Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മന്ത്രി തിരിച്ചെത്തി, എംപിമാരോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 03:24 am IST
inVicharam

റോമാനഗരം കത്തുമ്പോള്‍ വീണവായിച്ച നീറോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല. നീറോയുടെ പുനരവതാരങ്ങള്‍ കേരളത്തിലാണുണ്ടായത്. കേരളം മുമ്പൊരിക്കലും കാണാത്ത കഠിന ദുരന്തം പ്രളയത്തിലൂടെ എത്തിയപ്പോള്‍ ഒരു മന്ത്രിയും ചില എം.പിമാരും വിദേശത്തായിരുന്നു. പ്രളയക്കെടുതി അതിജീവിക്കാനും ഏകോപനം നടത്താനും നിയോഗിക്കപ്പെട്ടയാളാണ് മന്ത്രി. കോട്ടയം ജില്ലയുടെ ചുമതലയിലായിരുന്ന വനം മന്ത്രി കെ.രാജു ജര്‍മ്മനിയിലേക്കാണ് പറന്നത്. 

ലോകമലയാളി സംഘടനയുടെ സമ്മേളനത്തിനാണ് മന്ത്രി കാടും നാടും വിട്ട് ജര്‍മ്മനിയിലെത്തിയത്. ലോകം കണ്ട ഏറ്റവും വലിയ ക്രൂരനായ ഭരണാധികാരി ഹിറ്റ്‌ലറുടെ ആധിപത്യത്തിലായിരുന്ന ജര്‍മ്മനിയില്‍ മന്ത്രി പോകുന്നതില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. മാര്‍ക്‌സിസ്റ്റായ മുഖ്യമന്ത്രി പിണറായി വിജയനും പോണമെങ്കില്‍ പോയിക്കോ എന്ന നിലപാടായിരുന്നു. കേരളമാകെ മുങ്ങിയപ്പോള്‍ കേരളത്തില്‍ നിന്നും മന്ത്രി മുങ്ങാക്കയത്തിലായത് വിവാദമായപ്പോഴാണ് മന്ത്രി പോയത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. പലരും മൂക്കത്ത് വിരല്‍വച്ചു. ഇതെന്താ വെള്ളരിക്കാ പട്ടണമോ?

മുഖ്യമന്ത്രി അറിയാതെ ഒരു മന്ത്രി വിദേശത്ത് പോവുകയോ? ആ മന്ത്രിയുടെ വകുപ്പ് ആര്? ആരെ ഏല്പിച്ചു? ചോദ്യം ശക്തമായപ്പോഴാണ് വകുപ്പ് സ്വന്തം പാര്‍ട്ടിക്കാരനായ തിലോത്തമനെ എല്‍പ്പിച്ചു എന്ന വിശദീകരണം വന്നത്. പക്ഷേ അക്കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ല. പൊതുഭരണവകുപ്പും അറിഞ്ഞില്ല. മന്ത്രി രാജു സ്വന്തം ലെറ്റര്‍ പാഡില്‍ തിലോത്തമനോട് വനം വകുപ്പുകൂടി താങ്കള്‍ നോക്കണമെന്നറിയിച്ചത്. കേട്ടുകേള്‍വിയില്ലാത്തതാണിത്. അഭിഭാഷകന്‍ കൂടിയായ മന്ത്രി രാജുവിന് വിദ്യാഭ്യാസം ഇല്ലെന്നാരും പറയില്ല. പക്ഷേ വിവരദോഷി എന്ന് വിശേഷിപ്പിക്കേണ്ടിവരും. 

കൊടുക്കുന്നവന് വിവരമില്ലെങ്കില്‍ വാങ്ങുന്നവന്‍ അറിയേണ്ടതല്ലേ? അതും ഉണ്ടായില്ല. സംഗതി വഷളാകുന്നു എന്നറിഞ്ഞപ്പോഴാണ് തത്വാധിഷ്ഠിത രാഷ്‌ട്രീയത്തിന്റെ ഹോള്‍സെയില്‍കാരനായ കാനം രാജേന്ദ്രന് വിവരം വന്നത്. മന്ത്രി രാജുവിനോട് ഉടന്‍ മടങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കി.

ആഗസ്റ്റ് 16 ന് രാജ്യം വിട്ട മന്ത്രിയുടെ മണ്ഡലമായ പുനലൂരില്‍ മഴയും കാറ്റും നാശം വിതച്ചിരുന്നു. കേരളമാകെ കേഴുകയും ചെയ്തു. 20 ന് മടങ്ങിയത്തിയ മന്ത്രി ആരോപണങ്ങളെല്ലാം നിഷേധിച്ചു. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വിദേശപര്യടനം അറിയാമായിരുന്നു. ഈ നാണക്കേട് മൂടിവയ്‌ക്കാന്‍ മന്ത്രിരാജുവിനോട് വിശദീകരണം ചോദിക്കുമെന്ന മഹാമനസ്‌കതയാണ് കാനം രാജേന്ദ്രന്‍ കാണിച്ചത്. ആര്‍ക്കുവേണം ഈ വിശദീകരണം. ആര് ഉള്‍ക്കൊള്ളും ഈ മന്ത്രിയെ? രാജി എന്ന വാക്കാണ് മന്ത്രിയില്‍ നിന്ന് കേള്‍ക്കേണ്ടത്. അത് വാങ്ങിക്കാന്‍ സിപിഐ തയ്യാറാകുമോ? മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമോ? സൗജന്യമായി കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെ കിട്ടിയിട്ടും അതാരെന്ന് തീരുമാനിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിക്ക് എങ്ങിനെ നേരും നെറിയുമില്ലാത്ത മന്ത്രിയെ രാജിവയ്‌പിക്കാനാകും!

പൊന്നാനി എം.പി മുഹമ്മദ് ബഷീര്‍ വനം വകുപ്പ് മന്ത്രിയോടൊപ്പമുണ്ടായിരുന്നു. അയാളെ തിരിച്ചുവിളിക്കാന്‍ തങ്ങളാരും ആവശ്യപ്പെട്ടതായി കണ്ടില്ല. ഏതായാലും തെങ്ങേല്‍ കേറിയതല്ലെ ഇനി താളിയും പറിച്ചിറങ്ങാം എന്ന മനോഭാവത്തിലാണോ എം.പി.എന്നറിയില്ല. എം.പി. വന്നാലും വന്നില്ലേലും കോണിയുണ്ടല്ലോ എന്ന ഭാവത്തിലാകും അണികളെല്ലാം.

തലസ്ഥാന നഗരത്തെ പ്രതിനിധീകരിക്കുന്ന എം.പി.ശശി തരൂര്‍ ഹിന്ദു പാകിസ്ഥാനിലാണെന്നാണ് ധരിച്ചത്. ട്വീറ്റ് കണ്ടപ്പോഴാണ് ജനീവയിലാണെന്നറിഞ്ഞത്. ഐക്യരാഷ്‌ട്രസഭയുടെ സാമ്പത്തിക സഹായവും സാധനസാമഗ്രികള്‍ സംഘടിപ്പിക്കാനുമാണ് ജനീവയിലെ ദൗത്യമെന്നാണ് ട്വീറ്റ്. കേരളത്തില്‍ വെള്ളം പൊങ്ങിയപ്പോള്‍ ജനീവയില്‍ മുങ്ങിയതിന്റെ കാരണം ദുരൂഹമാണ്. ഏതായാലും ഐക്യരാഷ്‌ട്രസഭ ഇന്ത്യയിലെ ഏത് പ്രതിസന്ധിയേയും നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് കെല്‍പുണ്ടെന്ന് വ്യക്തമാക്കി. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നല്ല രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടക്കുന്നതായും വ്യക്തമാക്കി. മാത്രമല്ല, ഇന്നത്തെ സാഹചര്യത്തില്‍ പ്രളയം നേരിടാന്‍ ഐക്യരാഷ്‌ട്രസഭയുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും തരൂരിന്റെ തിരിഞ്ഞുകളി എന്തിനാവും?

700 കോടി യുഎഇ സര്‍ക്കാര്‍ നല്‍കുന്നു എന്നു കേട്ടപ്പോള്‍ ചില അന്തം കമ്മികള്‍ കൈകാലിട്ടടിക്കുകയാണ്. പ്രധാനമന്ത്രി 500 കോടിയല്ലേ പ്രഖ്യാപിച്ചുള്ളൂ എന്നാണവരുടെ അരിശം. യുഎഇ നല്‍കിയതിന്റെ പതിന്മടങ്ങാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുകൊണ്ടിരിക്കുന്നത്. അരിശം കൊള്ളുന്നവര്‍ പിണറായിയുടെ മിത്രങ്ങളല്ല, ശത്രുക്കളാണ്. അക്കൂട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറിയുമുണ്ടെന്നതാണ് രസകരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.