Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അജ്ഞാനത്താൽ ആനന്ദം അറിയുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
inSamskriti

രണ്ടാംപാദത്തെക്കുറിച്ച് പറയുന്നു

സ്വപ്നസ്ഥാനോളന്തഃ പ്രജ്ഞഃ സപ്താംഗ

ഏകോനവിംശതിമുഖഃ പ്രവിവിക്തഭുക്

തൈജസോ ദ്വിതീയഃ പാദഃ

സ്വപ്നമാകുന്ന സ്ഥാനത്തോടുകൂടിയവനും അന്തര്‍ഭാഗത്ത് പ്രജ്ഞയോട് കൂടിയവനും 7 അംഗങ്ങള്‍ ഉള്ളവനും 19 മുഖങ്ങളുള്ളവനും സൂക്ഷ്മ വിഷയങ്ങളെ അനുഭവിക്കുന്നവനുമായ തൈജസന്‍ രണ്ടാംപാദമാകുന്നു.

ജാഗ്രത്തിനുശേഷം സ്വപ്നമാണ് ഉണ്ടാകുന്നത് എന്നതിനാല്‍ ആത്മാവിന്റെ തൈജസഭാവത്തെ രണ്ടാം പാദം എന്ന് പറയുന്നു. പുറമെയുള്ള വിഷയങ്ങളൊന്നുമില്ലാതെ വാസനയുടെ തേജോരൂപമായ പ്രജ്ഞയിലിരുന്ന് സൂക്ഷ്മങ്ങളായ മനോവിഷയങ്ങളായ സ്വതേജസ്സിനാല്‍ പ്രകാശിപ്പിച്ച് അനുഭവിക്കുന്നതിനാലാണ് തൈജസന്‍ എന്നുവിളിക്കുന്നത്. മനസ്സില്‍ വാസനയുടെ രൂപത്തിലാണ് സ്വപ്നത്തില്‍ പ്രജ്ഞയിരിക്കുക. അതിനാല്‍ അന്തഃപ്രജ്ഞന്‍. ഉണര്‍ന്നിരിക്കുമ്പോള്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ മനസ്സില്‍ ഒരു സംസ്‌കാരത്തെ ഉണ്ടാക്കും. സ്വപ്നത്തില്‍ ഈ സംസ്‌കാരത്തിനനുസരിച്ച് വിഷയങ്ങളെ സ്വയം കല്‍പ്പിച്ച് ജീവന്‍ അനുഭവിക്കുന്നു. ഇതിനാല്‍ സ്വപ്നത്തില്‍ പേര് പ്രവിവിക്തഭുക്. ഏഴ് അംഗങ്ങളും 19 മുഖങ്ങളും പഞ്ചീകരണം ചെയ്യാത്തവയായ ഭൂതങ്ങളില്‍നിന്ന് ഉണ്ടാകുന്നതിനാല്‍ സൂക്ഷ്മരൂപങ്ങളാണ്. ജാഗ്രത്തിലെ വൈശ്വാനരന്റേയും സ്വപ്നത്തിലെ തൈജസന്റേയും അനുഭവങ്ങള്‍ക്ക് വ്യത്യാസമില്ല. ജാഗ്രത്തിലും മനസ്സ് വേണം.

ജാഗ്രത്തില്‍ സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങളുടെ സഹായത്താല്‍ സ്ഥൂല അനുഭവങ്ങളും സ്വപ്നത്തില്‍ ഇന്ദ്രിയങ്ങള്‍ സൂക്ഷ്മങ്ങളാകും. അപ്പോള്‍ സൂക്ഷ്മ വിഷയാനുഭവമാകും. സ്വപ്നത്തില്‍ സ്ഥൂലംപോലെ തോന്നും. ഉണരുമ്പോള്‍ ഇത് ശരിയല്ലായിരുന്നുവെന്നും അറിയാം.

മൂന്നാമത്തെ പാദത്തെപ്പറ്റി ഇനി-

യത്ര സുപ്‌തോ ന കംചന കാമം കാമയതേ

നകംചന സ്വപ്നം പശ്യതിതത് സുഷുപ്തം

സുഷുപ്ത സ്ഥാന ഏകീഭൂതഃ പ്രജ്ഞാനഘന

ഏവാനന്ദമയോ ഹ്യാനന്ദഭുക് ചേതോമുഖഃ

പ്രാജ്ഞസ്തൃതീയഃ പാദഃ

ഉറങ്ങുന്നയാള്‍ ഒന്നിനേയും ആഗ്രഹിക്കാതിരിക്കുകയും ഒരു സ്വപ്നവും കാണാതിരിക്കുകയും ചെയ്യുന്ന സ്ഥാനത്തെ സുഷുപ്തം എന്നുപറയുന്നു. സുഷുപ്തമായ സ്ഥാനത്തോടുകൂടിയവനും എല്ലാം ഒന്നായിത്തീര്‍ന്നവനും പ്രജ്ഞാനം ഘനീഭവിച്ചിരിക്കുന്നവനും ആനന്ദമായിരുന്ന് ആനന്ദത്തെ അനുഭവിക്കുന്നവനും ചേതസ്സാകുന്ന മുഖത്തോടുകൂടിയവനുമായ പ്രാജ്ഞന്‍ മൂന്നാമത്തെ പാദമാകുന്നു.

ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാത്ത അവസ്ഥയാണ് സുഷുപ്തി അഥവാ ഗാഢനിദ്ര. ഇതാണ് ഒന്നുമറിയാതെയുള്ള ശരിയായ ഉറക്കം. ഉണര്‍ന്നിരിക്കുന്നതും സ്വപ്നവും തമ്മില്‍ ഉറക്കത്തിനുള്ള വ്യത്യാസത്തെ അറിയാന്‍ വേണ്ടിയാണ് ആദ്യം സുഷുപ്തി എന്താണെന്ന് പറഞ്ഞത്. അറിവില്ലായ്‌മയെ തുടര്‍ന്ന് ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും രണ്ട് കുഴപ്പങ്ങള്‍ സംഭവിക്കുന്നുണ്ട്. പരമാര്‍ത്ഥ വസ്തുവിനെ അറിയാതിരിക്കുക എന്ന ‘അഗ്രഹണവും’, മറ്റു തരത്തില്‍ കാണുക എന്ന ‘അന്യഥാ ഗ്രഹണ’വും സുഷുപ്തിയില്‍ അന്യഥാഗ്രഹണം ഉണ്ടാകില്ല. അവിടെ പരമാര്‍ത്ഥ വസ്തുവായ ആത്മാവിനെ അറിയുന്നില്ല എങ്കില്‍ ആത്മാവില്‍നിന്ന് അന്യമായ വേറെന്നിനെയും കാണുക എന്നുള്ളതില്ല. സുഷുപ്തിയില്‍ മനസ്സ് ആത്മാവില്‍ ലയിക്കുന്നതിനാല്‍ മറ്റ് അവസ്ഥകളില്‍ ഉണ്ടായിരുന്ന ദ്വൈത അനുഭവങ്ങള്‍ അവ്യാകൃത കാരണത്തില്‍ ഒന്നായിച്ചേരുന്നു.

അതുകൊണ്ട് ഏകീഭൂതന്‍. കൂരിരുട്ടത്ത് മുന്നില്‍ ഉള്ളതെല്ലാം തിരിച്ചറിയാന്‍ കഴിയാതെ എല്ലാം ഒന്നായിരിക്കുന്നതുപോലെയാണിത്. ജാഗ്രത്തിലേയും സ്വപ്നത്തിലേയും മനസ്സിന്റെ ഇളക്കങ്ങളായ പ്രജ്ഞാനങ്ങളെല്ലാം ഘനീഭവിക്കുന്നു. കട്ടപിടിച്ച ഇരുട്ട് പോലെ പ്രജ്ഞാനഘനന്‍. അജ്ഞാനം ഉള്ളതിനാല്‍ ആനന്ദസ്വരൂപനല്ല. മിക്കവാറും ആനന്ദം തന്നെയായുള്ളവന്‍ എന്നര്‍ത്ഥത്തിലാണ് ആനന്ദമയന്‍ എന്ന് പറഞ്ഞത്. സുഷുപ്തിയില്‍ ദുഃഖങ്ങളൊന്നുമില്ലാത്തതിനാല്‍ ആനന്ദഭുക്.  ഉറക്കത്തില്‍നിന്ന് ഉണരുമ്പോള്‍ ‘സുഖമായി ഉറങ്ങി ഒന്നുമറിഞ്ഞില്ല’ എന്ന് പറയുന്നത് ആനന്ദം അനുഭവിച്ചതിന്റെ തെളിവാണ്. ജാഗ്രത്, സ്വപ്നം എന്നിവയിലേക്ക് കടക്കാനുള്ള വാതിലായ ബോധം എന്ന ചേതസ്സ് ഉള്ളതിനാല്‍ പ്രാജ്ഞ ചേതോമുഖന്‍ എന്നുപറയുന്നു. വിശേഷജ്ഞാനമില്ലെങ്കിലും സാമാന്യജ്ഞാനമുള്ളതിനാല്‍ പ്രാജ്ഞന്‍. പ്രകര്‍ഷേണ അറിയുന്നവന്‍ പ്രാജ്ഞന്‍. പിന്നീട് വിശ്വനും തൈജസനുമായിത്തീര്‍ന്ന് എല്ലാം അറിയുന്നതുകൊണ്ടും പ്രാജ്ഞന്‍ എന്ന് വിളിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.