Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കുറ്റവാളികള്‍ക്ക് കുട പിടിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2018, 02:33 am IST
inEditorial

കേരള നിയമസഭ മറ്റ് സംസ്ഥാനങ്ങള്‍ക്കും പാര്‍ലമെന്റിനുതന്നെയും മാതൃകയാകുന്നതരത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.  ഭരണഘടനാധിഷ്ഠിതവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും അവലംബിച്ച് സംസ്ഥാനം വികസന ലക്ഷ്യപ്രാപ്തിയിലെത്താന്‍ നിയമസഭ ശ്രമിച്ചിട്ടുണ്ട്. ആറുപതിറ്റാണ്ട്  കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സങ്കീര്‍ണമായ രാഷ്‌ട്രീയ സമസ്യകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനൊക്കെ വിരുദ്ധമായിരുന്നു 2015 മാര്‍ച്ചില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ സംഭവിച്ചത്. 

ബാര്‍കോഴ കേസിന്റെപേരില്‍ ഉണ്ടാക്കിയ പ്രക്ഷോഭത്തിന്റെ ഭാഗമായി  പ്രതിപക്ഷമായ ഇടതുമുന്നണി സഭയ്‌ക്കുള്ളില്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത് നിയമസഭയ്‌ക്ക് മാത്രമല്ല, ജനാധിപത്യ സംവിധാനത്തിനുതന്നെ നാണക്കേടുണ്ടാക്കി. കെ.എം. മാണിയെ ഒരുതരത്തിലും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം പരസ്യമായി പ്രഖ്യാപിച്ചു. അത് നടപ്പാക്കാന്‍ ശ്രമിച്ചു. പക്ഷേ ഭരണസംവിധാനം ഉപയോഗിച്ച് മാണി സഭയ്‌ക്കുള്ളില്‍ എത്തി ബജറ്റ് പേരിന് അവതരിപ്പിച്ചു. ഇളിഭ്യരായ ഇടതുമുന്നണി എംഎല്‍എമാര്‍ പിന്നീട് കാട്ടിക്കൂട്ടിയത് ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയമാതിരിയാണ്. 

ആക്രോശിച്ച് അലറിയെത്തിയ എംഎല്‍എമാരെ കണ്ട് സ്പീക്കര്‍ ശക്തന്‍ മുങ്ങി. സ്പീക്കറുടെ വേദിയിലേക്ക് ഇരമ്പികയറിയ എംഎല്‍എമാര്‍ കണ്ണില്‍ കണ്ടെതെല്ലാം അടിച്ചുതകര്‍ത്തു. ഇ.പി. ജയരാജനും കെ.ടി. ജലീലും ചേര്‍ന്ന് സ്പീക്കറുടെ കസേര ഉയര്‍ത്തിയെടുത്ത് താഴേക്കെറിഞ്ഞു. സഹപ്രവര്‍ത്തകരുടെ തോളിലൂടെ കയറി മേശമേല്‍ താണ്ഡവമാടിയ ശിവന്‍കുട്ടി പിന്നീട് സ്ട്രച്ചറിലാണ് പുറത്തേക്ക് പോയത്. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു. അക്രമം കാണിച്ച എംഎല്‍എമാരെ ഉടന്‍ സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാം. അതിനു പക്ഷേ അന്നത്തെ ഭരണകക്ഷി തയ്യാറായില്ല. ബാര്‍കോഴ കേസിലെ ഒത്തുതീര്‍പ്പ് ഇക്കാര്യത്തിലും സംഭവിച്ചു. സസ്‌പെന്‍ഷനുപകരം ആറ് എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കലിന് കേസെടുത്തു. 

യഥാര്‍ത്ഥത്തില്‍ സഭയുടെയും സ്പീക്കറുടെയും അന്തസ്സ് കളയുന്നതായിരുന്നു കേസ്. ക്രിമിനല്‍ കേസ് എന്ന നിലയില്‍ നിലനില്‍ക്കുമെങ്കിലും അതിലും വലിയ ശിക്ഷ കുറ്റക്കാര്‍ക്ക് കൊടുക്കാന്‍ സ്പീക്കര്‍ക്കുതന്നെ കഴിയുമായിരുന്നു. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം ആറ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അനേ്വഷിച്ചു. പ്രതികള്‍ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കി. അക്രമം കാണിച്ച ആറുപേരില്‍ രണ്ടുപേരെ ഇടതുമുന്നണി അധികാരത്തില്‍വന്നപ്പോള്‍ മന്ത്രിമാരാക്കി. അതിലൊരാള്‍ ഇപ്പോഴും മന്ത്രിക്കസേരയില്‍ ഉണ്ട്. അന്ന് അക്രമം കാണിച്ച പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് സ്പീക്കര്‍! 

അതിക്രമങ്ങളില്‍ പ്രതിയായ ശിവന്‍കുട്ടിയുടെ അപേക്ഷയനുസരിച്ച് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. കോടതിയുടെ അനുമതിയോടെ ഇത് സാധ്യമാക്കാനായിരുന്നു നീക്കം. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തടസ്സ ഹര്‍ജി നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വീണ്ടും കള്ളക്കളി നടന്നേക്കാം. സഭയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് ജനാധിപത്യ പ്രക്രിയയെ കളിയാക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്. അവരെ വെറുതെവിടുന്നത് തെറ്റായ സന്ദേശം നല്‍കും. പ്രതേ്യകിച്ച് പ്രതിയുടെ അപേക്ഷ പരിഗണിച്ച് കേസ് എഴുതിതള്ളാന്‍ സര്‍ക്കാര്‍തന്നെ കൂട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.