Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘പുരുഷ എഴുത്തുകാരൻ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 02:48 am IST
inVicharam

എഴുത്തുകാരില്‍ പുരുഷന്മാരും സ്ത്രീകളും ഉണ്ട്. എഴുത്തുകാരന്മാരിലും പുരുഷന്മാരും സ്ത്രീകളും ഉണ്ടോ? ചില ലേഖകര്‍ അങ്ങനെ സംശയിക്കുന്നുണ്ടാകാം. നോക്കുക:

”മിനി കൃഷ്ണനുമായുള്ള അഭിമുഖത്തില്‍ ഐറിസ് മാര്‍ഡോക്കിനെപ്പറ്റി പറയുമ്പോള്‍ പുരുഷ എഴുത്തുകാരനാണ് എന്ന സൂചനയാണ് ഉള്ളത്”

ഒരു വാരികയില്‍ കണ്ട വാക്യമാണിത്. പുരുഷനാണ് എന്നോ എഴുത്തുകാരനാണ് എന്നോ എഴുതേണ്ടതിനു പകരമാണ് ഈ പുതിയ പ്രയോഗം. ഇക്കൂട്ടര്‍ ഇനി ‘സ്ത്രീ എഴുത്തുകാരി’ എന്നു പ്രയോഗിച്ചേക്കാം.

”യുവ വനിതാ ശാസ്ത്രജ്ഞകള്‍ക്ക് പുരസ്‌കാരം നല്‍കുന്നു” എന്നൊരു വാര്‍ത്ത ഈയിടെ ഒരു പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു.

”ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് മൂന്നുവര്‍ഷത്തെ അധ്യയന പരിചയം ഉണ്ടായിരിക്കണം” അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഒരു പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം കൊടുത്ത പരസ്യത്തിലേതാണ് ഈ വാക്യം.

അധ്യാപന പരിചയമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അധ്യായനം എന്നാല്‍ പഠനമാണ്. അധ്യാപനം എന്നാല്‍ പഠിപ്പിക്കല്‍.

ഓരോ വാര്‍ഡുതോറും ശാസ്ത്രീയമായ ശുചീകരണ സംവിധാനം ഉണ്ടാക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു.

‘ഓരോ’യും ‘തോറും’ കൂടി വേണ്ട.

”ഓരോ വാര്‍ഡിലും ശാസ്ത്രീയമായ ശുചീകരണ സംവിധാനം ഉണ്ടാക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു” (ശരി)

”വാര്‍ഡ്‌തോറും ശാസ്ത്രീയമായ ശുചീകരണ സംവിധാനം ഉണ്ടാക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു” (ശരി)

”അപകടത്തെക്കുറിച്ചറിഞ്ഞപ്പോള്‍ അയാള്‍ മൂര്‍ച്ചിച്ചു വീണു”

മൂര്‍ച്ഛയാണ് ഇവിടെ മൂര്‍ച്ചയായത്.

മൂര്‍ച്ഛ= മോഹാലസ്യം, ബോധക്കേട്.

മൂര്‍ച്ച= മുറിക്കാനുള്ള കഴിവ്.

ആ ബ്ലേഡിന് ഒട്ടും മൂര്‍ച്ചയില്ല. (ശരി)

”വേറെ ഗത്യന്തരമില്ലാത്തതുകൊണ്ടാണ് അവന്‍ ആ ജോലി സ്വീകരിച്ചത്”

ഈ വാക്യത്തിലെ ‘വേറെ’ അന്തരം എന്നിവയ്‌ക്ക് ഒരേ അര്‍ത്ഥമാണ്.

വേറെ ഗതിയില്ലാത്തതുകൊണ്ടാണ് അവന്‍ ആ ജോലി സ്വീകരിച്ചത്. (ശരി).

ഗത്യന്തരമില്ലാത്തതുകൊണ്ടാണ് അവന്‍ ആ ജോലി സ്വീകരിച്ചത് (ശരി).

”സ്ത്രീ പീഡനക്കേസുകളുടെ അന്വേഷണത്തില്‍ കാണിക്കുന്ന അനാസ്ഥ സര്‍ക്കാരിലുള്ള വിശ്വാസ്യതയെ ബാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.”

”സര്‍ക്കാരിലുള്ള വിശ്വാസത്തെ” എന്നോ ”സര്‍ക്കാരിന്റെ വിശ്വാസ്യതയെ” എന്നോ പ്രയോഗിച്ചാലേ വാക്യം ശരിയാകൂ.

”ഭരണത്തിലെത്തിയ പാര്‍ട്ടികളോടോ മുന്നണികളോടോ ഉള്ള വിധേയത്വമാണ് പല എഴുത്തുകാര്‍ക്കുമുള്ളത്” ഒരു പ്രമുഖ എഴുത്തുകാരന്റെ അഭിപ്രായമാണിത്. ‘ഉള്ള’യുടെ ആവര്‍ത്തനം കൊണ്ടുണ്ടാകുന്ന വിരസത രണ്ടുവിധത്തില്‍ ഒഴിവാക്കാം.

‘ഭരണത്തിലെത്തിയ പാര്‍ട്ടികളോടോ മുന്നണികളോടോ വിധേയത്വമാണ് പല എഴുത്തുകാര്‍ക്കുമുള്ളത്”

”ഭരണത്തിലെത്തിയ പാര്‍ട്ടികളോടോ മുന്നണികളോടോ വിധേയത്വമുള്ളവരാണ് പല എഴുത്തുകാരും”

‘വെള്ളപ്പൊക്കം പലേടത്തും കൃഷി പാടേ നശിക്കാന്‍ സഹായകമായി”

‘സഹായകമായി’ എന്ന പ്രയോഗം ഇവിടെ ഉചിതമല്ല. സംഭവിച്ചത് നല്ലകാര്യമാണെങ്കിലേ ‘സഹായകമായി’ ഉചിതമാവൂ.

”വെള്ളപ്പൊക്കം പലേടത്തും കൃഷി പാടേ നശിക്കാന്‍ കാരണമായി” (ശരി).

”പലിശയില്ലാ വായ്‌പ ദുരിതങ്ങളില്‍നിന്ന് കരകയറാന്‍ കര്‍ഷകര്‍ക്ക് സഹായകമായി” (ശരി)

വിലയുടെ പത്തു ശതമാനമേ ഗുണദാതാക്കളില്‍നിന്ന് ഈടാക്കു എന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഗുണഭോക്താക്കള്‍ എന്നാണ് വേണ്ടത്. ഗുണദാതാക്കള്‍ ഗുണം നല്‍കുന്നവരാണ്.

പിന്‍കുറിപ്പ്:

പ്രളയമല്ല, പ്രകൃതിയുടെ പ്രണയത്തിന്റെ കവിഞ്ഞൊഴുകലാണ് കേരളം കണ്ടതെന്ന് ഒരു പ്രളയ നിരൂപകന്‍.

വരള്‍ച്ചയിലും പ്രളയസാഹിത്യം തഴച്ചുവളരുകയാണ്!

എസ്‌കെ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.