Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്താണ് വിവാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2018, 02:47 am IST
inSamskriti

മനുഷ്യനില്‍ രണ്ടു ഭാഗങ്ങളുണ്ട്. പ്രത്യക്ഷമായി പ്രവര്‍ത്തിക്കുന്ന ബാഹ്യദേഹവും, അതിനെ പ്രവര്‍ത്തിപ്പിക്കുന്ന അപ്രത്യക്ഷമായ അന്തരംഗവും. ഇവ ഒരുപോലെ പ്രബലമായും പരസ്പരം ഇണങ്ങിയും പ്രവര്‍ത്തിക്കേണ്ടതാണ്. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ജീവിതം സുഖകരവും ഫലപ്രദവുമാകൂ. എന്നാല്‍, അന്തരംഗവും ദേഹവും തുല്യപ്രാധാന്യത്തോടെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ വളരെ കുറവാണ്. മിക്കവരിലും അന്തരംഗത്തെ അവഗണിച്ചുകൊണ്ടാണ് ദേഹവും ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കാറുള്ളത്. 

ഇന്ദ്രിയങ്ങളുടെ ഉപദ്രവകരത്വം

ഇന്ദ്രിയങ്ങള്‍ക്കുള്ള ഇരിപ്പിടമാണ് ദേഹം. കാണുക, കേള്‍ക്കുക, രുചിക്കുക, തൊടുക, മണക്കുക എന്നീ അഞ്ചു വ്യാപാരങ്ങള്‍ക്കു നിദാനമായ അഞ്ച് ഇന്ദ്രിയങ്ങള്‍ ദേഹത്തിലാണ് സ്ഥിതിചെയ്യുന്നത്. നമുക്ക് അറിവുണ്ടാക്കിത്തരുന്നത് ഇവയാണ്. എന്നുവെച്ചാല്‍ അറിവിന്റെയും അനുഭവത്തിന്റേയും അടിസ്ഥാനം ഇന്ദ്രിയങ്ങള്‍ തന്നെ. ഇന്ദ്രിയങ്ങളില്ലെങ്കില്‍ നമുക്ക് ഒരറിവും കൈവരാന്‍ സാധ്യതയില്ല. അറിവുണ്ടാക്കിത്തരുന്നതോടൊപ്പം ഇന്ദ്രിയങ്ങള്‍ നമ്മില്‍ ചില ആകര്‍ഷണവികര്‍ഷണങ്ങളേയും രചിക്കുന്നുണ്ട്. അവയത്രേ മനുഷ്യനെ പലപ്പോഴും അപകടത്തില്‍ കൊണ്ടു ചാടിക്കുന്നത്. ഇന്ദ്രിയങ്ങള്‍ പല പ്രകാരത്തില്‍ രചിക്കുന്ന ആകര്‍ഷണങ്ങളില്‍ ഏറ്റവും പ്രബലവും അപകടകരവുമായ ഒന്നാണ് വിപരീതലിംഗത്തോടു തോന്നുന്നതെന്നു പറയാം. ഇതു ക്രമംവിട്ടു പ്രവര്‍ത്തിച്ചെന്നു വരാം. അതിനു വിധേയരാകാം പലരും. 

വാര്‍ധക്യം പിടിപെടുമ്പോള്‍ ശരീരത്തിനുള്ള ഭോഗസാമര്‍ഥ്യം കുറഞ്ഞില്ലാതാകുമെങ്കിലും, ഭോഗവാഞ്ഛ മനസ്സില്‍ നിന്ന് അകന്നു പോകണമെന്നില്ല. ദേഹത്തിലും, ദേഹത്തിനു ശേഷിയില്ലാതായാല്‍ മനസ്സിലും, വല്ലാതെ വിഷമിപ്പിക്കുന്ന ലൈംഗികപ്രേരണകളെ വിവേകപൂര്‍വം അടക്കി നിര്‍ത്തുന്നതിലാണ് മനുഷ്യന്റെ അധ്യാത്മോന്നതി നിക്ഷിപ്തമായിരിക്കുന്നത്. പ്രകൃതിസിദ്ധമാണ് ലൈംഗികപ്രേരണ. പ്രകൃതി ഉദ്ദേശിക്കുന്ന തരത്തില്‍ത്തന്നെ അതിനെ വിനിയോഗിക്കയാണ് വേണ്ടത്. അതില്‍ക്കവിയുമ്പോള്‍ അശ്ലീലങ്ങളും അപകടങ്ങളും പിണയുന്നു. വംശവൃദ്ധിയ്‌ക്കായി സന്താനം ഉത്പാദിപ്പിക്കുന്നതിനത്രേ ലൈംഗികപ്രേരണകള്‍. ദാമ്പത്യം ഇതിനുവേണ്ടിയുള്ള വ്യവസ്ഥയും.

ദാമ്പത്യജീവിതത്തിന്റെ മുഖ്യഭാഗമാണ് സന്താനപ്രാപ്തിയെങ്കിലും സന്താനോത്പാദനത്തിനുള്ള വ്യാപാരം മാത്രമാണ് ദാമ്പത്യ ജീവിതമെന്നു കരുതരുത്. അങ്ങനെ കരുതുന്ന പക്ഷം, പ്രസവ സാധ്യതകളും യൗവനവും തീരുന്നതോടെ, വിവാഹബന്ധംതന്നെ ഭാര്യാഭര്‍ത്താക്കന്മാരുടെ ഒരുമിച്ചുള്ള ജീവിതംതന്നെ, നിര്‍ത്തണമല്ലോ. അതു നടക്കുന്നില്ല, നടന്നുകൂടാ. പുരുഷസ്ത്രീമിശ്രമായ മനുഷ്യസമുദായത്തില്‍ ഇരുഭാഗക്കാര്‍ക്കും കൂടിച്ചേര്‍ന്നു വാഴാനുള്ള വ്യവസ്ഥയാണ് വിവാഹജീവിതം. ആ വാഴ്ചയില്‍ വംശവര്‍ധനയ്‌ക്കു വേണ്ടിയുള്ള ഉത്പാദനപ്രക്രിയയും ഉള്‍പ്പെടുന്നുവെന്നു മാത്രം. ബാക്കി പലതും പോലെ ഒന്നാണിത് എന്നതൊഴികെ, ദാമ്പത്യജീവിതം മൈഥുനത്തിനോ ലൈംഗികവ്യാപാരങ്ങള്‍ക്കോ ഉള്ള രംഗമായി കരുതുന്നതോ ചിത്രീകരിക്കുന്നതോ ശരിയല്ല. ഈ അടിസ്ഥാനസിദ്ധാന്തം സമ്മതിക്കുന്നപക്ഷം, അതനുസരിച്ചു വേണ്ടതെന്താണെന്നു ചിന്തിക്കാം. 

വിവാഹത്തിനു ശേഷമേ ലൈംഗികജീവിതവും വ്യാപാരങ്ങളും ആകാവൂവെന്ന് ഉറപ്പിച്ച്, അതനുസരിച്ചുള്ള അടക്കവും പവിത്രതയും പാലിക്കുക. കാമോദ്ദീപകമായ കാര്യങ്ങളൊന്നും ചെയ്യാതിരിക്കുക. അത്തരം പുസ്തകങ്ങളോ ചിത്രങ്ങളോ സംഭാഷണങ്ങളോ ഒഴിവാക്കണം. ഭക്ഷണത്തിലുമുണ്ട് തക്ക നിയന്ത്രണം. ഭക്ഷണത്താലുണ്ടാകുന്നതാണ് ശരീരം. ഭക്ഷണത്തിനും ശരീരത്തിനും തമ്മില്‍ കനത്ത ബന്ധമുണ്ട്. അതിനാല്‍ ലൈംഗികോദ്ദീപകമായ ഭക്ഷണയിനങ്ങള്‍ വേണ്ടെന്നുവെയ്‌ക്കുക. സാത്വികപദാര്‍ഥങ്ങള്‍ കഴിക്കുക. ഭഗവദ്ഗീത 17-ാം അധ്യായത്തില്‍ ഇതെന്തെന്നു വിവരിക്കുന്നു. വിവാഹക്കാലമാകുമ്പോള്‍ ഓരോ സമുദായത്തിലുമുള്ള വ്യവസ്ഥകളനുസരിച്ചു വേണ്ടപ്പെട്ടവര്‍ അതിനു വേണ്ട നടപടി എടുക്കട്ടെ. സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ് വിവാഹം എന്നേ കരുതാവൂ, രതിക്രീഡാരംഗമല്ലെന്നുള്ള ധാരണ മാത്രം മതി കാമവികാരത്തെ മെരുക്കിയെടുക്കാന്‍.

സ്വാമി ഭൂമാനന്ദതീര്‍ഥര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.