Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഹിന്ദുദർശനങ്ങളുടെ പരസ്പര സംവാദ രീതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
inSamskriti

ഇന്ത്യന്‍ ഫിലോസഫി എന്ന പ്രസിദ്ധ പുസ്തകമെഴുതിയ ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ പറയുന്നു- ഇന്ത്യന്‍ മനസ്സിന്റെ പ്രബലസ്വഭാവം ആധ്യാത്മിക പ്രവണതയായിരുന്നു. അതാണ് ഇന്ത്യയുടെ എല്ലാ സംസ്‌കാരത്തെയും ചിന്തകളേയും നിറം പിടിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രത്തിന്റെ അടിത്തറ ആധ്യാത്മിക അനുഭൂതിയാണ്. അത്, അതീന്ദ്രിയനായ ഒരു ദൈവം എന്ന നിലയ്‌ക്കല്ല, മറിച്ച് ആത്മസാക്ഷാത്കാരത്തിലേക്കു നയിക്കുന്ന തരത്തില്‍ മനുഷ്യസ്വഭാവത്തെ ചിട്ടപ്പെടുത്തുന്ന ഒരു അതീന്ദ്രിയ ശാസ്ത്രം (മിസ്റ്റിസിസം) ആണ്. 

അപ്പോള്‍, ഹിന്ദുദര്‍ശനങ്ങളുടെ പ്രധാന സവിശേഷത, മുകളില്‍കൊടുത്ത പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, അവയുടെ ആധ്യാത്മിക അടിത്തറയാണ്. എസ്. രാധാകൃഷ്ണന്‍ കുറേക്കൂടി വ്യക്തമായി ‘ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രത്തിന്റെ അടിത്തറ ആധ്യാത്മിക അനുഭൂതിയാണ്’ എന്നു സൂചിപ്പിച്ചതും നാം കണ്ടു. അതേ, ഹിന്ദുദര്‍ശനങ്ങളുടെ പ്രധാന സവിശേഷത ആധ്യാത്മിക അനുഭൂതി എന്ന അടിത്തറയാണ്. ഹിന്ദുവിന് എന്നോ കൈവിട്ടുപോയ ഈ യാഥാര്‍ത്ഥ്യം ഇനി നാം ഒരിക്കലും മറക്കരുത്.

നാം മനസ്സില്‍ വെക്കേണ്ട മറ്റൊരു സവിശേഷത ഹിന്ദുദര്‍ശനങ്ങളുടെ പരസ്പര സംവാദ രീതിയാണ്. ആല്‍ബര്‍ട്ട് ഷൈ്വസ്റ്റര്‍ എന്ന പ്രസിദ്ധ ജര്‍മ്മന്‍ തത്വചിന്തകന്‍ ഇതേപ്പറ്റി പറയുന്നത് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്- വ്യത്യസ്തതകളെ വൈരുദ്ധ്യങ്ങളായി കാണാതിരിക്കാനും, സമാന സ്വഭാവമില്ലാത്ത ആശയങ്ങളെ അന്യോന്യം തോളുരുമ്മി നിലനില്‍ക്കാന്‍ അനുവദിക്കുവാനും, അവയെ പരസ്പരം ബന്ധപ്പെടുത്താനും വേണ്ട ഇച്ഛാശക്തിയും കഴിവും, പ്രശംസനീയമായ തരത്തില്‍, ഉള്‍ക്കൊള്ളുന്ന ഒരു തത്ത്വചിന്താപദ്ധതിയുടെ വ്യക്തമായ വികാസരേഖകളെ വിശദീകരിക്കാനുള്ള വൈഷമ്യത്തെക്കുറിച്ച് ഞാന്‍ തികച്ചും ബോധവാനാണ് (ഇന്ത്യന്‍ തോട്ട് ആന്‍ഡ് ഇറ്റ്‌സ് ഡെവലെപ്‌മെന്റ്). 

ഇതാണ് ആ രീതി- ഒരു ദാര്‍ശനികന്‍ ഒരു വിഷയത്തില്‍ തന്റെ നിലപാട് അവതരിപ്പിക്കുന്നതിനു മുമ്പ് ആ വിഷയത്തെ സംബന്ധിച്ച്  ആ സമയം വരെയുള്ള മറ്റ് ഓരോ ദാര്‍ശനികന്റെയും നിലപാടുകള്‍ ഒന്നൊന്നായി അവതരിപ്പിക്കണം. ഇതിന് ശാസ്ത്രഭാഷയില്‍ പൂര്‍വ്വപക്ഷം എന്നു പറയുന്നു. അടുത്ത പടി അവയുടെ ന്യൂനതകള്‍ യുക്തിയുക്തം ചൂണ്ടിക്കാട്ടി ഖണ്ഡിക്കലാണ്. ഇതിനു പരമത ഖണ്ഡനം എന്നു പറയും. അടുത്തതായി സ്വമതം, ഉത്തരപക്ഷം, സ്വപക്ഷം അഥവാ സിദ്ധാന്തപക്ഷം ഉചിതമായ യുക്തികള്‍ ചൂണ്ടിക്കാട്ടി (മണ്ഡനം) സമര്‍ത്ഥിക്കണം.

തിസിസ്, ആന്റിതിസിസ്, സിന്തെസിസ് എന്ന കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുന്ന തികച്ചും നിഷേധാത്മകമായ ഡയലറ്റിക്കല്‍ രീതിയിലല്ല ഈ വാദഗതി. ഇവിടെ സത്യാന്വേഷണത്തിനും സത്യത്തിന്റെ സാക്ഷാത്കാരത്തിനും ആയിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. പരസ്പരം ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയും സ്വയം ആ ന്യൂനതകള്‍ പരിഹരിച്ചും യുക്തി, ഉദാഹരണം, എന്നിവയില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തിയും (മുകളില്‍ വിവരിച്ച ശാസ്ത്രത്തിന്റെ രീതിപോലെ) മറ്റും ഈ ദര്‍ശനങ്ങള്‍ ഓരോന്നും കൂടുതല്‍  കൂടുതല്‍ സ്ഫുടമാക്കാന്‍ ഉതകുന്ന ഒരു ശൈലി, സമീപനം ആണ് സ്വീകരിച്ചു കാണുന്നത്.

ഈ ശൈലിയുടെ പ്രയോജനത്തെപ്പറ്റി സതീശ് ചന്ദ്ര ചാറ്റര്‍ജിയും  ധീരേന്ദ്രമോഹന്‍ ദത്തയും (ഇന്‍ട്രൊഡക്ഷന്‍ ടു ഇന്ത്യന്‍ ഫിലോസഫി, 1939,1944, 1948) ഇങ്ങനെ വിശദീകരിക്കുന്നു- ഇന്ത്യന്‍ ഫിലോസഫി, ഇക്കാര്യത്തില്‍, അതിന്റെ വീക്ഷണവിശാലത കൊണ്ട് വേറിട്ടു നില്‍ക്കുന്നു. ഇത് സത്യം കണ്ടെത്താനുള്ള അതിന്റെ അഭിവാഞ്ഛയെ വ്യക്തമാക്കുന്നു. വ്യത്യസ്ത ചിന്താപഥങ്ങളും അവയുടെ ചിലപ്പോള്‍ വളരെയേറെ ഭിന്നങ്ങളായ കാഴ്‌ച്ചപ്പാടുകളും ഉണ്ടായിരുന്നിട്ടും, ഒരു ദര്‍ശനവും മറ്റുള്ള ഓരോന്നിന്റെയും നിലപാടുകളെ സശ്രദ്ധം പഠിച്ച് മറ്റുള്ളവയ്‌ക്ക് എന്ത് പറയാനുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കാതെ, അവയുടെ വാദങ്ങളെ എങ്ങനെ നേരിടാമെന്ന് കണ്ടെത്താതെ, ഒരു നിഗമനത്തിലെത്താന്‍ തിടുക്കം കാണിച്ചില്ല. ഈ മനോഭാവം സംവാദത്തിന്റെ ഒരു പ്രത്യേക രീതിശാസ്ത്രത്തിനു (മെത്തഡോളജി) രൂപം കൊടുത്തു.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.