Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്‌ക്കല്‍ വരെയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:11 am IST
in Kerala

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്‌ക്കല്‍ വരെയായി പരിമിതപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളോ ദേവസ്വം ബോര്‍ഡ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളോ അയ്യപ്പന്മാരെ പമ്പയില്‍ എത്തിക്കും.

 കന്നിമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ മുതല്‍ ഇത് നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. മഹാപ്രളയത്തില്‍ പമ്പയിലെ പരിസ്ഥിതിക്ക് ഉണ്ടായ കനത്ത ആഘാതത്തെ തുടര്‍ന്നാണ് തീരുമാനം. പമ്പയില്‍ അടിയന്തരമായി താല്‍ക്കാലിക നടപ്പാലം നിര്‍മിക്കുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയിലാണ്. ഇന്ന് രാവിലെ 10ന് പമ്പയില്‍ നടക്കുന്ന മന്ത്രിതല യോഗത്തില്‍ ഇതടക്കമുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി. തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോടും യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു. 

ദേവസ്വം ബോര്‍ഡിന്റെ നിലയ്‌ക്കല്‍ ഇടത്താവളം 250 ഏക്കര്‍ വിസ്തൃതിയുള്ളതാണ്. എല്ലാ വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്ത് അയ്യപ്പന്‍മാര്‍ പൊതുവാഹനത്തില്‍ പമ്പയില്‍ എത്തിയാല്‍ ഗതാഗതക്കുരുക്കും വനപ്രദേശത്തെ മലിനീകരണവും കുറയ്‌ക്കാനാകുമെന്നാണ് വിലയിരുത്തല്‍. പമ്പയില്‍ 50 മീറ്റര്‍ വരെ ഉയരത്തില്‍ ചെളി അടിഞ്ഞിട്ടുണ്ട്. ത്രിവേണി പാലത്തിന് വലതു വശത്തുകൂടിയാണ് പമ്പ മറുകരയിലേക്ക് ഗതിമാറി ഒഴുകുന്നത്. ഇവിടെ മണല്‍ ചാക്ക് അടുക്കി നദിയുടെ ഗതി പഴയ പോലെ പാലത്തിന് അടിയിലൂടെ ആക്കാനാണ് ശ്രമിക്കുന്നത്. താല്‍ക്കാലിക നടപ്പാലം നിര്‍മിക്കാന്‍ രണ്ട് ഭക്തന്മാര്‍ 50 ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സന്നിധാനത്തെ നിര്‍ദിഷ്ട മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ സ്ഥാനം മാറ്റും. പമ്പയില്‍ ഇനി മണല്‍പ്പുറത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നാണ് തീരുമാനം. അപകട നിലയില്‍ ഉള്ള അന്നദാനമണ്ഡപം ആവശ്യമെങ്കില്‍ നീക്കം ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

Kerala

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

Kerala

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

India

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

World

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

പുതിയ വാര്‍ത്തകള്‍

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.