പത്തനംതിട്ട: ആറന്മുള്ള ഉത്രട്ടാതി ജലമേളയില്‍ മത്സരങ്ങള്‍ ഒഴിവാക്കി ആചാരപരമായ ജലഘോഷയാത്ര മാത്രമായി ചുരുക്കും. തിരുവോണത്തോണി യാത്ര ആചാരപരമായി മാത്രം നടത്തും. അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനം മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ടു വരെ നടത്താനിരുന്ന ഈ വര്‍ഷത്തെ വഴിപാട് വള്ളസദ്യകള്‍ പൂര്‍ണമായും റദ്ദാക്കി. പള്ളിയോടങ്ങൾക്കും കരക്കാർക്കുമുണ്ടായ കോടികളുടെ നഷ്ടം കണക്കിലെടുത്ത് 26 ലക്ഷം രൂപ, 52 പള്ളിയോട കരക്കാർക്കുമായി പള്ളിയോട സേവാസംഘം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
















