Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ത്രിപുരയില്‍ വീണ്ടും കാവിത്തിരയിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 02:58 am IST
inEditorial

ത്രിപുരയില്‍ വീണ്ടും ബിജെപി അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാടി നേടിയ വിജയത്തില്‍ നിന്ന് വ്യത്യസ്തമാണിത്. വിജയം ഒരു വെള്ളിത്തളികയില്‍വച്ച് പ്രതിപക്ഷം ബിജെപിക്ക് നല്‍കിയിരിക്കുകയാണ്. പഞ്ചായത്തുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രഖ്യാപിച്ചത്. 

മുഖ്യമന്ത്രി ബിപ്ലവ് ദേവ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം ഇടത് അംഗങ്ങള്‍ രാജിവച്ചിരുന്നു. ഇങ്ങനെ ഒഴിവുവന്ന 3,386 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ 3,075 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും, 154 പഞ്ചായത്ത് സമിതി സീറ്റുകളിലും, 18 ജില്ലാ പരിഷത് സീറ്റുകളിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരമില്ലാതെതന്നെ ജയിച്ചത്. അവശേഷിക്കുന്ന 132 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും ഏഴ് ജില്ലാ പഞ്ചായത്ത് സമിതികളിലേക്കും സെപ്തംബര്‍ മുപ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കും.

ബിജെപിയെ സംബന്ധിച്ചിടത്തോളം അനായാസേന ലഭിച്ച വെറുമൊരു തെരഞ്ഞെടുപ്പ് വിജയമല്ല ഇത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലംപരിശായ ഇടതുപാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് ആ കനത്ത പരാജയത്തില്‍നിന്ന് കരകയറാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവുകൂടിയാണിത്. ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അപകീര്‍ത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് തങ്ങളുടെ അംഗങ്ങളെ സിപിഎം രാജിവെപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യം കമ്മ്യൂണിസ്റ്റ് സഹജമാണ്.

 ജനാധിപത്യത്തോടുള്ള അവഹേളനമായിരുന്നു ഇത്. ഇടതുപാര്‍ട്ടികള്‍, പ്രത്യേകിച്ച് സിപിഎം ജനാധിപത്യത്തില്‍ വിശ്വസിക്കുകയോ അതിനെ അംഗീകരിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല. അധികാരത്തിനുവേണ്ടി ജനാധിപത്യത്തെ ഉപയോഗിക്കുന്നവരാണ് അവര്‍. അധികാരം ലഭിക്കാതെ വന്നാല്‍ അവര്‍ക്ക് ജനാധിപത്യം വേണ്ട. പ്രതിപക്ഷത്തിരിക്കുന്നതുപോലും ജനാധിപത്യത്തെ മാനിക്കുന്നതുകൊണ്ടല്ല, അതുവഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കുവേണ്ടിയാണ്. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനിന്ന രാജ്യങ്ങളിലും, ഇപ്പോള്‍ നിലനില്‍ക്കുന്ന ചൈന, ഉത്തരകൊറിയ എന്നിവിടങ്ങളിലും പ്രതിപക്ഷം എന്നൊന്നില്ലല്ലോ.

”കമ്മ്യൂണിസം അജയ്യമാണ്, കാരണം അത് സത്യമാണ്” എന്ന സൂക്തം ഉദ്ധരിക്കുന്ന ഗുഹാമനുഷ്യരെ ഇപ്പോഴും കാണാം. കമ്മ്യൂണിസം അജയ്യമല്ലെന്നു മാത്രമല്ല, അത് അശാസ്ത്രീയവും ആപല്‍ക്കരവും മനുഷ്യവിരുദ്ധവുമാണെന്ന് സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ നാടുകളുടെയും ചരിത്രം പഠിപ്പിച്ചു. ഇന്ത്യയുടെ കാര്യമെടുത്താല്‍ ബംഗാളില്‍ 34 വര്‍ഷവും, ത്രിപുരയില്‍ 25 വര്‍ഷവും തുടര്‍ച്ചയായി നിലനിന്ന ഇടതുവാഴ്ചയ്‌ക്ക് അന്ത്യം കുറിക്കാനായത് ചരിത്രപരമാണ്. 

ബംഗാള്‍ നഷ്ടപ്പെട്ടപ്പോഴും ത്രിപുരയുടെ പേരില്‍ ഇടതുപാര്‍ട്ടികള്‍ അഹങ്കരിച്ചു. മണിക് സര്‍ക്കാര്‍ രക്ഷകനാവുമെന്ന് കരുതിയ ത്രിപുരയിലും ചുവപ്പ്, കാവിക്ക് വഴിമാറുമെന്ന് അവര്‍ സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചില്ല. ത്രിപുരയില്‍ സംഭവിച്ചിരിക്കുന്നത് വെറുമൊരു അധികാരമാറ്റം മാത്രമല്ല, സിപിഎം എന്ന പാര്‍ട്ടിതന്നെ അവിടെ ഇല്ലാതാവുകയാണ്. ഇതിന് തെളിവാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായ തിളങ്ങുന്ന വിജയം. മുന്നണി രാഷ്‌ട്രീയത്തിന്റെ ബലത്തിലും മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചും അധികാരത്തില്‍ തുടരുന്ന കേരളത്തിലെ അന്തിച്ചോപ്പും അധികം വൈകാതെ മാഞ്ഞുപോകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.