Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

യുവജനങ്ങളെ നിരാശപ്പെടുത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 01:18 am IST
inEditorial

തൊഴിലില്ലായ്‌മ രൂക്ഷമായ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. വിദ്യാഭ്യാസവും കഴിവുമുള്ള യുവജനങ്ങളാല്‍ സമ്പുഷ്ടമായ ഈ സംസ്ഥാനം പക്ഷേ, അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം കൊടുക്കുന്നതില്‍ എന്നും പിന്നാക്കമാണ്. അതുകൊണ്ടു തന്നെയാവാം പ്രവാസികളില്‍ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാവുന്നതും. ഇത്തരമൊരവസ്ഥ എങ്ങനെയുണ്ടാവുന്നു എന്നതിനെക്കുറിച്ച് കൂലങ്കഷമായ ചര്‍ച്ച നടത്തിയേ മതിയാവൂ. അതിനെതുടര്‍ന്ന് സാധ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. എന്നാല്‍ അത്തരം നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ ബന്ധപ്പെട്ടവര്‍ തുനിയുന്നില്ലെന്നതോ പോകട്ടെ തികച്ചും മനുഷ്യത്വ രഹിതമായ നടപടികളാണ് സ്വീകരിക്കുന്നതും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരമുള്ള രണ്ട് സ്ഥാപനങ്ങളാണ് കെഎസ്ആര്‍ടിസിയും വൈദ്യുതി ബോര്‍ഡും. കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്നവര്‍ പല തരത്തില്‍ കൈയിട്ടുവാരുന്ന സ്ഥാപനങ്ങളാണ് ഇവ. ഇരു സ്ഥാപനങ്ങളിലും നിലവില്‍ ഒട്ടേറെ ഒഴിവുകളാണുള്ളത്. കെഎസ്ആര്‍ടിസി പൊതുവെ ദുര്‍ബലാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിച്ച് ജോലിയ്‌ക്ക് അഡൈ്വസ് മെമ്മോ ലഭിച്ച നാലായിരത്തോളം പേരെ അവഗണിച്ചിരിക്കുകയാണ്. ഇവരില്‍ പലരും പ്രായപരിധി കഴിയാനിരിക്കുന്നവരും കഴിഞ്ഞവരുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്ന് ഉറപ്പ്. കെഎസ്ആര്‍ടിസിയുടെ ചുവട് പിടിച്ച് വൈദ്യുതി ബോര്‍ഡും രംഗത്തെത്തിയിരിക്കുകയാണ്. 

വൈദ്യുതി ബോര്‍ഡില്‍ ചെലവുചുരുക്കലിന്റെ ഭാഗമായാണ് നിയമന നിരോധനം നടപ്പാക്കിയിരിക്കുന്നത്. മീറ്റര്‍ റീഡര്‍, മസ്ദൂര്‍, അസി. എന്‍ജിനീയര്‍ തസ്തികകളില്‍ ഏതാണ്ട് 1247 ഒഴിവുകളാണുള്ളത്. ഈ അവസരത്തില്‍ പുതിയ നിയമന ശുപാര്‍ശകള്‍ നീട്ടിവെക്കാന്‍ വൈദ്യുതി ബോര്‍ഡ് പിഎസ്‌സിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിക്കും, വൈദ്യുതി ബോര്‍ഡിനും എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഇത്തരം അഭ്യര്‍ത്ഥനകള്‍. 

എന്നാല്‍ ധൂര്‍ത്തും വഴിവിട്ട നടപടിക്രമങ്ങളും ഒഴിവാക്കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനോ ജനസേവനം ചെയ്യാനോ ഇവര്‍ തയ്യാറാവുകയില്ല. എങ്ങനെ കൈയിട്ടുവാരി തടിച്ചുകൊഴുക്കാം എന്നു ചിന്തിക്കുന്നവരുടെ കൂട്ടായ്‌മയാണ് ഇരു സ്ഥാപനങ്ങളിലുമുള്ളത്. അതുകൊണ്ടുതന്നെ തൊഴിലിനായി അലയുന്ന യുവജനങ്ങളെ അവര്‍ കാണുകയേയില്ല.

യുവാക്കളുടെ കഴിവും കരുത്തും കണ്ടറിയുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് ആവേശം കൊള്ളുന്ന രാഷ്‌ട്രീയ കക്ഷി തന്നെയാണ് ഇതിന് പരിഹാരം കാണേണ്ടത്. നിയമന നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പിന്നാമ്പുറത്തെന്താണുള്ളതെന്ന് അന്വേഷിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും വേണം. യുവജനങ്ങളെ പെരുവഴിയിലാക്കുന്ന സമീപനം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിയണം. 

ജോലിയും കൂലിയും ഇല്ലാത്ത ചെറുപ്പക്കാരെ സാമൂഹിക ദ്രോഹ ശക്തികള്‍ സ്വാധീനിച്ച് അപകടകരമായ മേഖലകളിലേക്ക് തള്ളിവിടും. അവിടെ നിന്ന് അവരെ നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ പിന്നീട് ഏറെ പ്രയാസപ്പെടേണ്ടിവരും. അതിന് ഇടവെക്കാത്തതല്ലേ നന്ന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.