Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പഴകിയ ഭക്ഷണം: ഹോട്ടലുകളുടെ പേര് വെളിപ്പെടുത്തണമെന്ന് വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 09:11 pm IST
in Kannur

കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് പഴകിയതും മായം ചേര്‍ത്തതുമുള്‍പ്പെടെ ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചതിനും പിടിക്കപ്പെടുന്ന ഹോട്ടലുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പേരുകള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തണമെന്ന് കണ്ണൂര്‍ താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കണമെന്നും യോഗം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പേരുകള്‍ പുറത്തുവിടുന്നത് പൊതുജനങ്ങള്‍ക്ക് അവ തിരിച്ചറിയാനും മറ്റുള്ളവര്‍ക്ക് പാഠമാവാനും ഉപകരിക്കുമെന്നും യോഗം വിലയിരുത്തി. 

ചിറക്കല്‍ വില്ലേജിലെ കീരിയാട്, വള്ളുവന്‍കടവ് എന്നിവിടങ്ങളില്‍ വളപട്ടണം പുഴ പുറമ്പോക്കില്‍ വ്യാപകമായ കൈയേറ്റം നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ പ്രദേശം അളന്നു തിട്ടപ്പെടുത്തി കൈയേറ്റക്കാര്‍ക്ക് ഭൂസംരക്ഷണ നിയമപ്രകാരം നോട്ടീസ് നല്‍കാനും യോഗത്തില്‍ തീരുമാനമായി. കക്കാട് പുഴ പുറമ്പോക്കിലും വ്യാപകമായ കൈയേറ്റമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ ഇത് പരിശോധിക്കാനും തീരുമാനിച്ചു. 

മഴ ശക്തമായ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ അപകടഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനന്‍ ആവശ്യപ്പെട്ടു. ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട വകുപ്പുകളാണ് അവ മുറിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് തഹസില്‍ദാര്‍ വി.എം സജീവന്‍ അറിയിച്ചു. 

ദേശീയപാതയില്‍ പൊടിക്കുണ്ട് ഭാഗത്ത് അപകടമാംവിധം തുറന്നുകിടക്കുന്ന ആഴമേറിയ ഓടയ്‌ക്ക് ഉടന്‍ സ്ലാബിടാന്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനകം ഓടയില്‍ വീണ് ബൈക്ക് യാത്രികരടക്കം നാലുപേര്‍ മരിച്ചിരുന്നു. അടിയന്തരമായി അവിടെ അപകട സന്ദേശമടങ്ങിയ ബോര്‍ഡ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭൂവിസ്തൃതിയും ജനസംഖ്യയും പരിഗണിച്ച് എളയാവൂര്‍ വില്ലേജ് വിഭജിച്ച് മുണ്ടയാട് കേന്ദ്രമായി പുതിയ വില്ലേജ് സ്ഥാപിക്കണമെന്ന് കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. 

കണ്ണൂര്‍ നഗരത്തിലും ചക്കരക്കല്ല് ഉള്‍പ്പെടെയുള്ള പട്ടണങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം കച്ചവടം നടപ്പാതകളിലേക്ക് നീണ്ടതായി യോഗത്തില്‍ പരാതിയുയര്‍ന്നു. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരത്തിലെ ഓടകളിലേക്ക് കക്കൂസ് മാലിന്യം തുറന്നുവിടുന്ന കേസുകളില്‍ സത്വര നടപടി സ്വീകരിക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് വി.കെ ലളിതാദേവി അധ്യക്ഷത വഹിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.