Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സാധ്യതകളെ ആവിഷ്‌കരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:30 am IST
inSamskriti

ലഭിച്ച ജന്മം ജീവിച്ചു തീര്‍ക്കണം. എങ്ങിനയോ ജീവിച്ചു കൂട്ടുക എന്ന സ്ഥിതിയാവരുത്. അറിവു നേടാനുള്ള ബുദ്ധിശേഷിയെ സംസ്‌കരിച്ച് ഉപയോഗിച്ചാല്‍ മഹത്തായ ജ്ഞാനം സ്വന്തമാക്കാന്‍ സാധിക്കും.  സ്വാത്മസ്വരൂപത്തെ പ്രപഞ്ച കാരണമായ സച്ചിദാനന്ദമായി അറിയുന്നതാകുന്നു ഉത്തമജ്ഞാനം.

മിഥ്യാധാരണകളെയും ,തെറ്റായ താദാത്മ്യങ്ങളേയും, വികലമായ അഭിമാനങ്ങളേയും തിരുത്തി സച്ചിദാനന്ദാവബോധം നേടാന്‍ ചെയ്യുന്ന സാധനകള്‍ ജീവിതത്തെ സാര്‍ത്ഥകമാക്കും. സാക്ഷാത്കാരം നേടിയ ജ്ഞാനി പരമാനന്ദിയായിരിക്കും. അറിയേണ്ടുന്ന സച്ചിദാനന്ദത്തിന്റെ  ഒരു സമഗ്ര ചിത്രം ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല എന്ന പരിമിതിയുണ്ട്. കാരണം സച്ചിദാനന്ദമാണ് എല്ലാമായി തീര്‍ന്നിരിക്കുന്നത്. ബുദ്ധി ആ ആവിഷ്‌കാര പ്രകടന വൈവിധ്യങ്ങളില്‍ ഒന്നു മാത്രമാണ്. എന്നാല്‍ ബുദ്ധിയെന്ന ഉപാധിയെ ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ ബുദ്ധിശക്തിക്കും അപ്പുറത്ത്, യുക്തിക്ക് അതീതമായ സ്വരൂപ ജ്ഞാനം നേടാം. ജ്ഞാനം കര്‍മ്മഫലമല്ല എന്ന വസ്തുതയുണ്ടെങ്കിലും ബുദ്ധിയുടെ സംസ്‌കരണത്തിന് അഥവാ അന്തഃകരണ ശുദ്ധിക്ക് കര്‍മ്മാനുഷ്ഠാനം യോഗ ബുദ്ധ്യാ ചെയ്യേണ്ടതുണ്ട്.  ഇല്ലെങ്കില്‍ രാഗദ്വേഷം നിറഞ്ഞ അന്തഃകരണം കൊണ്ട് ശുദ്ധ തത്ത്വബോധം നേടുന്നത് അസാധ്യമാവും.  നിഷ്‌ക്രിയരായിരുന്നാല്‍ ഓര്‍മ്മകളുടെ സമ്മര്‍ദ്ദ ശല്യം പ്രശ്‌നം സൃഷ്ടിക്കും.

‘നഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകര്‍മ്മകൃത്’  ഒരാള്‍ക്കും ഒന്നും ചെയ്യാതിരിക്കാന്‍ സാധ്യമല്ല എന്ന് ഭഗവത് ഗീത അനുശാസിക്കുന്നു. എന്തു ചെയ്യണം എന്ന ചോദ്യത്തിന് ഈശ്വരാര്‍പ്പണമായി സ്വധര്‍മ്മാനുഷ്ഠാനം ചെയ്യണമെന്ന സുപരിചിത ഉത്തരമുണ്ട്.  ഇതിനു പുറമെ ഞാന്‍ സച്ചിദാനന്ദ സ്വരൂപിയാണ്  എന്ന നിലയിലും ഉത്തരം കണ്ടെത്താം. 

ഞാന്‍ സത്താണ് അഥവാ ഉണ്‍മയാണ്. (സത് എന്നാല്‍ മൂന്നു കാലത്തിലും അനിഷേദ്ധ്യമായി, പരിണാമ വിധേയമല്ലാത്തതായി പരിലസിക്കുന്ന തത്ത്വം എന്നര്‍ത്ഥം). ഇത് പരിഗണിച്ചുകൊണ്ട്  ലോകവ്യവഹാരത്തില്‍   എവിടെവിടെ നാം പോകുന്നുവോ അവിടെയൊക്കെ നാം നമ്മുടെ ഉണ്മയെ പ്രഖ്യാപിക്കണം. പുറംലോക വ്യവഹാരത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് അതിനുള്ള ഉപാധിയായി സ്വധര്‍മ്മത്തെ പരിഗണിക്കാം. പലേ പദാര്‍ത്ഥ ജാലങ്ങളുടേയും ജീവവിശേഷങ്ങളുടേയും ഒക്കെ മദ്ധ്യത്തില്‍ ഏറ്റവും പരിഗണനാര്‍ഹമായ തത്ത്വമായി നാം നമ്മെ ഗണിക്കണം. ‘ഞാന്‍ ഉണ്ട് ‘ എന്ന് എപ്പോഴും ഓര്‍മ്മിച്ചു കൊണ്ട് വ്യവഹരിക്കുക. ആ ഞാന്‍ തന്നെയാണല്ലോ എല്ലാം എന്ന് അത്ഭുതപ്പെടുക. ‘ നീ സത്താണ് എന്ന് ഉപനിഷത് പറഞ്ഞു തന്നതിന്റെ ഒരു നന്ദി പ്രകടനമായിട്ട് ഞാന്‍ എന്നെ മറക്കാതിരിക്കേണ്ടതുണ്ട്. ഞാനാണ്  എല്ലാത്തിനും ആധാരമായ സത്യം എന്നത്  എനിക്കിപ്പോള്‍ ബോദ്ധ്യമായിട്ടില്ലെങ്കിലും ശാസ്ത്ര പാഠം അനുസ്മരിക്കണം.  ഈ ഉണ്മക്ക് ഒരു ആരംഭമുണ്ടായിരുന്നല്ലോ എന്ന് ആലോചിച്ചു പോവാം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനും മുമ്പുള്ള പ്രയാണ ചരിത്രം ചികഞ്ഞു നോക്കണം.

ഒടുവില്‍ ഉപനിഷത് ചിന്തയില്‍ എത്തിച്ചേരാം. ‘സോളകാമയത, ബഹുസ്യാം പ്രജായേയേതി, സഃ തപോ തപ്യത, സ തപസ്തപ്ത്വാ ഇദം സര്‍വ്വമസൃജ്യത’  എന്നിങ്ങനെ സമാരംഭ ചരിത്രം.  ഞാനാണ് പലതായി തീരണമെന്ന് കാമിച്ചതും, ചിന്തയാകുന്ന തപം ചെയ്തതും പലതായതും.   ഇക്കാര്യം ബോദ്ധ്യമാവുന്നതിനും, സത്യാനുഭവത്തിനും വേണ്ടി നമ്മുടെ സാന്നിധ്യത്തെ പ്രഖ്യാപനം ചെയ്യാന്‍ ശ്രദ്ധിക്കാം. പ്രപഞ്ചമായിത്തീര്‍ന്ന ഉണ്മക്ക് ഇനിയും ഏറെ സാധിക്കും എന്ന പ്രകാരത്തില്‍ കഴിവുകള്‍ കണ്ടെത്തി പ്രകാശിപ്പിക്കാം.  ഒരു പാട്ടു പാടിയോ, നൃത്തം അവതരിപ്പിച്ചോ, അല്ലെങ്കില്‍ ഒരു ഭക്ഷണം ഭംഗിയായി പാകം ചെയ്തും  സാധ്യതകളെ ആവിഷ്‌കരിക്കാം. ഒരു മായാജാലക്കാരന്‍ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഓരോ പദാര്‍ത്ഥ ജാലവും ഇല്ലാത്തിടത്തു നിന്ന് ഉണ്ടാക്കി പ്രകടിപ്പിക്കുന്നതായി കാണിക്കുന്നു.  ഇതുപോലെ സര്‍ഗ്ഗസാധ്യതാ പ്രകടനം കൊണ്ട് നമുക്കും നിത്യവിസ്മയം തീര്‍ക്കാം.

(തുടരും)

(സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യനാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.