മുംബൈ: വാർത്തകൾ ഇനി കൂടുതൽ വേഗത്തിൽ വിരൽത്തുമ്പിലെത്തും< കാഴ്ചപരിമിതിയുള്ളവർക്ക് വാർത്തകളും സമകാലിക വിവരങ്ങളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി റിലയൻസ് ഫൗണ്ടേഷൻ ദൃഷ്ടി പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചതോറും പുറത്തിറങ്ങും. ഹിന്ദിയിലും മറാത്തിയിലുമുള്ള ഇന്ത്യയിലെ ഏക രജിസ്റ്റർ ചെയ്ത ദ്വൈവാര അന്താരാഷ്ട്ര ബ്രെയിൽ പത്രങ്ങളാണ് ആഴ്ചപ്പതിപ്പുകളായി മാറുന്നത്.
30,000ത്തിലധികം വായനക്കാർ
നാഷണൽ അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് (NAB) ഇന്ത്യയുമായി സഹകരിച്ചാണ് പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നിലവിൽ 30,000ത്തിലധികം വായനക്കാരുള്ള പത്രങ്ങളുടെ പ്രസിദ്ധീകരണം ആഴ്ചയിലൊരിക്കലാകുന്നതോടെ കൂടുതൽ കാഴ്ചപരിമിതിയുള്ളവരിലേക്ക് വാർത്തകളും വിവരങ്ങളും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
കാഴ്ച സംരക്ഷണത്തിന് സമഗ്ര പിന്തുണ
2003ൽ ആരംഭിച്ച റിലയൻസ് ഫൗണ്ടേഷൻ ദൃഷ്ടി പദ്ധതി കാഴ്ച സംരക്ഷണം, ചികിത്സയിലൂടെ കാഴ്ച വീണ്ടെടുക്കൽ, നേത്രപരിചരണത്തെക്കുറിച്ചുള്ള അവബോധം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. സൗജന്യ നേത്രപരിശോധന, കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കണ്ണട വിതരണം തുടങ്ങിയ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു.
രണ്ട് ലക്ഷത്തിലധികം പേർക്ക് സേവനം
എൻഎബിഇന്ത്യ, ശങ്കര ഐ ഫൗണ്ടേഷൻ, അരവിന്ദ് ഐ കെയർ സിസ്റ്റം എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകളിലേക്ക് ദൃഷ്ടി പദ്ധതിയുടെ സേവനങ്ങൾ എത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 22,500ത്തിലധികം പേർക്ക് കാഴ്ച വീണ്ടെടുക്കാനും പദ്ധതിയുടെ ഇടപെടലുകൾ സഹായിച്ചു.
5 ഡോളർ കോടി ധനസഹായം പ്രഖ്യാപിച്ച് നിത അംബാനി
2026 ജനുവരിയിൽ മുംബൈയിൽ നടന്ന NAB ഇന്ത്യയുടെ 75-ാം സ്ഥാപകദിനാഘോഷത്തിൽ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ ശ്രീമതി നിത എം. അംബാനി അഞ്ച് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
വാർത്തകളിലേക്കുള്ള പ്രവേശനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം കാഴ്ചപരിമിതിയുള്ളവരുടെ സാമൂഹിക പങ്കാളിത്തവും ശാക്തീകരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ദൃഷ്ടി ബ്രെയിൽ പത്രങ്ങളുടെ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം.
















