Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സഗുണ ബ്രഹ്മത്തിന്റെ പ്രതീകമായ ഓങ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
inSamskriti

നാലാമത്തെ പാദമായ തുരീയം മറ്റ് മൂന്ന് പാദങ്ങളില്‍നിന്നും വ്യത്യസ്തമായ ലക്ഷണത്തോടുകൂടിയതാണ്. ആദ്യ മൂന്ന് പാദങ്ങളിലേയും ധര്‍മ്മങ്ങളെല്ലാം മാറ്റമുള്ളവയാണ്. ഒരു അവസ്ഥയിലുള്ളത് മറ്റേ അവസ്ഥയില്‍ ഉണ്ടാകാറില്ല. അറിയുന്ന ചൈതന്യ സ്വരൂപം മാത്രമാണ് മാറാതെ നില്‍ക്കുന്നത്. സുഷുപ്തിയില്‍പോലും ഇത് അറിയാം. ജ്ഞാനേന്ദ്രിയങ്ങളെക്കൊണ്ട് ചൈതന്യസ്വരൂപമായ ഈ വിജ്ഞാനത്തെ അറിയാനാവില്ല. അതിനാല്‍ ഒരു വ്യവഹാരവും നടക്കില്ല. കര്‍മ്മേന്ദ്രിയങ്ങളാല്‍ ഗ്രഹിക്കാനുമാവില്ല. രൂപമില്ലാത്തതായതിനാല്‍ ലക്ഷണങ്ങളൊന്നുമില്ല മനസ്സിനും വാക്കിനും വിഷയവുമില്ല. അതുകൊണ്ട് അചിന്ത്യം അവ്യപദേശ്യം എന്ന് വിശേഷിപ്പിക്കുന്നു. എല്ലാ അവസ്ഥകളിലുമുള്ള ആത്മാവ് ഒന്നെന്ന ബോധംകൊണ്ട് അറിയേണ്ടതാണ് തുരീയം അല്ലെങ്കില്‍ തുരീയത്തെ അറിയാന്‍ ആത്മബോധം മാത്രമേയുള്ളൂ. ഇതിനാല്‍ ഏകാത്മ പ്രത്യയസാരം എന്നുപറയുന്നു.

 പ്രപഞ്ചോപശമം എന്നാല്‍ ആത്മാവില്‍ പ്രപഞ്ച പ്രതിഭാസങ്ങളൊന്നുമില്ലെന്ന് അറിയണം. ജാഗ്രത് തുടങ്ങിയ അവസ്ഥകളെ നിഷേധിച്ചാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. രാഗം, ദ്വേഷം തുടങ്ങിയ വികാരങ്ങളും മറ്റു മാലിന്യങ്ങളും ഇല്ലാത്തതിനാല്‍ ശാന്തമാണ്. മംഗളസ്വരൂപവും പരിശുദ്ധവുമാണ്. ആനന്ദസ്വരൂപമായ ആത്മാവിന് ഭേദം ഇല്ലാത്തതിനാല്‍ അദ്വൈതമാണ്. രണ്ട് ഇല്ലാത്ത അവസ്ഥയാണത്, ഒന്നുമാത്രമേ ഉള്ളൂ. ഇപ്രകാരമുള്ള നാലാം പാദം തന്നെയാണത് അഥവാ മറ്റ് മൂന്ന് പാദത്തിനും അപ്പുറത്തുള്ളതാണ്. നാം സാക്ഷാത്കരിക്കേണ്ടത് നമ്മുടെ ശരിയായ സ്വരൂപമായ ഈ ആത്മാവിനെയാണ്. അതിന് അജ്ഞാതം നീങ്ങണം. അജ്ഞാനത്തെ തുടര്‍ന്നുള്ള മൂന്ന് അവസ്ഥകളിലും മാറാതെ നില്‍ക്കുന്നതും ഈ അവസ്ഥകള്‍ ഇല്ലാതായാലും നിലനില്‍ക്കുന്നതായ ആത്മസ്വരൂപമാണ് തുരീയം. തുരീയത്തില്‍ അജ്ഞാനമില്ലാത്തതിനാല്‍ രണ്ടെന്ന തോന്നല്‍ ഉണ്ടാകില്ല. മറ്റ് മൂന്ന് അവസ്ഥകളിലും അനുഭവവും അനുഭവിക്കുന്ന ആളും വേറെയെന്ന് തോന്നും. അജ്ഞാനം നശിച്ചാല്‍ ആത്മാവ് അന്തഃപ്രജ്ഞമോ ബഹിഃപ്രജ്ഞമോ അല്ലെന്ന് ബോധ്യമാകും. ആത്മാവിനെക്കുറിച്ച് തനിയോ ബോധമുണ്ടാകും. ‘ഇതല്ല….ഇതല്ല’ എന്ന് നിഷേധരൂപത്തില്‍ പറഞ്ഞ് നമ്മുടെ അറിവില്ലായ്‌മയെ നീക്കം ചെയ്യുകയാണ് ശ്രുതി ചെയ്യുന്നത്. ജ്ഞാനം തനിയേ ഉണ്ടാകും അത് അനുഭൂതിയാകും. ഉപാധികളുമായി ബന്ധപ്പെട്ട മൂന്ന് അവസ്ഥകളില്‍ സാക്ഷിയായും ഉപാധികളില്ലാതാവുമ്പോള്‍ സ്വസ്വരൂപത്തില്‍ വിളങ്ങുന്നതുമായ തുരീയന്‍ തന്നെ ആത്മാവ്. ഈ ആത്മാവിനെ നാം നേടുകതന്നെ വേണം.

തുരീയത്തിന്റെ ശ്രേഷ്ഠതയെ വിവരിക്കുന്ന എട്ട് കാരികാ ശ്ലോകങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്.  മറ്റ് മൂന്ന് അവസ്ഥകളില്‍ നിന്നും എപ്രകാരം തുരീയന്‍ മികച്ചുനില്‍ക്കുന്നുവെന്ന് ഇതില്‍ കാണാം. തുരീയനെ അറിഞ്ഞാല്‍ മായയാലുള്ള പ്രപഞ്ചത്തെ, ദ്വൈതാവസ്ഥയെ മറികടക്കാമെന്ന് വ്യക്തമാക്കുന്നു. 

സോയമാത്മാദ്ധ്യക്ഷരമോങ്കാരോളധിമാത്രം

പാദാമാത്രാ മാത്രാശ്ച പാദാ അകാര ഉകാരോ

മകാര ഇതി.

ഈ ആത്മാവ് അക്ഷരത്തെ അധികരിച്ച് ഓങ്കാരമാകുന്നു. മാത്രകളെ അധികരിച്ച് പാദങ്ങള്‍ മാത്രകളാകുന്നു. അകാരം, ഉകാരം, മകാരം എന്നീ മൂന്ന് പാദങ്ങളാകുന്നു.

ആത്മതത്വത്തെ അറിയാനാഗ്രഹിക്കുന്ന ഉത്തമന്‍മാരായവരും മധ്യമരായവരുമായ അധികാരികളെ ഉദ്ദേശിച്ചാണ് നാല് പാദങ്ങളോടുകൂടി ആത്മാവിനെ വിശദീകരിച്ചത്. ഇനി ജ്ഞാനത്തെ നേടാന്‍ അത്രയൊന്നും യോഗ്യതയില്ലാത്തവരായ അധമ അധികാരികളെ കൂടി പരിഗണിക്കുകയാണ് ഇവിടെ. അവര്‍ക്ക് ആത്മധ്യാനത്തിനായി ആത്മാവിന്റെ പ്രതീകമായ ഓങ്കാരത്തെ വിവരിച്ചുതരുന്നു. അതിനാലാണ് ആത്മാവ് അക്ഷരത്തെ അധികരിച്ച് അഥവാ ആശ്രയിച്ച് വര്‍ത്തിക്കുന്നുവെന്ന് പറഞ്ഞത്. 

ബ്രഹ്മം അഭിധേയ രൂപമാണ്. അതിനെ അഭിധാനമായി കണക്കാക്കുമ്പോള്‍ അത് ഓങ്കാരമാണ്. ആത്മാവിന് നാല് പാദങ്ങള്‍ പറഞ്ഞതുപോലെ ഓങ്കാരത്തിന് നാല് മാത്രകളുണ്ട്. പാദങ്ങള്‍ക്കും മാത്രകള്‍ക്കും തമ്മില്‍ താദാത്മ്യത്തെ കല്‍പ്പിച്ചിരിക്കുകയാണ്. നാലാമത്തെ പാദമായ തുരീയത്തിന് മറ്റ് മൂന്ന് പാദങ്ങളുമായി വ്യത്യാസം ഉള്ളതുപോലെ നാലാമത്തെ മാത്രയായ അമാത്രയ്‌ക്കും മറ്റ് മൂന്ന് മാത്രകളില്‍നിന്ന് വേറിട്ട നിലയാണ്. അതുകൊണ്ടാണ് ഇവിടെ ഓങ്കാരത്തിന് മൂന്ന് മാത്രകള്‍ എന്ന് പറഞ്ഞത്. അത് അ, ഉ, മ എന്നീ മൂന്ന് അക്ഷരങ്ങളാണ്. ഈ മൂന്ന് മാത്രകള്‍ക്കും മൂന്ന് പാദങ്ങളോട് പൊരുത്തമുള്ളതിനാലാണ് ‘പാദാമാത്രാ മാത്രാശ്ച പാദാ’ എന്ന് മന്ത്രത്തില്‍ പറഞ്ഞത്. മാത്രയും പാദവും ഒന്നുതന്നെ. ഓങ്കാരം തന്നെയാണ് ബ്രഹ്മം അവ തമ്മില്‍ വ്യത്യാസമില്ല. ഇങ്ങനെ പറഞ്ഞ് മന്ദ അധികാരികള്‍ക്ക് ആത്മാവിനെ പ്രതീക ധ്യാനം ചെയ്യാന്‍ സഹായിക്കുന്നു. ഓങ്കാരം സഗുണബ്രഹ്മത്തിന്റെ പ്രതീകമായും പറയാറുണ്ട്. നാലാമത്തെ അമാത്ര നിര്‍ഗുണ ബ്രഹ്മത്തേയും കുറിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.