Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദുരന്തം വാപിളര്‍ത്തുന്നു, കനത്ത ജാഗ്രത വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2018, 01:12 am IST
inEditorial

സംസ്ഥാനം ഇതുവരെ കാണാത്ത തരത്തിലുള്ള കാലവര്‍ഷദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്‌ക്കൊന്ന് ശാന്തമായിരുന്നെങ്കിലും കാലവര്‍ഷം വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ മുതലുള്ള പേമാരിയിലും മലയിടിച്ചിലിലും പെട്ട് 22 ഓളം പേര്‍ മരണമടഞ്ഞു. ഒരു തരത്തിലുള്ള ഭീതി തന്നെ സമൂഹത്തില്‍ പടര്‍ന്നു കേറിയിരിക്കുന്നു. ഇത്രയും ഭീകരമായ അവസ്ഥയുണ്ടാകുന്നതിന്റെ കാരണം എന്തു തന്നെയായാലും പ്രകൃതി സര്‍വശക്തിയുമെടുത്ത് മനുഷ്യനുമേല്‍ ആക്രമണം നടത്തുകയാണെന്ന് സംശയിച്ചുപോയാല്‍ തെറ്റാവില്ല. സര്‍വതും നഷ്ടപ്പെട്ട് ഹതഭാഗ്യര്‍ മുന്നോട്ടുള്ള ജീവിതം എങ്ങനെ തള്ളിക്കൊണ്ടുപോവുമെന്ന് ആശങ്കപ്പെടുകയാണ്.

ഇടുക്കി ജില്ലയും വയനാട് ജില്ലയും ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. വാഹനങ്ങള്‍ പലയിടത്തുമായി നിര്‍ത്തിയിട്ടിരിക്കുന്നു. പലയിടത്തും മലയിടിച്ചില്‍ ഭീഷണി മൂലം വാഹനങ്ങള്‍ക്ക് പോകാനാവുന്നില്ല. സംഗതിവശാല്‍ ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘത്തിന് സ്ഥിതിഗതികള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഇതു മൂലം കഴിയുമെന്നതാണ് ഇതിലെ ആശ്വാസകരമായ സംഗതി. ദുരിതത്തിന്റെ വ്യാപ്തിയും മറ്റും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കൂടുതല്‍ പരിശ്രമം നടത്തേണ്ടതില്ല. 

കഴിഞ്ഞ കാലങ്ങളിലൊക്കെ പ്രളയവും ദുരിതവും കഴിഞ്ഞ് വരള്‍ച്ച തുടങ്ങുമ്പോഴാണ് കേന്ദ്ര സംഘം എത്തിയിരുന്നത്. അതുകൊണ്ടു തന്നെ കെടുതികള്‍ക്ക് ആനുപാതികമായ തരത്തില്‍ ഫണ്ട് അനുവദിച്ചുകിട്ടാറുമില്ല. കുട്ടനാടന്‍ മേഖലയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ഏതാണ്ട് 40 ദിവസമായി വെള്ളത്തില്‍ തന്നെയാണ്. പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്തവണ്ണം ദുരിതത്തിലാണവര്‍. സഹായങ്ങളൊക്കെ എത്തുന്നുണ്ടെന്ന് പറയുന്നുവെങ്കിലും ഒറ്റപ്പെട്ടുകിടക്കുന്നയിടങ്ങളില്‍ ദുരിതം അതിന്റെ ഉച്ചസ്ഥായിയില്‍ തന്നെയാണ്. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവിടം സന്ദര്‍ശിക്കാതെ വിട്ടു നില്‍ക്കുന്നു. 

വാര്‍ത്താ ലേഖകരോടുപോലും ധിക്കാരപരമായാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നു മാത്രമല്ല വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്ന് ആദ്യമേ നിര്‍ദ്ദേശിക്കുന്നു. പ്രകൃതി ഇങ്ങനെ സംഹാര താണ്ഡവമാടുന്ന സംഭവത്തില്‍ മാനുഷിക വികാരത്തിന് അങ്ങേയറ്റത്തെ വില കല്‍പ്പിച്ചുകൊണ്ട് ഭരണാധികാരികള്‍ പെരുമാറേണ്ട സമയത്ത് ധിക്കാരത്തിന്റെ കൊമ്പുമായാണ് മുഖ്യമന്ത്രി നടക്കുന്നത്. പാര്‍ട്ടിയുടെ  അസഹിഷ്ണുത അങ്ങനെ തന്നെ ഉള്‍ക്കൊണ്ടാണ് അദ്ദേഹം മുന്നോട്ടുപോവുന്നത്. സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നില്ല.

മുഖ്യമന്ത്രി പദത്തിലിരുന്ന ഇഎംഎസ്, നായനാര്‍, അച്യുതാനന്ദന്‍ തുടങ്ങിവരൊക്കെ എങ്ങനെയായിരുന്നു ജനങ്ങള്‍ക്കൊപ്പം നിന്ന് ഭരണചക്രം ചലിപ്പിച്ചതെന്നതിനെക്കുറിച്ച് ഇപ്പോഴത്തെ മുഖ്യമന്ത്രി വ്യക്തമായി ഗൃഹപാഠം ചെയ്യണം; അത് മനസ്സിലാക്കണം. പ്രകൃതി ദുരന്തങ്ങള്‍ വാപിളര്‍ത്തി നില്‍ക്കുന്ന അവസരത്തില്‍ ധാര്‍ഷ്ട്യസമീപനം കൂടിയായാല്‍ ജനങ്ങള്‍ സമാശ്വാസത്തിന് ഏതു വഴി തേടുമെന്ന് ചിന്തിക്കേണ്ടതാണ്. അവര്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. സിപിഎമ്മിന്റെ പല മുഖങ്ങളില്‍ അസഹിഷ്ണുത മാത്രം കൈവശപ്പെടുത്തി മുന്നോട്ടുപോകുന്നതാണ് പ്രശ്‌നത്തിന് കാരണമാകുന്നത്. ഇത്രയൊന്നും ഉപദേശികളും, ഉപദേശകരുമില്ലാതെയായിരുന്നു അവരൊക്കെ ഭരിച്ചിരുന്നത് എന്നറിയുമ്പോഴാണ് ആ ഭരണപാടവം മനസ്സിലാകുന്നത്.

നിസ്സഹായരും നിരാലംബരുമായവര്‍ക്ക് അങ്ങേയറ്റത്തെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനെങ്കിലും മുഖ്യമന്ത്രി രംഗത്തിറങ്ങണം. ദുരന്തമുഖങ്ങളില്‍ ഉദ്യോഗസ്ഥ സാന്നിധ്യം മാത്രം പോര, മുഖ്യമന്ത്രിയും എത്തണം. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ട് ആവശ്യപ്പെടുമ്പോള്‍ തന്നെ ഏറ്റവും ഒടുവിലത്തെ നിസ്സഹായനും ആശ്വാസം കിട്ടാന്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കണം. 

പാലത്തിനും റോഡിനും കെട്ടിടത്തിനും വാരിക്കോരി ഫണ്ട് അനുവദിക്കുമ്പോള്‍ കോണ്‍ട്രാക്ടര്‍മാര്‍ തടിച്ചുകൊഴുക്കാനാണ് ഇടവരികയെന്ന ഓര്‍മ വേണം. ദുരിതാശ്വാസം ദുരിതം ഇല്ലാതാക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സുതാര്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചേ തീരൂ. പലതും രഹസ്യമാക്കിവെക്കുന്ന രീതി മുഖ്യമന്ത്രി അതിനൊപ്പം അവസാനിപ്പിക്കുകയും വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Kerala

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.