Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദേവീ ദർശന പുണ്യം; ഇന്ന് കുംഭ ഭരണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
inSamskriti

കുംഭമാസത്തിന് ഏറെ പ്രത്യേകതകളുണ്ട്. പ്രത്യേകിച്ച് കുംഭത്തിലെ ഭരണിക്ക്. കുംഭ മാസത്തിലെ ഭരണി നാള്‍ ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്. ഈ ദിവസം ദേവീദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത് ജീവിത വിജയങ്ങള്‍ നേടിത്തരുമെന്നാണ് വിശ്വാസം. 

ചൊവ്വാ ദോഷങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ഇത്. കേരളത്തിലെ മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭ-മീന മാസങ്ങള്‍ വളരെ പ്രധാനമാണ്. ഈ മാസങ്ങളിലെ ഭരണിനാള്‍ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. 

ഈ ദിവസങ്ങളില്‍ ഗോത്രത്തനിമ നിറഞ്ഞതും പൗരാണിക കരകൗശല വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ ആഘോഷങ്ങളാണ് ക്ഷേത്രങ്ങളില്‍ നടക്കാറ്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്‌ക്കടുത്തുള്ള ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ചയോട് കൂടിയ ഭരണി ആഘോഷം ഇതിനൊരു ഉദാഹരണമാണ്.  തിരുവിതാംകൂര്‍ ദേവസ്വം കണക്കുകള്‍ അനുസരിച്ച് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നാണ്. ‘ആദിപരാശക്തിയുടെ’ അവതാരമായ ‘ശ്രീ ഭദ്രകാളി’ആണ് മുഖ്യപ്രതിഷ്ഠ. ചെട്ടികുളങ്ങര ഉള്‍പ്പെടുന്ന മാവേലിക്കര താലൂക്ക്, കാര്‍ത്തികപ്പള്ളി താലൂക്ക് എന്നിവ ഉള്‍പ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരില്‍ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ ‘ഓണാട്ടുകരയുടെ പരദേവത’ എന്നും വിളിക്കുന്നു. പ്രതിഷ്ഠ ശ്രീഭദ്രയാണെങ്കിലും പ്രഭാതത്തില്‍ വിദ്യാസ്വരൂപിണിയായ ‘സരസ്വതിയായും’ മധ്യാഹ്നത്തില്‍ ഐശ്വര്യദായിനിയായ ‘മഹാലക്ഷ്മിയായും’ സായാഹ്നത്തില്‍ ദുഃഖനാശിനിയായ ‘ദുര്‍ഗ്ഗാദേവി’ അഥവാ ‘ശ്രീ പാര്‍വതി’എന്നീ മൂന്ന് ഭാവങ്ങളിലുമാണ് ദേവി ഉള്ളതെന്നാണ് സങ്കല്‍പം.

പരബ്രഹ്മസ്വരൂപിണിയായ ജഗദീശ്വരിയുടെ ത്രിഗുണാത്മകമായ താന്ത്രിക ഭാവങ്ങള്‍ തന്നെയാണ് മേല്‍പ്പറഞ്ഞ മൂന്നു ഭാവങ്ങള്‍. അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കുംഭഭരണി നാളുകളില്‍ സ്ഥലവാസികള്‍ ‘കൊഞ്ചുമാങ്ങ’ എന്ന വിഭവം ഉണ്ടാക്കുന്നത് പ്രശസ്തമാണ്. ഇത് വീട്ടിലെ സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ദേവിയുടെ പ്രസാദമായി കണക്കാക്കപ്പെടുന്നു. ഒരു ഭരണി നാളില്‍ കൊഞ്ചും മാങ്ങയും പാകം ചെയ്യുന്നത്തിനിടെ വിടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയി. ഘോഷയാത്ര കാണണം എന്ന് വീട്ടമ്മയ്‌ക്ക് അതിയായ ആഗ്രഹം ഉണ്ടായി. എന്നാല്‍ അടുപ്പില്‍ ഇരിക്കുന്ന കൊഞ്ചും മാങ്ങ കറി പാകം ചെയ്യാതെ പോകാനും വയ്യ. ഒടുവില്‍ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ച് കേണപേക്ഷിച്ച് വീട്ടമ്മ കുത്തിയോട്ടം കാണാന്‍ പോയി. മടങ്ങി എത്തിയപ്പോള്‍ കറി തയ്യാറായിരുന്നു. ഈ കാര്യം പ്രദേശമാകെ പരന്നു. കാലാന്തരത്തില്‍ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരക്കാര്‍ക്ക് ഒഴിച്ചു കൂടാനാവാത്തതായി. കൊടുങ്ങല്ലൂരില്‍ നിന്നും ചെട്ടികുളങ്ങരയിലെത്തിയ ഭദ്രകാളിക്ക് കരയിലെ ഒരു വീട്ടില്‍ നിന്നും കൊഞ്ചും മാങ്ങയും കൂട്ടി ഭക്ഷണം നല്‍കി എന്നാണ് മറ്റൊരു ഐതിഹ്യം. 

ചെട്ടികുളങ്ങര കുംഭ ഭരണിയോടനുബന്ധിച്ച് ഇന്ന് നടക്കുന്ന  കെട്ടുകാഴ്ചയാണ് മറ്റൊരു പ്രധാന ആഘോഷം. ഉത്സവം പ്രമാണിച്ച് മുഴവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത, കെട്ടുകാഴ്ച ഓരോന്നും സന്ദര്‍ശിക്കുന്നതോടെ ക്ഷേത്രാന്തരീക്ഷം ഭക്തിസാന്ദ്രമാവും. ചെട്ടികുളങ്ങരയിലെ 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിലെത്തുക. 

ആറ്റുകാലിലെ പൊങ്കാലയും ചോറ്റാനിക്കര മകം ആഘോഷവും കുഭമാസത്തിലാണ്. ചാന്താട്ടം, കുത്തിയോട്ടം, കുരുതി, രക്തപുഷ്പാഞ്ജലി, ഗരുഡന്‍ തൂക്കം, താലപ്പൊലി, ഉച്ചാരവേല, പൂരോല്‍സവം, തോറ്റം പാട്ട്, കാളിയൂട്ട്, എന്നിങ്ങനെ ഒട്ടേറെ വഴിപാടുകളും നേര്‍ച്ചകളും ഈ മാസം നടക്കുന്നു. ഊട്ട്, പാട്ട്, വേല, വിളക്ക്, തീയാട്ട്, കളിയാട്ടം, ഭരണി വേല എന്നിവയാണ് ദേവിയെ പ്രീതിപ്പെടുത്താനുള്ള പ്രധാന വഴിപാടുകള്‍. പൊങ്കാല, ഉച്ചാരവേല, കലംകരിപ്പ്, പൂരോത്സവം എന്നിവയും ചില ക്ഷേത്രങ്ങളില്‍ നടത്തിവരുന്നു.

ഇതിനെല്ലാം പ്രകൃത്യാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് കാണാന്‍ കഴിയുക. ഇതിനര്‍ത്ഥം ദേവീപൂജയില്‍ പ്രകൃതി ആരാധന മുന്നിട്ടു നില്‍ക്കുന്നു എന്നതാണ്. തിരുവനന്തപുരത്തെ പാച്ചല്ലൂര്‍ ചുടുകാട് ശ്രീഭദ്രകാളി ക്ഷേത്രം, ശാസ്തമംഗലം ബ്രഹ്മപുരം മഹാലക്ഷ്മി ക്ഷേത്രം, പേരൂര്‍ക്കട മണ്ണാമ്മൂല ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ കുംഭ ഭരണിയോട് അനുബന്ധിച്ച് വിവിധ ആഘോഷങ്ങള്‍ നടക്കുന്നു. 

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഇന്നാണ് കൊടിയേറ്റം. വൈരങ്കോട് വലിയ തീയാട്ട്, വേഴപ്പുറ ഭഗവതി ക്ഷേത്രത്തിലും പള്ളിക്കാട്ട് കാവിലും പൊങ്കാല, കൊയിലാണ്ടി കൊല്ലം പിഷാരടി കാവ് കളിയാട്ടം കുറിക്കല്‍, വള്ളിക്കോട് വളയപ്പുള്ളി ഭഗവതി പാട്ടുകുറിയിടല്‍ എന്നിവ കുംഭ ഭരണി നാളില്‍ തുടങ്ങും. 

ഇതിനുപുറമേ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്‌ക്കാട് ദേവീക്ഷേത്രത്തിലെ കൊടയും കുംഭഭരണിക്കാണ് നടക്കുന്നത്. കണിച്ചുകുളങ്ങര ഏഴാം പൂജ, നെല്ലിക്കോട്ടുകാവ് താലപ്പൊലി, കല്‍പ്പത്തൂര്‍ പരദേവതാ ആറാട്ട്, വെള്ളത്തുരുത്തി ഭഗവതി, വല്ലച്ചിറ പുതുക്കുളങ്ങര ഭഗവതി, നെച്ചൂര്‍ മടിക്കല്‍ ഭദ്രകാളി, വേളമാനൂര്‍ ഭഗവതി, ചിറക്കടവ് ദേവി, പാണ്ഡവര്‍കുളങ്ങര ഭഗവതി, ആയൂര്‍ ഭുവനേശ്വരി എന്നീ ക്ഷേത്രങ്ങളില്‍ കുംഭഭരണി പ്രധാനമാണ്.

കുറിഞ്ഞിപ്പിലാക്കല്‍ ഭഗവതി, തോലേരി കരേക്കണ്ടി ഭഗവതി എന്നീ ക്ഷേത്രങ്ങളില്‍ ഇന്ന് തിറ നടക്കും. ചാങ്ങാട്ട് ഭഗവതിയുടെ ഭരണിയും ഇന്നാണ്. കരുവന്തറ വിളയനാട്ട് കാവില്‍ ഇന്ന്  കുംഭഭരണി പ്രധാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.