Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെങ്ങന്നൂരിന്റെ രക്ഷക കേരളത്തിന്റെ അഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:17 am IST
in Kerala

കൊച്ചി: ഒരു ഹെലിക്കോപ്റ്റര്‍ മുപ്പത് തവണ വരെ ലാന്‍ഡ് ചെയ്യുന്നു, വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലിക്കോപ്റ്ററുകള്‍ അര മണിക്കൂര്‍ ഇടവിട്ട് ഗ്രൗണ്ടിലേക്ക് എത്തുന്നു. പ്രളയക്കെടുതിയില്‍ കുടുങ്ങിയവരെ വഹിച്ചുകൊണ്ടും, മരുന്നും ഭക്ഷണവുമായി എത്തുന്ന ഹെലിക്കോപ്റ്ററുകള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലേക്ക് പറന്നിറങ്ങുമ്പോള്‍ ഇതിനെയെല്ലാം നിയന്ത്രിച്ചത് മലയാളികൂടിയായ വ്യോമസേനാ ഉദ്യോഗസ്ഥ അന്‍ഷ വി. തോമസാണ്. 

ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിച്ചുള്ള നൂറുകണക്കിന് സന്ദേശങ്ങളാണ് ഓരോ മണിക്കൂറിലും എത്തിയത്. ഈ സമയം ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സില്‍. ഒരാളേയും പ്രളയം കവരാന്‍ അനുവദിക്കില്ല, എല്ലാവരെയും രക്ഷിക്കണം. ഓരോ സന്ദേശങ്ങളും പരിശോധിച്ച് ആ പ്രദേശങ്ങളിലേക്ക് ഹെലിക്കോപ്റ്ററുകള്‍ അയച്ചു. ഇതിനിടയില്‍ ഭക്ഷണവും മരുന്നുകളുമായുള്ള ഹെലിക്കോപ്റ്ററുകളും കോളേജ് ഗ്രൗണ്ടിലിറങ്ങി. ഇവയെല്ലാം ഓരോ പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേക്കും വിജയകരമായി എത്തിക്കാന്‍ സാധിച്ചുവെന്ന് അന്‍ഷ വി.തോമസ് ജന്മഭൂമിയോട് പറഞ്ഞു. 

ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി വി.കെ. തോമസിന്റെയും ലീലാമ്മയുടെയും മകളായ അന്‍ഷ കോയമ്പത്തൂര്‍ ദക്ഷിണ വ്യോമ കമാന്‍ഡിലാണ് സേവനം അനുഷ്ഠിക്കുന്നത്. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലാണ് അന്‍ഷ എന്‍ജിനിയറിങ്ങിനു പഠിച്ചത്. 

എയര്‍ഫോഴ്‌സ് കോ-ഓര്‍ഡിനേഷന്‍ റൂം നായികയായിട്ടാണ് അന്‍ഷ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഹെലിക്കോപ്റ്ററുകളിലുള്ള രക്ഷാപ്രവര്‍ത്തനവും ഭക്ഷണ-മരുന്ന് വിതരണവും നിയന്ത്രിച്ചിരുന്നത് അന്‍ഷ ആയിരുന്നു. ആയിരങ്ങള്‍ പ്രളയത്തില്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. തന്റെ കലാലയത്തില്‍ നിന്നാണ് ആദ്യം ഓപ്പറേഷന് നേതൃത്വം നല്‍കിയത്. പിന്നീട് ഹെലിക്കോപ്റ്ററുകളുടെ ലാന്‍ഡിങ് പോയിന്റായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലേക്ക് പ്രവര്‍ത്തനം മാറ്റി. ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ കൃത്യമായി ജിപിഎസ് വിവരങ്ങള്‍ സഹിതം ഹെലിക്കോപ്റ്ററുകള്‍ക്ക് നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്. 

വൈകിട്ട് ഏഴു മണിയോടെ ഹെലിക്കോപ്റ്ററുകളുടെ പറക്കല്‍ നിര്‍ത്തിയാലും അന്നത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലും അടുത്ത ദിവസം ചെയ്യേണ്ട ചര്‍ച്ചകളുമായി രാത്രി വൈകിയും അന്‍ഷയുടെ ജോലി നീണ്ടിരുന്നു. ഈ ദിവസങ്ങളിലെല്ലാം വിശ്രമം ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമായിരുന്നു. 

അന്‍ഷയ്‌ക്കൊപ്പം കരസേനയിലെ 28-ാം മദ്രാസ് റജിമെന്റിലെ മേജര്‍ ഏറ്റുമാനൂര്‍ സ്വദേശി ഹേമന്ത് രാജും പ്രവര്‍ത്തിച്ചിരുന്നു. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ മേജര്‍ ഹേമന്ത് കശ്മീരില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ മൂന്ന് വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ ഫീല്‍ഡ് സര്‍വീസിന്റെ ഭാഗമായി മൂന്ന് വര്‍ഷം നിയന്ത്രണ രേഖയിലും സേവനം ചെയ്തിട്ടുണ്ട്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ ഇന്‍സ്ട്രക്ടര്‍ കൂടിയാണ് മേജര്‍ ഹേമന്ത് രാജ്. ചെങ്ങന്നൂര്‍ കവിയൂര്‍ സ്വദേശിയും വ്യോമസേനാ ഉദ്യോഗസ്ഥനുമായ മനു മോഹനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.