വിരുതുനഗര്‍: തമിഴ്നാട്ടിലെ വിരുതു നഗറില്‍ പടക്ക ശാലയില്‍ സ്‌ഫോടനം. മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടം സംഭവിച്ചത്.
ഗുരുതരാവസ്ഥയില്‍ രണ്ട് പേരെ ആശുപത്രിയില്‍ പേവേശിപ്പിച്ചു ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പടക്ക നിര്‍മ്മാണം നടക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.
















