Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചാരക്കഥയുടെ പിന്നാമ്പുറം അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 02:47 am IST
inEditorial

ചാരം മൂടിയ ചാരക്കഥയുടെ ബലിയാടായ പ്രഗല്‍ഭനായ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനു മുമ്പില്‍ ദൈവത്തിന്റെ ഒരു കൈ കരുണയോടെ കാത്തിരുന്നു എന്ന് ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായി. ഭാരതത്തിന്റെ അന്തസ്സിനും ആത്മാഭിമാനത്തിനും സൂര്യതേജസ്സാവുമായിരുന്ന ക്രയോജനിക് സാങ്കേതികവിദ്യ കഴിയുന്നിടത്തോളം വൈകിപ്പിക്കാന്‍ ചില ക്ഷുദ്രശക്തികള്‍ക്കായി എന്നതാണ് ചാരക്കഥയുടെ ബാക്കി പത്രം. ഇപ്പോഴും സ്വന്തം മന:സ്സാക്ഷിയില്‍ മുറുകെപ്പിടിച്ചു കഴിയുന്ന ആ ശാസ്ത്രജ്ഞനെ ജീവിതത്തിന്റെ സുന്ദരനിമിഷങ്ങള്‍ അലയടിക്കുന്ന 52-ാം വയസ്സിലാണ് തല്‍പ്പരകക്ഷികള്‍ ഇരുട്ടിന്റെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ടത്.

പൊലീസുകാര്‍ ചമയ്‌ക്കുന്ന കഥകളെ വെള്ളം തൊടാതെ വിഴുങ്ങിയ ചില മാധ്യമങ്ങളും, അന്യരാജ്യത്തിനും അവരുടെ ഒത്താശക്കാര്‍ക്കും എന്തും ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെടുന്ന മ്ലേച്ഛ ചിന്താഗതിക്കാരും കൂടിയാണ് നമ്പിനാരായണനെ നിശ്ശബ്ദനാക്കിയത്. ഇന്നിപ്പോള്‍ പരമോന്നത ന്യായാലയം അദ്ദേഹത്തെ കുറ്റവിമുക്തനാക്കുമ്പോള്‍ മൂന്ന് പോലീസ് ഓഫീസര്‍മാര്‍ക്കു നേരെ വിരല്‍ചൂണ്ടുന്നുണ്ട്. എന്നാല്‍ ഇവരെക്കാള്‍ ഭ്രാന്തമായി നമ്പിനാരായണനെ വേട്ടയാടിയ ഒരു ഉദ്യോഗസ്ഥനുണ്ട്. വിഷലിപ്തമായ നീക്കങ്ങളും നിലപാടുകളുമായി പൊതുസമൂഹത്തിനു മുമ്പില്‍ നില്‍ക്കുന്നയാള്‍. അന്ന് ഐബി ഓഫീസറായിരുന്ന മലയാളി ഉദ്യോഗസ്ഥന്റെ നിക്ഷിപ്ത താല്‍പര്യങ്ങളാണ് കേരളാ പൊലീസിന്റെ വിചിത്ര ഭാവനയില്‍ വിരിഞ്ഞ ചാരക്കേസ്.

ഭാരതത്തിന്റെ വളര്‍ച്ചയില്‍ പരിഭ്രമിച്ചിരുന്ന അമേരിക്കയ്‌ക്ക് ക്രയോജനിക് സാങ്കേതിക വിദ്യയില്‍ ഭാരതം കുതിക്കുന്നത് കാണുന്നത് ദു:സ്സഹമായിരുന്നു. അവര്‍ ചെയ്യാവുന്നതൊക്കെ ചെയ്തു. ആര്‍.ബി ശ്രീകുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ മനസ്സില്‍ അവര്‍ നട്ടുവളര്‍ത്തിയെടുത്ത ചാരക്കഥ അങ്ങനെ ഭാരതത്തിന്റെ ക്രയോജനിക് വസന്തത്തിന് ഇരുട്ടടിയായി. ശ്രീകുമാര്‍ വഴി കേരള പൊലീസിലെ താപ്പാനകളിലേക്കും ആ വൈറസ് പടര്‍ന്നു. ഫലം ലോകം ആദരിക്കേണ്ട ഒരു ശാസ്ത്രജ്ഞന്‍ അകാലത്തില്‍ ഇരുട്ടറയിലായി.

നമ്പിനാരായണന്റെ വിഷമഘട്ടത്തില്‍ അദ്ദേഹത്തിന് സാന്ത്വനത്തിന്റെ കരം നീട്ടിയയാള്‍ ഇന്ന് പ്രധാനമന്ത്രിപദത്തിലിരിക്കുമ്പോള്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് അദ്ദേഹത്തിന് ആശ്വാസത്തിന്റെ പരിലാളനകള്‍ കിട്ടുന്നു എന്നത് യാദൃച്ഛികമാവാം. നമ്പിനാരായണന്റെ മനസ്സിലേക്ക് കുളിര്‍ക്കാറ്റുവീശിയ നരേന്ദ്രമോദിക്കെതിരെ നട്ടാല്‍ പൊടിക്കാത്ത നുണ ബോംബുകള്‍ നാലുപാടും വിതറിയ ശ്രീകുമാര്‍ ഇന്നും മോദി വിരുദ്ധര്‍ക്ക് മിശിഹയാണ് എന്ന വസ്തുത കാണാതിരുന്നുകൂടാ. കേരളത്തിലെ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ തുടരന്വേഷണത്തിനും നടപടിക്കും സാധ്യത ആരായുന്ന സമിതി നിര്‍ബ്ബന്ധമായും ആര്‍.ബി. ശ്രീകുമാര്‍ എന്ന റിട്ട.പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷിക്കണം. 

ഭാരതത്തിന്റെ ഉയര്‍ച്ചയില്‍ അസ്വസ്ഥരാവുന്നവരുടെ കൂട്ടാളിയായി കഴിയാന്‍ എങ്ങനെ ആ ഉദ്യോഗസ്ഥന് കഴിഞ്ഞുവെന്നും എന്തൊക്കെയാണ് അതുവഴി അയാള്‍ സ്വരുക്കൂട്ടിയതെന്നും അന്വേഷിക്കണം. ഒരു നിരപരാധിയുടെ കണ്ണീര്‍ വീണ മണ്ണിന് ഇനി ഫലഭൂയിഷ്ഠമായ ഒരവസ്ഥയുണ്ടാവണമെങ്കില്‍ നിക്ഷിപ്ത താല്‍പര്യങ്ങളും ചതിയും കൈമുതലാക്കിയ നെറികെട്ട പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് തക്ക ശിക്ഷ കിട്ടണം. അതിന് സാധ്യമായ എല്ലാവഴികളും സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ മൂന്നാംഗ സമിതി തേടണം. എങ്കില്‍ മാത്രമേ കാല്‍നൂറ്റാണ്ട് കണ്ണീര്‍ വീണ് കുതിര്‍ന്ന നമ്പിനാരായണന്റെ ജീവിതത്തിലേക്ക് കുളിര്‍ക്കാറ്റ് കടന്നുവരൂ; നിരപരാധികളുടെ ചോരയ്‌ക്ക് ദാഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേര്‍വഴിക്കു വരൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.