Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം വീണ്ടും ഭ്രാന്താലയമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:28 am IST
in Editorial

സമൂഹത്തിലെ ജാതിസ്പര്‍ദ്ദയും അയിത്തവും അനാചാരങ്ങളും കണ്ടുമടുത്താണ് ഒരിക്കല്‍ കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ ആക്ഷേപിച്ചത്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ള യോഗിവര്യന്മാരുടെ അക്ഷീണപരിശ്രമം മൂലം പഴയ ജീര്‍ണാവസ്ഥ ഒട്ടൊക്കെ മാറ്റിയെടുത്തു. അതിനുശേഷമാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശവാദം ഉണ്ടായത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ ചെകുത്താന്മാരുടെ വിളയാട്ടമാണ്. കുറ്റവാളികളെ നിലയ്‌ക്ക് നിര്‍ത്തേണ്ട പോലീസുകാരാകട്ടെ കാര്യനിര്‍വ്വഹണത്തില്‍ ഗുരുതരമായ വീഴ്ചയാണ് കാട്ടുന്നത്. ഭ്രാന്തന്മാരെ തളയ്‌ക്കേണ്ട ചങ്ങലയ്‌ക്കുതന്നെ ഭ്രാന്തിളകിയാലെങ്ങനെ എന്ന അവസ്ഥയാണിത്. വാരാപ്പുഴയില്‍ ഒരു നിരപരാധിയെ സ്റ്റേഷനില്‍ കൊണ്ടുപോയി ചവിട്ടിക്കൊല്ലുന്ന സ്ഥിതിവരെ ഉണ്ടായതിന്റെ നടുക്കം മാറും മുമ്പാണ് കരുനാഗപ്പള്ളിയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ ഒരു യുവാവിനെ പിടിച്ച് സ്റ്റേഷനിലിരുത്തിയത്. അടിപിടക്കേസില്‍ പ്രതിയായ ഇയാള്‍ക്ക് കോടതി നല്‍കിയ ജാമ്യം പോലും ഗൗനിക്കാതെയായിരുന്നു പോലീസിന്റെ അതിക്രമം.

പോലീസിന്റെ കൃത്യവിലോപത്തിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് എടപ്പാള്‍ സിനിമാ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവം. കൃത്യം നടന്നതിനെ തുടര്‍ന്ന് നല്‍കിയ പരാതികിട്ടിയ ഭാവംപോലും പോലീസ് നടിച്ചില്ല. കേസില്‍ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത് പതിനേഴ് ദിവസത്തിനുശേഷമാണ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പീഡനം നടന്നത് ഏപ്രില്‍ 18നാണ്. തിയേറ്ററിലെ സിസിടിവിയില്‍ പീഡനത്തിന്റെ ദൃശ്യം പതിയുകയായിരുന്നു. ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന് കൈമാറി. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ്‌ലൈന്‍ ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയതാണ്. എന്നാല്‍ സംഭവം അന്വേഷിക്കാനോ പ്രതിയെ പിടികൂടാനോ പോലീസ് ശ്രമിച്ചില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ശക്തമായി നടന്നു. ഭരണകക്ഷിയുടെ പണസഞ്ചിയാണ് ഇയാളെന്ന് നാടൊന്നടങ്കം പറയുന്നു. രാഷ്‌ട്രീയ നേതാക്കളും പോലീസും ഈ ധനാഡ്യനെ രക്ഷിക്കുമെന്നായപ്പോഴാണ് മാധ്യമങ്ങളില്‍ സിനിമാഹാളിലെ കാമചേഷ്ടകളടക്കം വാര്‍ത്തയായത്. തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടിക്കുന്നത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീയേയും പെണ്‍കുട്ടിയേയും ഇരുവശത്തും ഇരുത്തി രണ്ട് മണിക്കൂറിലധികം ഇയാളുടെ ഞരമ്പുരോഗം പ്രകടിപ്പിച്ചു.  

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും ഞെട്ടിപ്പിക്കുന്ന സംഭവമാണുണ്ടായിരിക്കുന്നത്. നാടോടി സംഘത്തില്‍പ്പെട്ട ഏഴ് വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കവെ കുട്ടി ബഹളം വച്ചതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ മാതാപിതാക്കളോടൊപ്പം അന്തിയുറങ്ങിയ കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പയ്യന്നൂര്‍ പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടിക്കാനായില്ല. അച്ഛനും അമ്മയ്‌ക്കും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ വായ പൊത്തിപ്പിടിച്ച് എടുത്തു കൊണ്ടുപോവുകയാണുണ്ടായത്.

പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്തറിയാതിരിക്കാന്‍ പ്രതി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് 50,000 രൂപയുടെ ചെക്കും നല്‍കി. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. പിഞ്ചുകുഞ്ഞുങ്ങളെ മാത്രമല്ല എണ്‍പത് കഴിഞ്ഞ അമ്മമാരിലേക്കും കണ്ണും കയ്യും എറിയും വിധം ഞരമ്പുരോഗികളുടെ എണ്ണം കൂടുകയാണ്. കേരളം വീണ്ടും ഒരു ഭ്രാന്താലയമായി മാറുകയാണോ, എന്ന ചോദ്യം പരക്കെ ഉയരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട കുറ്റവാസനകളെപ്പോലും പര്‍വ്വതീകരിക്കുന്ന മലയാളികളിലെ ചിലര്‍ നാള്‍ക്കുനാള്‍ മാനക്കേടുകള്‍ വരുത്തിവയ്‌ക്കുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസും കശ്മലരാകുന്നത് വലിയ അപകട സൂചനയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.