Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യുഗങ്ങളുടെ നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 01:10 am IST
in Vicharam

ഒരു രാജ്യത്തിന് ജീവചൈതന്യവും ലക്ഷ്യബോധവും ഐക്യബോധവും പ്രദാനം ചെയ്യുന്ന നേതാവ് ആ രാജ്യത്തിന്റെ അനുഗ്രഹമാണ്. ഏറെ നിര്‍ണായകമായ സമയത്ത്, നൂറ്റാണ്ടിന്റെ ഗതി മാറിയ ഘട്ടത്തില്‍ ഇന്ത്യ ആ നേതാവിനെ അടല്‍ ബിഹാരി വാജ്‌പേയിയില്‍ കണ്ടെത്തി. ആത്മാവിലും ഹൃദയത്തിലും മനസിലും വരപ്രസാദം ലഭിച്ച നേതാവ്. 

മറ്റുള്ളവരെ അതിയായി ബഹുമാനിച്ചിരുന്ന അദ്ദേഹത്തിന് അസാധാരണമായ നര്‍മബോധവും ഉണ്ടായിരുന്നു. സമാനതകളില്ലാത്ത പ്രാസംഗികനായ അദ്ദേഹത്തിന് നര്‍മത്തില്‍ നിന്ന് ഉന്നത കാഴ്ചപ്പാടിലേക്ക് വളരെ സുഗമമായി മാറാന്‍ കഴിയുമായിരുന്നു. സങ്കീര്‍ണമായ പ്രശ്‌നങ്ങളെപ്പോലും ഒറ്റവാചകത്തിലോ ഒരു ചോദ്യത്തിലോ ചര്‍ച്ച നടത്താനാകുമായിരുന്നു.

മധ്യപ്രദേശിലെ ഒരു ചെറു നഗരത്തില്‍ നിന്നു വന്ന അദ്ദേഹം ജനസംഘത്തില്‍ സാധാരണ കാര്യകര്‍ത്താവായാണു പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും  പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യയയുടെയും മരണത്തിന് ശേഷം സംഘടനയുടെ ചുക്കാന്‍ ഏറ്റെടുത്തു. പിന്നീട് ബിജെപി രൂപമെടുത്തപ്പോള്‍ അതിന്റെ ആദ്യ അധ്യക്ഷനായി. 

അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ കരുത്തുറ്റ സാന്നിധ്യമായിരുന്നു അടല്‍ജി. ദല്‍ഹി രാംലീല മൈതാനത്തെ അവിസ്മരണീയമായ ആ റാലിയില്‍ അദ്ദേഹത്തിന്റെ പ്രസംഗം രാജ്യത്തിന്റെ ഗര്‍ജനമായി മാറിയത് ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ജീവചൈതന്യത്തെ നിര്‍വചിച്ചത് അദ്ദേഹമാണ്. തന്റെ രാഷ്‌ട്രീയവിശ്വാസങ്ങളില്‍ അടിയുറച്ചുനിന്നെങ്കിലും എപ്പോഴും മറ്റുള്ളവരുടെ വീക്ഷണങ്ങളെ ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനും തയാറായിരുന്നു. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്ക് നിലവാരം ക്രമപ്പെടുത്തിയത് അദ്ദേഹമാണ്. ലാളിത്യവും സമഗ്രതയും കുലീനതയും സഹാനുഭൂതിയും വഴി അദ്ദേഹം യുവാക്കള്‍ക്കു പ്രചോദനമായി.

ഇന്ത്യയെ സജ്ജമാക്കിയ ഭരണകര്‍ത്താവ്

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആഗോള നേതൃത്വത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ഇന്ത്യയെ സജ്ജമാക്കുന്നതിന് അടിത്തറയിട്ടത് അടല്‍ജിയായിരുന്നു. ഭാവിയെ മുന്നില്‍ കണ്ടുള്ള അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളും പരിഷ്‌ക്കാരങ്ങളും രാജ്യത്ത് സമ്പല്‍ സമൃദ്ധി ഉറപ്പാക്കി. 

ഇന്ത്യയെ ഒരു ആണവശക്തിയാക്കുന്ന പ്രക്രിയയില്‍ ലോകത്തിന്റെ ഭീഷണിയെല്ലാം അദ്ദേഹം മറികടന്നു. വളരെ ലളിതമായി എടുത്ത തീരുമാനമല്ല അത്. ഇന്ത്യയുടെ സുരക്ഷയ്‌ക്ക് നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ഇതിനുള്ള പരമപ്രാധാന്യം അദ്ദേഹത്തിന് അറിയാമായിരുന്നു. ദേശത്തിന്റെ അഭിമാനത്തില്‍ തിരയിളക്കമുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം സംയമനത്തിന്റേയും ഉത്തരവാദിത്വത്തിന്റേയുമായിരുന്നു. അതു ലോകം ശ്രദ്ധിച്ചു.  

അഞ്ചു നൂറ്റാണ്ടുകളായി മോശമായിരുന്ന അമേരിക്ക – ഇന്ത്യ ബന്ധം അഞ്ചുവര്‍ഷം കൊണ്ട് മികച്ച തന്ത്രപരമായ പങ്കാളിത്തമാക്കി അദ്ദേഹം മാറ്റി. റഷ്യയുമായി 2000ല്‍ സൃഷ്ടിച്ച തന്ത്രപരമായ പങ്കാളിത്തത്തിലൂടെ   ഇന്ത്യയുടെ അഗാധമായ സൗഹൃദമാക്കി മാറ്റി. 2001 നവംബറില്‍ അദ്ദേഹത്തെ റഷ്യയില്‍ അനുഗമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ചൈനയുമായി സമാധാനത്തിനുള്ള വളരെ ധീരമായ പരിശ്രമമാണ് അതിര്‍ത്തി ചര്‍ച്ചകള്‍ക്കായി പ്രത്യേക പ്രതിനിധികളെ ഏര്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹം നടത്തിയത്. രണ്ടു പുരാതന സംസ്‌കാരങ്ങള്‍ക്ക്, ഉയര്‍ന്നുവരുന്ന ശക്തികള്‍ക്ക് ലോകത്തിന്റെ ഭാവിയെ രൂപീകരിക്കാന്‍ കഴിയുമെന്ന അടല്‍ജിയുടെ വിശ്വാസമാണ് ചൈനയുടെ കാര്യത്തില്‍ എന്റെ ചിന്തകളെ നയിക്കുന്നത്.

അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ അടല്‍ജിയാണ് പ്രചോദനവും  വഴികാട്ടിയും. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ബംഗ്ലാദേശിന്റെ രൂപീകരണത്തിന് തടസ്സമില്ലാത്ത പിന്തുണയാണ് അദ്ദേഹം നല്‍കിയത്. സമാധാനം തേടി അദ്ദേഹം ലാഹോറില്‍ പോയി. ജമ്മു കശ്മീരിന്റെ മുറിവുണക്കാന്‍ ശ്രമിച്ചു. അതേസമയം, കാര്‍ഗില്‍ യുദ്ധം ജയിക്കണമെന്ന് അദ്ദേഹത്തിന് ദൃഢനിശ്ചയവുമുണ്ടായിരുന്നു. പാര്‍ലമെന്റ് ആക്രമിച്ചപ്പോള്‍ ഇന്ത്യയ്‌ക്ക് എതിരായുള്ള അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന്റെ ശരിയായ സ്രോതസ് അദ്ദേഹം ലോകത്തെ അറിയിച്ചു.

എന്റെ ആദര്‍ശം, എന്റെ ഗുരു

വ്യക്തിരപമായി അടല്‍ജി ഒരു ആദര്‍ശമാണ്. ഒരു ഗുരു. എന്നെ പ്രചോദിപ്പിച്ച മാതൃകാപുരുഷനുമാണ്. അദ്ദേഹമാണ് ഗുജറാത്തിലേയും ദേശീയതലത്തിലേയും ചുമതലകള്‍ എന്നെ ഏല്‍പ്പിച്ചത്. 2001 ഒക്‌ടോബറിലെ ഒരു സായാഹ്‌നത്തില്‍ അദ്ദേഹം എന്നെ വിളിച്ചു, ഗുജറാത്തിലെ മുഖ്യമന്ത്രിയായി പോകാന്‍ നിര്‍ദേശിച്ചു. എപ്പോഴും സംഘടനയിലേ പ്രവര്‍ത്തിച്ചിട്ടുള്ളു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്കാകുമെന്ന് അദ്ദേഹത്തിന് ദൃഢവിശ്വാസമുണ്ടെന്ന് പറഞ്ഞു. എന്നില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം അചഞ്ചലമായിരുന്നു.

അടല്‍ജി മുന്നോട്ടു നയിക്കാന്‍ ആഗ്രഹിച്ച പാതയിലാണ് നമ്മള്‍. ചരിത്രത്തില്‍ ആഴത്തിലുള്ള അറിവുമൂലം അദ്ദേഹം കാലത്തിന് അതീതനായിരുന്നു. ഇന്ത്യയുടെ ആത്മാവിലേക്ക് കടന്നുനോക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നു.

പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തില്‍, ദുഃഖത്തിന്റെ അളവിലല്ല, ആ ജീവിതത്തെ വിലയിരുത്തേണ്ടത്.  ആ ജീവിതം ജനങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ച ഗുണങ്ങളുടെ അടിസ്ഥാനത്തിലാവണം വിലയിരുത്തല്‍. ആ കാരണംകൊണ്ടുതന്നെ അടല്‍ജി ഭാരതത്തിന്റെ യഥാര്‍ഥ രത്‌നമാണ്. ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് സ്വപ്നങ്ങള്‍ ഏറെയായിരുന്നു. ആ സ്വപ്നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ആത്മാവ് നമ്മെ നയിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

Kerala

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.