Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വോട്ടിങ് മെഷീനെ ആർക്കാണു പേടി?.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 03:07 am IST
inEditorial

ലോകസഭാ തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന കാര്യം തീര്‍ച്ചയാണ്. വരുന്ന ജൂണ്‍ മാസത്തിനു മുന്‍പ് പുതിയ പാര്‍ലമെന്റ് സമ്മേളിക്കണം. എല്ലാ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അതോടൊപ്പം തന്നെ പലവിധ നാടകങ്ങള്‍ക്കും തുടക്കമായി.

നാലര വര്‍ഷമായി രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ ഓരോ തെരെഞ്ഞെടുപ്പിനുമുന്‍പും ഫലപ്രഖ്യാപനത്തിനുശേഷവും കേട്ടുകൊണ്ടിരിക്കുന്ന ആരോപണമാണ് വോട്ടിങ് മെഷീനിലെ കൃത്രിമം. എപ്പോഴാണ് ഈ ആരോപണം? ബിജെപി ജയിക്കുമ്പോഴോ ജയിക്കുമെന്ന തോന്നലുള്ളപ്പോഴോ മാത്രം. സാധാരണക്കാരില്‍ ജനാധിപത്യ വ്യവസ്ഥയെപ്പറ്റി ആശങ്ക സൃഷ്ടിക്കാന്‍ വേണ്ടിയാണിത്. ബിജെപി തോറ്റാല്‍ ജനാധിപത്യത്തിന്റെ വിജയമെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യും. ആരാണിവര്‍? ആപ്പും തൃണമൂലും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും തന്നെ. പഴയ ബാലറ്റ് പേപ്പര്‍ വേണമെന്ന വാദവുമായെത്തിയിട്ടുണ്ട്.

ദല്‍ഹിയിലെ ആപ്പ് അവര്‍ സ്വന്തമായി ഉണ്ടാക്കിയ വോട്ടിങ് മെഷീനുമായി അസംബ്ലിയിലെത്തി കോലാഹലങ്ങളുണ്ടാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ വെല്ലുവിളിച്ചു. തങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍, സകലമാന അംഗീകൃത പാര്‍ട്ടിക്കാരേയും ക്ഷണിച്ചു. ആപ്പും സിപിഎമ്മും ഒഴികെയുള്ളവര്‍ പോയില്ല. പോയവരെല്ലാം വെറുതെ മടങ്ങുകയും ചെയ്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാപ്രകാരമുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ്. ലോകം മുഴുവന്‍ വിശ്വാസ്യത നേടിയതാണ് ഇത്. നിയമസഭ, ലോകസഭ, രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണു മുഖ്യചുമതല. (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നത് അതാത് സംസ്ഥാനങ്ങളാണ്). വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതും ഇവരാണ്.

ആദ്യകാലങ്ങളില്‍ അതാത് ചിഹ്നമുള്ള പെട്ടികളില്‍ ആയിരുന്നു വോട്ടിട്ടിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവോട്ടും ഒരു പെട്ടിയിലാക്കി തെരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കി. പിന്നീടാണ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിച്ചത്. മിലിട്ടറി ആവശ്യങ്ങള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഇസിഐഎല്‍ (ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ  ലിമിറ്റഡ്), ബെല്‍ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമേ കമ്മീഷനു വേണ്ടി ഇവിഎം (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) നിര്‍മ്മിക്കുന്നുള്ളൂ. ഈ രണ്ടു കമ്പനികളും അതീവ സുരക്ഷാ നിരീക്ഷണങ്ങളിലുള്ളവയാണ്. ഇവിഎം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. കമ്മീഷന്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഉണ്ടാക്കി തെറ്റുകുറ്റങ്ങള്‍ തീര്‍ത്ത് ‘ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ’ എന്ന് പ്രിന്റ് ചെയ്ത് അവര്‍ക്ക് നല്‍കുന്നു.

ഇവ കമ്മീഷന്റെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പിന് കാലേകൂട്ടി അതാത് ജില്ലകളിലെ ഡിപ്പോയിലേക്ക് മാറ്റുന്നു. ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍മാര്‍ക്കാണിതിന്റെ ചുമതല. ഡിപ്പോകളെല്ലാം സീല്‍ ചെയ്ത സ്‌ട്രോങ് റൂമുകളാണ്. അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണിത് തുറക്കുന്നത്.

സുതാര്യത കൂട്ടാന്‍ ഇത്തവണ മുതല്‍ കമ്മീഷന്‍ രാജ്യമെമ്പാടും വിവിപാറ്റ് (വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മെഷീനുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ആര്‍ക്കാണു താന്‍ വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് നേരിട്ട് കാണാനുള്ള സൗകര്യം ഘടിപ്പിച്ച മെഷീനാണിത്. സീരിയല്‍ നമ്പരും ചിഹ്നവും തെളിഞ്ഞു കാണും ഇതില്‍.

തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ജില്ലകളിലും മെഷീനുകളുടെ എഫ്എല്‍സി (ഫസ്റ്റ് ലെവല്‍ ചെക്കിങ്) നടത്തും. ഇപ്പോള്‍ രാജ്യത്തെങ്ങും ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവയുടെ എഫ്എല്‍സി നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം ഒന്നര മാസത്തെ ജോലിയാണിത്. അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ചെന്ന് വോട്ട് ചെയ്ത് നോക്കി മെഷീനിന്റെ കൃത്യത ഉറപ്പു വരുത്താം. കമ്മീഷന്‍ എല്ലാ അംഗീകൃത പാര്‍ട്ടികള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ദിവസവും ഇവര്‍ കൂടെ നിന്ന് ചെയ്യണമെന്നാണ് നിയമം. പക്ഷേ ഇവര്‍ വരില്ല. വന്നാല്‍ സത്യം മനസിലായിപ്പോയാലോ. ഓരോ മെഷീന്റെയും കൃത്യത കമ്പനി ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുടെ പ്രതിനിധികളും പരിശോധിച്ച് സീല്‍ ചെയ്ത് രണ്ടു പേരും ഒപ്പിട്ട് വീണ്ടും സ്‌ട്രോങ് റൂമിലാക്കുന്നു. പിന്നെ ഈ സീല്‍ പൊട്ടിക്കാന്‍ സാധ്യമല്ല. ശേഷം വോട്ടെടുപ്പിന് നാലഞ്ച് ദിവസം മുന്‍പ് ബാലറ്റ് സെറ്റിങ് മാത്രം  ചെയ്യുന്നു.

വോട്ടെടുപ്പ് ദിവസം രാവിലെ സ്ഥാനാര്‍ത്ഥികളുടെ അംഗീകൃത ഏജന്റിന്റെ മുന്നില്‍ പോളിങ് സ്റ്റേഷനില്‍ വച്ച് മോക്‌പോള്‍ നടത്തി ഒന്നുകൂടി കൃത്യത ഉറപ്പിക്കുന്നു. ഇതിലെവിടെയാണ് കള്ളത്തരം? ഒരു സാധാരണ കാല്‍ക്കുലേറ്ററിന്റെ പോലും സാങ്കേതികത വേണ്ടാത്ത, ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ഘടിപ്പിക്കാന്‍ പറ്റാത്ത ഈ മെഷീനുകളില്‍ എന്ത് കള്ളത്തരം കാണിക്കാനാണ്? എഫ്എല്‍സിയ്‌ക്കും പോളിങ് സ്റ്റേഷനിലും ഇവര്‍ക്ക് പരിശോധിക്കാന്‍ അവകാശമുണ്ടല്ലോ? ശരിയാണെന്ന് ഒപ്പിട്ട് കമ്മീഷന് നല്‍കുന്നുമുണ്ടല്ലോ? പിന്നെയെവിടെയാണ് കൃത്രിമത്വം?

ജനഹിതം എതിരായാല്‍ സമ്മതിക്കാന്‍ മടിയുള്ളത് കൊണ്ട്, സാധാരണക്കാരെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. അതുകൊണ്ടാണ് തോല്‍വിയെ ഭയക്കുമ്പോള്‍ മെഷീനെ കുറ്റപ്പെടുത്തുന്നത്.

പ്രേംചന്ദ്രന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.