Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമൂഹ്യമാറ്റത്തിന്റെ സംന്യാസ രൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:23 am IST
in Editorial

ആത്മീയതയുടെ വിഹായസ്സില്‍ വിഹരിക്കുമ്പോഴും സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട സംന്യാസിവര്യനായിരുന്നു കാഞ്ചി കാമകോടി പീഠം മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതികള്‍. ഗുരുവും മഠാധിപതിയുമായിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതിയില്‍നിന്ന് ദീക്ഷ സ്വീകരിക്കുകയും, പരമാചാര്യന്‍ തന്റെ പിന്‍ഗാമിയായി വാഴിക്കുകയുംചെയ്ത ജയേന്ദ്ര സരസ്വതിയും ഗുരുവിന്റെ കാല്‍പ്പാടുകളാണ് പിന്തുടര്‍ന്നത്. രാജ്യമെമ്പാടും നിരന്തരം യാത്ര ചെയ്ത സ്വാമികളെ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. അവരുടെ ആവലാതികള്‍ കേട്ടു, പരിഹാരം നിര്‍ദ്ദേശിച്ചു. അവയൊക്കെ നടപ്പില്‍വരുത്താന്‍ സഹായങ്ങള്‍ ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളിലൊക്കെ കനത്ത സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ ആചാര്യനായിരുന്നു സ്വാമികള്‍. ക്ഷേത്ര പുനരുദ്ധാരണങ്ങളിലും ശ്രദ്ധപുലര്‍ത്തി.

ജയേന്ദ്ര സരസ്വതിയുടെ അശ്രാന്ത പരിശ്രമ ഫലമായാണ് കാഞ്ചി കാമകോടി പീഠം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. ഇതുവഴി സാമൂഹ്യ നവോത്ഥാനത്തിന്റെ കേന്ദ്രമായി മഠം മാറുകയുണ്ടായി. ആദിശങ്കരനുശേഷം മാനസസരോവര്‍ സന്ദര്‍ശിച്ച ഒരേയൊരു ശങ്കരാചാര്യരായിരുന്നു ജയേന്ദ്ര സരസ്വതി. അവിടെ ആദിശങ്കരിന്റെ വിഗ്രഹവും സ്ഥാപിച്ചു. ‘ലോകത്തെ ഒരേയൊരു ഹിന്ദുരാജ്യത്തേക്ക് സ്വാഗതം’ എന്നുപറഞ്ഞാണ് ജയേന്ദ്രസരസ്വതിയെ നേപ്പാള്‍ സ്വീകരിച്ചത്. നേപ്പാളിന്റെയും ചൈനയുടെയും ആദരവ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞ സംന്യാസിയാണ് ജയേന്ദ്ര സരസ്വതി സ്വാമികള്‍.  ബംഗ്ലാദേശ് സന്ദര്‍ശിച്ച സ്വാമിജിയോടുള്ള ആദരസൂചകമായി ദക്ഷിണേശ്വരി ക്ഷേത്ര കവാടത്തിന് ‘ശങ്കരാചാര്യ കവാടം’ എന്ന് പേരുനല്‍കുകപോലുമുണ്ടായി. കേരളത്തോടും പ്രത്യേകിച്ച്, ആദിശങ്കരന്റെ ജന്മനാടായ കാലടിയോടും സ്വാമിജിക്ക് ആത്മബന്ധമുണ്ടായിരുന്നു. കാലടിയിലെ ശ്രീശങ്കര സ്തൂപം ഭാരതീയ സംസ്‌കാരത്തോടും ആചാര്യപരമ്പരയോടുമുള്ള സ്വാമികളുടെ പ്രതിബദ്ധതയ്‌ക്ക് തെളിവാണ്.

വിദ്യാഭ്യാസരംഗത്തെ സ്വാമികളുടെ നിസ്തുലമായ ദൗത്യത്തിന്റെ സാക്ഷാല്‍കാരമായി നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. കല്‍പ്പിത സര്‍വകലാശാലയായ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയം ഈ ദിശയിലുള്ള പ്രവര്‍ത്തനത്തിന്റെ വിശ്വരൂപമാണ്. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ച  മഹാത്മാവായിരുന്നു സ്വാമിജി. ”എനിക്ക് നിങ്ങള്‍ ദളിതരായ കുട്ടികളെ തരൂ, ഞാന്‍ അവരെ ശങ്കരാചാര്യന്മാരാക്കാം” എന്ന സ്വാമികളുടെ പ്രഖ്യാപനം സാമൂഹ്യ വിപ്ലവത്തിന്റെ വിളംബരമായിരുന്നു. ഇക്കാര്യത്തില്‍ സ്വപക്ഷത്തുള്ളവരുടെ പോലും എതിര്‍പ്പുകളെ മറികടന്ന് ധീരമായി മുന്നോട്ടുപോകാന്‍ അദ്ദേഹം മടിച്ചില്ല. പ്രതിസന്ധികള്‍ക്കുമുന്നില്‍ മൃദുമന്ദഹാസം പൊഴിച്ച് മുന്നേറിയ സ്വാമികള്‍ ധീരതയുടെ ആത്മീയ രൂപമായിരുന്നു.

ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം എക്കാലവും നിലകൊണ്ട സ്വാമികള്‍, അനീതികള്‍ വച്ചുപൊറുപ്പിക്കരുതെന്ന പക്ഷക്കാരനായിരുന്നു. സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറിലൂടെ ആര്‍എസ്എസുമായി അടുത്ത സ്വാമികള്‍, നിര്‍ണായക  സന്ദര്‍ഭങ്ങളില്‍ ഹിന്ദുസമൂഹത്തിന് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം അപാരമായിരുന്നു. തമിഴ്‌നാട്ടിലെ മണ്ടയ്‌ക്കാട്ട് സംഘടിത മതശക്തികള്‍ വംശീയകലാപം അഴിച്ചുവിട്ടപ്പോഴും, ആസൂത്രിതമായ മതംമാറ്റത്തിലൂടെ കന്യാകുമാരിയെ ‘കന്യകാമേരി’യാക്കാന്‍ ശ്രമിച്ചപ്പോഴുമൊക്കെ അവിടങ്ങളിലേക്ക് പാഞ്ഞെത്തി അരക്ഷിതരായ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സ്വാമികള്‍ക്കു കഴിഞ്ഞു.

രാമജന്മഭൂമിയിലെ തര്‍ക്ക പരിഹാരത്തിന് അദ്ദേഹം നടത്തിയ സമവായ ശ്രമങ്ങള്‍ വിജയത്തിലെത്തുമെന്ന് ഭയന്ന സ്ഥാപിത ശക്തികള്‍, അത് സമര്‍ത്ഥമായി അട്ടിമറിക്കുകയായിരുന്നു. ആ ദൗത്യം വിജയിക്കാതിരിക്കാന്‍ സ്വാമികളെ കൊലപാതകക്കേസില്‍ കുടുക്കുകവരെ ചെയ്തു. എന്നാല്‍ ഈ പീഡനങ്ങളെയൊക്കെ സഹജമായ ആത്മബലംകൊണ്ട് നേരിട്ടു. ഒടുവില്‍ പരമോന്നത നീതിപീഠംതന്നെ അദ്ദേഹം നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. സ്വാമി വിവേകാനന്ദനുശേഷം കാതലായ സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട കര്‍മനിരതനും അവതാരവരിഷ്ഠനുമായ ആചാര്യന്റെ പാദാരവിന്ദങ്ങളില്‍ ഞങ്ങളുടെ ബാഷ്പാഞ്ജലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.