Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭീകരവാദത്തെ ശാസ്ത്രീയമായി നേരിടണം – അയൂബ് മൗലവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 01:19 am IST
inKerala

കണ്ണൂര്‍: ഭീകരവാദത്തെ ശാസ്ത്രീയമായി നേരിടണമെന്നും എന്നാല്‍ മാത്രമേ അതിനെ ലോകത്തുനിന്ന് വേരോടെ പിഴുതെറിയാന്‍ സാധിക്കുകയുള്ളൂ എന്നും പ്രമുഖ ചിന്തകന്‍ പി.എം. അയൂബ് മൗലവി. കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ എബിവിപി നഗര്‍ സമിതിയംഗം സച്ചിന്‍ ഗോപാലിന്റെ ആറാം ബലിദാനദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മതഭീകരവാദ സംഘടനകള്‍ തന്നെ ഭീകരവാദത്തിനെതിരെ പ്രചാരണ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭീകരവാദ സംഘടനയായ സിമിയെ നിരോധിച്ചപ്പോള്‍ അവര്‍ പുതിയ സംഘടനയുണ്ടാക്കി. സംഘടനയുടെ പേര് മാറിയെങ്കിലും ആശയം നശിച്ചില്ല. അവര്‍ എത്തിപ്പെടുന്ന നിലപാടുകളാണ് വിശദമായി പരിശോധിക്കേണ്ടത്. ഒരു കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടിയാലും തീവ്രവാദം നശിക്കില്ല. അവര്‍ക്ക് കൊലപാതകത്തിന് പ്രചോദനം നല്‍കിയവരെ കണ്ടെത്തണം. അക്രമത്തിന്റെ സ്രോതസ്സ് കണ്ടെത്തി അതിനെ വേരോടെ പിഴുതെറിയണം.

ഞങ്ങള്‍ മാത്രം നിലനില്‍ക്കുക മറ്റുള്ളവരെയെല്ലാം ഇല്ലാതാക്കുക എന്ന നിലപാടാണ് തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്നത്. ഇത് സമഗ്രാധിപത്യം കൊണ്ടുവരും. ഇന്ത്യ ലോകത്തിന് കൊടുത്തത് ബഹുസ്വരതയുടെ സന്ദേശമാണ്. ആരുടെയും മതം നോക്കിയല്ല നാം മാനവസമൂഹത്തെ നോക്കിക്കണ്ടത്. എന്നാല്‍ ഇന്ന് നമുക്ക് ആ ബഹുസ്വരത നഷ്ടമായിക്കൊണ്ടിരിക്കുന്നു. മതതീവ്രവാദികള്‍ നിലനില്‍ക്കുന്നത് സ്വന്തം മതത്തിലായാലും ഇതര സമൂഹത്തിലായാലും അന്യന്‍മാരെ സൃഷ്ടിച്ചുകൊണ്ടാണ്. കാഫിറുകളെയും ഇതര മതഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചും അവര്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ്. മതതീവ്രവാദികളുടെ നിലപാടുകളാണ് നമ്മുടെ ബഹുസ്വരതയെ നഷ്ടമാക്കിയത്. 

ആശയത്തെ ആശയംകൊണ്ട് നേരിടുകയാണ് വേണ്ടത്. കലാലയങ്ങളില്‍ സംഘര്‍ഷാത്മകതയ്‌ക്ക് പകരം നമുക്ക് വിദ്യാഭ്യാസ സംസ്‌കാരം വളര്‍ത്തിടെയുക്കാന്‍ സാധിക്കണം. സ്വയം വിമര്‍ശനത്തില്‍ കൂടി മാത്രമേ നവീകരണം സാധ്യമാവുകയുള്ളു. കൊലചെയ്തവരോടൊപ്പം തന്നെ ഇരയായവരുടെ സാഹചര്യത്തെക്കുറിച്ചും നാം പരിശോധിക്കേണ്ടതുണ്ട്. വിമര്‍ശന സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് തെറ്റ് തിരുത്താന്‍ നാം തയാറാകണം. സംവാദത്തില്‍ കൂടി മാത്രമേ നമുക്ക് അക്രമങ്ങളെ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ക്യാമ്പസുകളില്‍ എബിവിപിയുടെ സാന്നിധ്യം അവശ്യമായി വരുന്നത് ഇത്തരം സമവായത്തിന്റെയും സംസ്‌കാരത്തിന്റെയും വക്താക്കളെന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബിവിപി ജില്ലാ അധ്യക്ഷന്‍ കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

India

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

India

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

പുതിയ വാര്‍ത്തകള്‍

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.