വിശ്വാസ്യതയും പതിന്മടങ്ങു വര്‍ദ്ധിച്ചു എന്നതിന് മറ്റ് തെളിവുകള്‍ തേടി പോകേണ്ടതില്ല എന്നു സാരം. എന്നാല്‍ ഏതിലും രാഷ്‌ട്രീയ ദുഷ്ടലാക്ക് കാണുന്നവര്‍ ആധാറിനെതിരെയും പ്രചണ്ഡമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. അതിനാല്‍ തന്നെ അത് പരമോന്നത ന്യായാലയത്തിലുമെത്തി.

കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ആധാറിന്റെ ഭരണഘടനാസാധുതയും മറ്റും വിലയിരുത്തി സുപ്രധാന വിധി പ്രസ്താവിക്കുകയും ചെയ്തു. താരതമ്യേന ചെറിയ ചില നിബന്ധനകള്‍ ആധാറില്‍ നിന്ന് ഒഴിവാക്കുകയും ശക്തവും യുക്തിപൂര്‍വ്വവുമായ ഒരു തിരിച്ചറിയല്‍ സംവിധാനമായി അത് നിലനിര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സബ്‌സിഡി ഉള്‍പ്പെടെയുള്ള ചില സാമൂഹികസുരക്ഷാ സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം ലഭ്യമാവാന്‍ ആധാര്‍ ഇടയാക്കിയിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഗ്യാസ് സബ്‌സിഡി വഴി ഒരു വര്‍ഷം ചോര്‍ന്നുപോയിരുന്ന 90,000 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമാണെന്ന് കണ്ടെത്തുകയുണ്ടായി. രാജ്യത്തെ 22.42 കോടി ഗ്യാസ് കണക്ഷന്‍ വഴിയായിരുന്നു സബ്‌സിഡി ചോര്‍ന്നുകൊണ്ടിരുന്നത്. 

ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുനീക്കം തുടങ്ങിയവയ്‌ക്ക് ഒരു പരിധിവരെ തടയിടാന്‍ ആധാര്‍കൊണ്ട് കഴിഞ്ഞിട്ടുണ്ട്. സാമൂഹികദ്രോഹ നടപടികളുമായി മുന്നേറുന്നവര്‍ക്ക് പക്ഷേ, ഇത് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. അത്തരക്കാര്‍ ഒത്താശക്കാരായ രാഷ്‌ട്രീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ആധാര്‍വിരുദ്ധ തരംഗം സൃഷ്ടിക്കാനായിരുന്നു ശ്രമിച്ചത്.

എല്ലാ ക്ഷുദ്രതാല്‍പര്യങ്ങളേയും കടപുഴക്കിയെറിഞ്ഞ സുപ്രീംകോടതിയുടെ നാലംഗബെഞ്ച് ആധാറില്‍ ഉള്‍പ്പെടുത്തിയ ചില മേഖലകളെ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത, തികച്ചും ശാസ്ത്രീയമായ സംവിധാനമാണ് ആധാര്‍ എന്നാണ് മൂന്ന് ജഡ്ജിമാരും വിലയിരുത്തിയത്. എതിര്‍പ്പുള്ളവര്‍ക്ക് ആശ്വാസം പകരുന്ന ഒരഭിപ്രായം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ചരിത്രപരമായ സുപ്രീംകോടതിയുടെ വിധിയോടെ ഏറെക്കാലമായി വിവാദമുയര്‍ത്തിക്കൊണ്ടിരുന്ന ഒരു വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണ്. ആധാറിന്റെ ഉള്ളറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആ സംവിധാനത്തെ കരുത്തുറ്റ ഒരു രേഖയാക്കി മാറ്റാന്‍ എല്ലാ പരിശ്രമങ്ങളും നടത്തിയ കേന്ദ്രഭരണകൂടത്തിനും ആത്മവിശ്വാസമുണ്ടാക്കുന്ന വിധിയാണിത്. 

ഏതെങ്കിലും തരത്തിലുള്ള അപാകതകളുണ്ടെങ്കില്‍ കുറ്റമറ്റതാക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുകൊടുത്തിട്ടുമുണ്ട്. രാജ്യത്തിന്റെ ക്ഷേമത്തില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ആഹ്ലാദിക്കാനുള്ള വകയാണ് ആധാര്‍കാര്‍ഡിന്റെ സാധുത അരക്കിട്ടുറപ്പിക്കുന്ന വിധി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.