Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആര്‍ക്കാണ് സര്‍വകര്‍മങ്ങളും സംന്യസിക്കാന്‍ കഴിയുക?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 01:06 am IST
inSamskriti

(അധ്യായം 18-ശ്ലോകം 49)

ലൗകികവും വൈദികവും വര്‍ണാശ്രമപരവുമായ സര്‍വ കര്‍മങ്ങളും ഭഗവാന് ആരാധനയായി ചെയ്ത് ഭഗവദ്  പ്രസാദം സിദ്ധിച്ചാല്‍, ഒരു കര്‍മവും ചെയ്യേണ്ടതില്ല. ഈ അവസ്ഥയെയാണ് ഈ ശ്ലോകത്തില്‍- സംന്യാസേന എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നത്.  എല്ലാം ഭഗവാനുവേണ്ടി, ഭഗവാന്റെ ആജ്ഞയനുസരിച്ച് ചെയ്യുക എന്നതാണ് സംന്യാസം. സമ്യക്കാകും വിധം-വേണ്ടവിധത്തിലുള്ള ന്യാസം- സമര്‍പണം-  ചെയ്യുന്നവര്‍ സംന്യാസി. വൈദികമായ ആശ്രമധര്‍മം അനുഷ്ഠിച്ചതുകൊണ്ടോ, കാവി ഉടുത്തതുകൊണ്ടോ, യോഗദണ്ഡം ധരിച്ചതുകൊണ്ടോ മാത്രം ഈ സംന്യാസാവസ്ഥയില്‍ എത്തിച്ചേരുകയില്ല.

എല്ലാ ജീവഗണങ്ങളും ഭഗവാന്റെ അംശങ്ങളാണ്. ”മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതന”- എന്ന് ഭഗവാന്‍ പതിനഞ്ചാം അധ്യായത്തില്‍ ഏഴാം ശ്ലോകത്തില്‍ പറഞ്ഞത് ഓര്‍ക്കണം. അതിനാല്‍ നമ്മുടെ എല്ലാവിധ കര്‍മങ്ങളുടെയും ഫലം ആസ്വദിക്കാനുള്ള യോഗ്യത ഭഗവാന് മാത്രമാണ് ഉള്ളത്. ഇതാണ് ഭഗവത് തത്ത്വ വിജ്ഞാനത്തിന്റെ പ്രധാന ഘടകം.

നമ്മുടെ ശരീരവും അവയവങ്ങളും തമ്മിലുള്ളതുപോലെയാണ് നമ്മളും ഭഗവാനും തമ്മിലുള്ള ബന്ധം.

ഉദാഹരണം പറയാം (അ.18. ശ്ലോക.49)

വിശപ്പു കൂടുതലായാല്‍ ഇന്ദ്രിയങ്ങള്‍ തളരുന്നു; പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ ഭക്ഷണം തയാറായി എന്നുപറയുന്നത് ചെവി കേള്‍ക്കുന്നു. അടുക്കളയില്‍ ചെല്ലുമ്പോള്‍ ഭക്ഷണം കാണുന്നത് കണ്ണാണ്. കാലുകള്‍  നമ്മെ ഭക്ഷണത്തിന്റെ സമീപത്തേക്ക് എത്തിക്കുന്നു. കൈകൊണ്ട് ഭക്ഷണം എടുക്കുന്നു, വായയില്‍ ഇടുന്നു. പല്ലുകള്‍ ചവച്ച് ഇറക്കുന്നു. ഭക്ഷണം വയറ്റില്‍ എത്തുമ്പോള്‍ മാത്രമേ നമ്മുടെ ഇന്ദ്രിയങ്ങള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയുള്ളൂ. വയറാണ് എല്ലാത്തിന്റെയും ഭോക്താവ്. ഭക്ഷണം കയ്യിലും കാലിലും അരച്ചു തേച്ചതുകൊണ്ട് കൈകാലുകളുടെ ക്ഷീണം മാറുകയില്ലല്ലോ. അതുപോലെ എല്ലാ കര്‍മങ്ങളും ഇന്ദ്രിയങ്ങളുടെ പ്രവൃത്തികളും ഭഗവാന് ആരാധനയായി ചെയ്യുമ്പോള്‍, ഭഗവാന്റെ അംശങ്ങളായ നമ്മളും സംതൃപ്തരാകും. നമ്മള്‍ ഒരു കര്‍മവും ചെയ്യേണ്ടതില്ല. അതാണ് ഈ ശ്ലോകത്തില്‍ ”നൈഷ്‌കര്‍മ്യസിദ്ധിം പരമാം അധിഗച്ഛതി” എന്ന് പറയുന്നത്. ഈ നൈഷ്‌കര്‍മ്യസിദ്ധി, പരമലക്ഷ്യമാണ്, അതീവശ്രേഷ്ഠമാണ് എന്ന് വിവരിക്കുന്നത് ശ്രീനിംബാര്‍ക്കമതാനുയായി ആയ ആചാര്യനാണ്.

ശ്രീകൃഷ്ണ ഭഗവാന്റെ സ്വരൂപ സദ്ഗുണ സ്വഭാവങ്ങളോടുള്ള തീവ്രമായ ഭക്തി, ഗംഗാപ്രവാഹം പോലെ തടസ്സങ്ങളെ നീക്കി ഇടതടവില്ലാതെ നമ്മുടെ ഹൃദയത്തില്‍ നിന്ന് ഒഴുകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

Kerala

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

പുതിയ വാര്‍ത്തകള്‍

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.