Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

എത്രയെത്ര സാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 03:02 am IST
inLifestyle

സാരിയുടുത്ത് സുന്ദരിയാവാന്‍ ഏത് പെണ്ണിനാണ് ആഗ്രഹമില്ലാത്തത്. ഭാരതീയ സ്ത്രീകളുടെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ സാരിക്കുള്ളത്ര പ്രാധാന്യം മറ്റൊരു വസ്ത്രത്തിനും ഇല്ല. സാരിയോട് ഒരു വൈകാരിക അടുപ്പാണ് എന്നും പെണ്ണിനുള്ളത്. വിവാഹമോ മറ്റെന്ത് വിശേഷമോ ആയാലും സാരിയില്‍ തിളങ്ങാനാണ് അവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. 

പെണ്ണിന്റെ അഴക് കൂട്ടുന്നതിന് പല വിധത്തിലുള്ള സാരികള്‍ ഇന്ന് ലഭ്യമാണ്. ഓരോ നാടിനും അതിന്റെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന സാരിതന്നെയുണ്ട്. 

കസവ് സാരി

കേരളത്തിന്റെ സ്വന്തമാണ് കസവ് സാരി. ഒരു കസവ് സാരിയെങ്കിലും വാര്‍ഡ്രോബില്‍ സൂക്ഷിക്കാത്ത മലയാളി സ്ത്രീകള്‍ ഉണ്ടാവില്ല. ഓണം, വിഷുപോലുള്ള വിശേഷാവസരങ്ങളില്‍ കസവ് സാരിക്കാണ് ഡിമാന്റ്. സ്വര്‍ണ നിറത്തിലുള്ള കവസോടുകൂടിയ സാരിയില്‍ ചിത്രപ്പണികളൊക്കെ ചെയ്ത് വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നവരും കുറവല്ല. 

കാഞ്ചീപുരം പട്ട്

സാരികളിലെ രാജ്ഞിയാണ് കാഞ്ചീപുരം. തമിഴ്‌നാട്ടിലെ കാഞ്ചീപുരമാണ് ജന്മദേശം. അതുകൊണ്ടാണ് ഈ പട്ട് സാരിക്ക് കാഞ്ചീപുരം പട്ട് എന്ന പേരുവന്നതുതന്നെ. നിറത്തിലും ഇഴയടുപ്പത്തിലുമുള്ള സമ്പന്നതയാണ് കാഞ്ചീപുരം പട്ടിനെ മറ്റ് സാരികളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. 

ടാന്റ് സാരി

പശ്ചിമ ബംഗാളില്‍ നിന്നാണ് ഈ കോട്ടണ്‍ സാരിയുടെ വരവ്. ഭാരക്കുറവാണ് പ്രത്യേകത. കട്ടിയുള്ള ബോര്‍ഡറും മനോഹരമായ പ്രിന്റുകളുമുള്ള ഈ സാരി ധരിക്കാനും എളുപ്പമാണ്. കാഷ്വല്‍ വെയറുകളുടെ കൂട്ടത്തില്‍ ടാന്റ് സാരിയെ ഉള്‍പ്പെടുത്താം.

സമ്പല്‍പുരി സാരി

ഒഡീഷയുടെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന കൈത്തറി സാരിയാണിത്. തറികളില്‍ നെയ്യുന്നതിന് മുമ്പേ നൂലുകള്‍ നിറത്തില്‍ മുക്കിയെടുക്കും. അതുകൊണ്ടുതന്നെ സമ്പല്‍പുരി സാരികളുടെ നിറം ഒരിക്കലും മങ്ങിപ്പോവില്ല.

പൈത്താനി സാരി

മഹാരാഷ്‌ട്രയിലെ ഔറംഗാബാദാണ് പൈത്താനിയുടെ ജന്മദേശം. മയില്‍രൂപങ്ങളോടുകൂടിയ സാരി ബോര്‍ഡറാണ് പ്രത്യേകത. കൈകൊണ്ടാണ് ഈ സില്‍ക് സാരി തുന്നിയെടുക്കുന്നത്.

ബോംകായി സാരി

ഒഡീഷതന്നെയാണ് ബോംകായി സാരികളുടേയും ജന്മദേശം. ഇക്കട്ട്, എംബ്രോയിഡറി ഡിസൈനുകളാണ് ഇതിന്റെ പ്രത്യേകത. സില്‍ക്ക്, കോട്ടണ്‍ തുണിത്തരങ്ങളില്‍ ആണ് ബോംകായി സാരി ഒരുക്കുന്നത്. 

ബന്ധാനി സാരി

ഗുജറാത്തില്‍ നിന്നാണ് ഈ സാരികളുടെ വരവ്. നൂലിഴകളുടെ അടുപ്പവും നിറവും തമ്മിലുള്ള ബന്ധമാണ് പ്രത്യേകത. ബന്ധന്‍ എന്ന വാക്കില്‍നിന്നാണ് ബന്ധാനി എന്ന പേരുവന്നതുതന്നെ. ഗുജറാത്തിലെ ഖാത്രി വിഭാഗമാണ് ബന്ധാനി സാരി നിര്‍മ്മാണത്തില്‍ പ്രശസ്തര്‍. 

ബനാറസി പട്ട്

രാജകീയ പ്രൗഡി നല്‍കുന്നതാണ് ബനാറസി സാരികള്‍. സ്വര്‍ണ്ണവും വെള്ളിയും നിറങ്ങളിലുള്ള അലങ്കാരപ്പണികള്‍കൊണ്ട് സമ്പന്നമാണിത്. യഥാര്‍ത്ഥ സ്വര്‍ണ്ണം-വെള്ളി നൂലുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ബനാറസി പട്ട് നിര്‍മ്മിക്കുന്നത്. 

പോച്ചംപള്ളി സാരി

തെലുങ്കുദേശത്തുനിന്നാണ് പോച്ചംപള്ളി സാരിയുടെ വരവ്. കോട്ടണിലും സില്‍ക്കിലും പോച്ചംപള്ളി സാരി ലഭ്യമാണ്. ജ്യാമിതീയ ഇക്കട്ട് രൂപങ്ങളും നിരവധി അലങ്കാരപ്പണികളുമാണ് പോച്ചംപള്ളിയുടെ പ്രത്യേകത.

ഫുല്‍കാരി സാരി

പഞ്ചാബാണ് ഫൂല്‍കാരിയുടെ സ്വദേശം. പൂവ് എന്നര്‍ത്ഥമുള്ള ഫുല്‍, കരകൗശലം എന്നര്‍ത്ഥം വരുന്ന കാരി എന്നീ വാക്കുകള്‍ ചേര്‍ന്നതാണ് ഫുല്‍കാരി. പേര് സൂചിപ്പിക്കുന്നതുപോലെ പൂക്കളുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്നതാണ് ഫുല്‍കാരി സാരി. കോട്ടണ്‍, ഖാദി തുണിത്തരങ്ങളിലാണ് സാരി നിര്‍മ്മിക്കുന്നത്. 

ഛന്ദേരി സാരി

മധ്യപ്രദേശാണ് ഛന്ദേരി സാരിയുടെ ജന്മദേശം. മാര്‍ദ്ദവമാണ് സാരിയുടെ പ്രത്യേകത. കോട്ടണിലും പട്ടിലും ഇവ നിര്‍മ്മിക്കുന്നു. ഇങ്ങനെ സാരികളുടെ വൈവിധ്യങ്ങള്‍ അവസാനിക്കുന്നില്ല. സ്വന്തം സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതേതെന്ന് കണ്ടെത്തി ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുകയേ വേണ്ടൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

Kerala

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.