Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹിന്ദു പാക്കിസ്ഥാനും മുസ്ലിം കോണ്‍ഗ്രസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 01:17 am IST
inEditorial

ശശിതരൂര്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ആളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാര്യ മരിക്കാന്‍ കാരണക്കാരനെന്ന നിലയില്‍ കേസില്‍ കുടുങ്ങി കിടക്കുകയാണെങ്കിലും ആളൊരു ജഗജില്ലിയാണ്. ഐക്യരാഷ്‌ട്രസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുനിഞ്ഞിറങ്ങിയത് ഉള്‍പ്പെടെ പലകാര്യങ്ങളിലും തരൂര്‍ മിടുക്കനാണെന്ന് പറയിപ്പിച്ചിട്ടുണ്ട്. ധാരാളം വായിക്കുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആദര്‍ശമോ നിലപാടോ ദേശസ്‌നേഹമോ ഇല്ലാത്ത ആളാണ് താനെന്ന് ഇടയ്‌ക്കിടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ദേശീയഗാനം പാടുമ്പോള്‍ അമേരിക്കന്‍ മാതൃകയില്‍ കൈകള്‍ നെഞ്ചോട് ചേര്‍ത്ത് വയ്‌ക്കണമെന്ന് പറയുകയും അപ്രകാരം പൊതുപരിപാടിയില്‍ ചെയ്തും തരൂര്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ദേശീയഗാനത്തെ അപമാനിച്ചതിന്റെ പേരില്‍ കോടതിയിലും കയറി. 

മുംബൈയിലെ ഭീകരാക്രമണത്തെ പരാമര്‍ശിച്ച് തരൂര്‍ ഇസ്രയേല്‍ പത്രത്തില്‍ എഴുതിയ ലേഖനവും വിവാദമായി. ഇന്ത്യ ഇസ്രയേലിനെക്കണ്ട് അസൂയപ്പെടുന്നു എന്ന പരാമര്‍ശം പാലസ്തീന്‍ ജനതയെ അപമാനിക്കുന്നതിന് തുല്യമെന്നായിരുന്നു വിലയിരുത്തല്‍. പ്രധാനമന്ത്രിക്കൊപ്പം സൗദിഅറേബ്യ സന്ദര്‍ശിച്ചപ്പോള്‍ കശ്മീര്‍ പ്രശ്‌നത്തില്‍ സൗദി ഇടപെടണമെന്ന് തരൂര്‍ സൗദി രാജാവിനോട് ആവശ്യപ്പെട്ടതും അപക്വ നടപടിയായിരുന്നു. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ചെലവ് ചുരുക്കലിന്റെ ഭാഗമായി വിമാനത്തില്‍ താഴ്ന്ന ക്ലാസില്‍ യാത്രചെയ്തതിനെ പരാമര്‍ശിച്ച് കന്നുകാലി ക്ലാസ്സെന്ന് ആക്ഷേപിച്ചതും വിവാദമായിരുന്നു. വിവാദങ്ങളില്‍ നിന്നും വിവാദത്തിലേക്ക് നീങ്ങുന്ന തരൂരിന്റെ പുതിയ ഇനമാണ് ഹിന്ദു പാക്കിസ്ഥാന്‍. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദു പാക്കിസ്ഥാന്‍ രൂപീകരിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുമെന്നാണ് തരൂര്‍ തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍ പറഞ്ഞത്. ഇത് ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഭരണഘടനയെ അപമാനിക്കുന്നതും മതപരമായി വേര്‍തിരിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്നതുമാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയുമാണ്. 

തരൂരിന്റെ പാക്കിസ്ഥാന്‍ പരാമര്‍ശത്തിന്റെ അപകടം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും തരൂരും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഹിന്ദു പാക്കിസ്ഥാന്‍ സിന്ദാബാദ് വിളി തുടരുകയാണ്. രാജ്യത്ത് എവിടെയെങ്കിലും ഏതെങ്കിലും ഛോട്ടാ ബിജെപി പ്രവര്‍ത്തകര്‍ പാക്കിസ്ഥാന്‍ എന്ന് പരാമര്‍ശിച്ചാലുടന്‍ വര്‍ഗ്ഗീയത, വര്‍ഗ്ഗീയത എന്ന് വിളിച്ചുകൂവുന്നവരാണ് കോണ്‍ഗ്രസുകാര്‍. അതിന് ഓശാന പാടുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. തരൂരിന്റെ അപകടകരമായ പ്രസ്താവനയെക്കുറിച്ച് ഇവരൊക്കെ മൗനം പാലിക്കുന്നതിന്റെ പിന്നിലെ കാപട്യം തിരിച്ചറിയുകതന്നെ വേണം. 

തരൂരിന്റെ വിവാദ പരാമര്‍ശം കേട്ടില്ലെന്ന് നടിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം വിവാദമാക്കി പൊക്കിപ്പിടിക്കുകയാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും. മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്ന് മോദി ചോദിച്ചതാണ് വലിയ പ്രശ്‌നമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് ഏതാനും ദിവസം മുന്‍പ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.

മുസ്ലിങ്ങള്‍ക്ക് പ്രകൃതി വിഭവത്തിന്റെ ആദ്യത്തെ അവകാശമുണ്ടെന്ന് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മന്‍മോഹന്‍സിങ്ങും പറഞ്ഞിരുന്നു. ഇത് രണ്ടും സൂചിപ്പിച്ചുകൊണ്ട് മുത്തലാഖ് വിഷയങ്ങളോടുള്ള കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരാനാണ് മോദി മുസ്ലിം പുരുഷന്മാരുടെ പാര്‍ട്ടിയാണോയെന്ന് ചോദ്യമുയര്‍ത്തിയത്. ഇത് വിവാദമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഏറ്റുപിടിച്ച് കമ്മ്യൂണിസ്റ്റുകളും ഒപ്പത്തിനുണ്ട്. വര്‍ഗ്ഗീയത മുതലെടുത്ത് രാഷ്‌ട്രീയനേട്ടത്തിന് ബിജെപി ശ്രമം തുടങ്ങിയെന്ന് പറഞ്ഞാണ് ബഹളം. 

ആരാണ് നാല് വോട്ട് കൂടുതല്‍ കിട്ടാന്‍ ഗുജറാത്തിലും കര്‍ണ്ണാടകയിലുമൊക്കെ ജാതീയതയും വര്‍ഗ്ഗീയതയും വിളമ്പിയതെന്ന് ജനത്തിനറിയാം. ഹിന്ദു പാക്കിസ്ഥാനാണോ മുസ്ലിം കോണ്‍ഗ്രസാണോ അപകടമെന്നതും അവര്‍ക്കറിയാം. അത് മനസ്സിലാക്കിയാല്‍ എല്ലാവര്‍ക്കും നന്ന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

Kerala

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.