കൊച്ചി: പറവൂരിലെ പല പ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുന്നു. പറവൂരിലെ ചാലക്ക മെഡിക്കൽ കോളെജിൽ നിരവധി രോഗികൾ പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി മറ്റ് ആശുപത്രികളിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
ആശുപത്രിയിൽ സർജറി അടക്കമുള്ള ചികിത്സ വേണ്ട രോഗികളാണുള്ളതെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു. നേവി ഈ പ്രദേശത്തേക്ക് എത്തിയെങ്കിലും എല്ലാവരെയും പൂർണ്ണമായും രക്ഷപ്പെടുത്താനായിട്ടില്ല.
നേരത്തെ ചാലക്ക മെഡിക്കൽ കോളെജിനു സമീപത്തുള്ള ദുരിതാശ്വാസ കേന്ദ്രം ഇടിഞ്ഞ് ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഈ പ്രദേശത്ത് അടിയന്തിരമായി രക്ഷാപ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.
















