Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സുരക്ഷിത ഭാവിക്ക് മോദിയുടെ കരുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 03:36 am IST
inEditorial

സുരക്ഷിത ഭാരതം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേയ്‌ക്ക് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരടികൂടി വച്ചിരിക്കുന്നു. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന ഉറച്ച പ്രഖ്യാപനമാണ് ആശാ, അങ്കണവാടി വര്‍ക്കര്‍മാരുടെ ശമ്പളവര്‍ധനവോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. വരുമാനത്തിന്റെ പടിയില്‍ താഴേത്തട്ടില്‍ നില്‍ക്കുന്ന മുപ്പത്തിമൂന്നര ലക്ഷത്തിലേറെപ്പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനു സമാനമായ നടപടി സംസ്ഥാനങ്ങളില്‍ നിന്നു കൂടി ഉണ്ടാവുമ്പോഴാണ് ഇതിന്റെ പൂര്‍ണമായ ഗുണഫലം ജീവനക്കാര്‍ക്കു ലഭിക്കുക. ഇവര്‍ക്കുള്ള ശമ്പളത്തിന്റെ അറുപതുശതമാനമാണു കേന്ദ്ര ഫണ്ടില്‍ നിന്നു നല്‍കുന്നത്. ബാക്കി നാല്‍പതു ശതമാനം സംസ്ഥാന ഫണ്ടില്‍ നിന്നും. കേന്ദ്രത്തിന്റെ വിഹിതത്തിലുള്ള വര്‍ധനവാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പത്തേകാല്‍ ലക്ഷത്തോളം വരുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലത്തിന്റെ കേന്ദ്ര വിഹിതം ഇതോടെ ഇരട്ടിയായി. അങ്കണവാടി വര്‍ക്കര്‍മാരുടേത് അന്‍പതു ശതമാനം വര്‍ധിക്കും. 13 ലക്ഷത്തോളം അങ്കണവാടി വര്‍ക്കര്‍മാരും പത്തര ലക്ഷത്തോളം ഹെല്‍പര്‍മാരുമാണുള്ളത്. സമാനമായ വര്‍ധന സംസ്ഥാനതലത്തിലും വേണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

കേവലമൊരു ശമ്പള പരിഷ്‌കരണത്തിനപ്പുറമുള്ള പ്രസക്തി ഈ നടപടിക്കു കൈവരുന്നുണ്ട്. എല്ലാ മേഖലകളിലും രാജ്യത്തിന്റെ അടിത്തറ ഉറപ്പിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയായി ഇതിനെ കാണാം. നാളത്തെ പൗരന്‍മാരാകേണ്ടവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയും ആരോഗ്യവും അങ്കണവാടി പോലുള്ള ബാല-ശിശു സംരക്ഷണ കേന്ദ്രങ്ങളുടെ തണലിലാണ് രൂപപ്പെടേണ്ടത്. ആ മേഖലയിലെ പ്രവര്‍ത്തകരുടെ സുരക്ഷാബോധം സ്വാഭാവികമായും അവരിലൂടെ വളരുന്ന ബാല്യങ്ങള്‍ക്കും ഗുണം ചെയ്യും. അതുകൊണ്ടുതന്നെ ആ മേഖലയ്‌ക്കു ശക്തിപകരേണ്ടത് രാഷ്‌ട്രത്തിന്റെ ഉറച്ച ഭാവിക്ക് അത്യന്താപേക്ഷിതവുമാണ്. സുരക്ഷിത ബാല്യം ഉറപ്പാക്കാനുള്ള അത്തരം ദീര്‍ഘവീക്ഷണത്തോടെയുള്ള പരിഷ്‌കാരങ്ങളുടേയും ആസൂത്രണത്തിന്റെയും ഭാഗമായി വേണം ഈ ശമ്പള പരിഷ്‌കാരത്തെ കാണാന്‍. ബിജെപിയുടേയും ബിഎംഎസിന്റെയും ആവശ്യങ്ങളുടെ പരിണത ഫലംകൂടിയാണ് ഈ നടപടി. വര്‍ധിപ്പിച്ച വേതനം അടുത്ത മാസം മുതല്‍ ലഭിക്കും. പുറമെ ജോലിയിലെ മികവിന്റെ അടിസ്ഥാനത്തില്‍ 250 മുതല്‍ 500 രൂപ വരെ ഓണറേറിയവും ലഭിക്കും. എല്ലാ ആശാ പ്രവര്‍ത്തകരേയും സഹായികളേയും പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമ യോജന, സുരക്ഷാ യോജനകളുടെ പരിരക്ഷയില്‍ കൊണ്ടുവന്നിട്ടുമുണ്ട്. ഈ സേവനം സൗജന്യമായി ലഭിക്കും. 

അരക്ഷിതരെ സുരക്ഷയുടെ കരങ്ങള്‍കൊണ്ടു ചേര്‍ത്തു പിടിക്കുന്ന ആയുഷ്മാന്‍ ഭാരത് എന്ന അഭിമാന പദ്ധതിയുടെ പ്രഖ്യാപനവും പ്രധാനമന്ത്രി ഇതിനൊപ്പം നടത്തി. പത്തുകോടി കുടുംബങ്ങളിലെ അന്‍പതു കോടി ജനങ്ങളെ ഇന്‍ഷുറന്‍സ് സുരക്ഷാപരിധിയില്‍ കൊണ്ടുവരുന്ന ഈ പദ്ധതി തികച്ചും സൗജന്യമാണ്. ഈ മാസം 23നു ഝാര്‍ഖണ്ഡില്‍ അതിനു തുടക്കംകുറിക്കും. സുരക്ഷിത ബോധത്തില്‍ നിന്നുള്ള ആത്മധൈര്യമാണു രാഷ്‌ട്രത്തിന്റെ ശക്തി. അത് അടിത്തറയില്‍ നിന്നു തന്നെ തുടങ്ങണം. അതിലേയ്‌ക്കുള്ള കാല്‍വയ്‌പുകളാണിത്. ജീവിതം തുടങ്ങാന്‍ പോകുന്ന കുരുന്നുകളേയും അവരെ പരിചരിക്കേണ്ടവരേയും വരുമാനത്തില്‍ താഴേപ്പടിയില്‍ നില്‍ക്കുന്നവരേയും മുന്നില്‍ക്കണ്ടുള്ള നടപടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.