ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഴക്കെടുതിയും പ്രളയവും നാശം വിതച്ച ആലപ്പുഴ ജില്ലയിലെ സ്ഥിതിഗതികളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിന് ചേര്‍ന്ന അവലോകന യോഗം പുരോഗമിക്കവെയാണ് ചെന്നിത്തല വിമർശനവുമായി രംഗത്തെത്തിയത്.
ജില്ലയിലെത്തിയിട്ടും പ്രളയം ദുരിതത്തില്‍ നിന്ന് ഇതുവരെ കരകയറിയിട്ടില്ലാത്ത കുട്ടനാട് സന്ദര്‍ശിക്കാതെ അദ്ദേഹം മടങ്ങുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തു ന്യായീകരണങ്ങള്‍ നിരത്തിയാലും മുഖ്യമന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്നന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവും ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും മറ്റ് ജനപ്രതിനിധികളും അവലോകനയോഗം ബഹിഷ്കരിച്ചിരുന്നു.
















