Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം മുക്ത കേരളം അക്രമ മുക്ത കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 02:45 am IST
inEditorial

സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയം കേരളത്തില്‍ തുടരുകതന്നെയാണ്. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. ഷുഹൈബ്  ഇതിന്റെ ഒടുവിലത്തെ ഇരയാണ്. കൊന്നുതള്ളുമെന്ന് കൊലവിളി നടത്തുക, കേസില്‍ പ്രതിയാക്കുക, പ്രതിസ്ഥാനത്തുള്ളവര്‍ക്ക് പാര്‍ട്ടി ശിക്ഷ നടപ്പാക്കുക എന്ന പതിവ് സിപിഎം രീതി തന്നെയാണ് ഇവിടെയും അനുവര്‍ത്തിക്കപ്പെട്ടത്. സിപിഎമ്മിന്റെ എതിര്‍പക്ഷത്തുള്ളവരെ ഉന്മൂലനം ചെയ്യുകയെന്നത് ആ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. പാര്‍ട്ടി ദുര്‍ബലമായ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കണമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി പി. ജയരാജന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്. സിപിഎം മൂന്നാം സ്ഥാനത്തായ വാര്‍ഡിലാണ് കൊല്ലപ്പെട്ട ഷുഹൈബിന്റെ രാഷ്‌ട്രീയപ്രവര്‍ത്തന മേഖല.  പാര്‍ട്ടി വളര്‍ത്താന്‍ സിപിഎമ്മിന് അറിയാവുന്നത് എതിരാളികളെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള കിരാത ശൈലി മാത്രമാണ്. അവര്‍ അത് ഫലപ്രദമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂരില്‍ മാത്രമല്ല, കേരളത്തിലെ മിക്ക ജില്ലകളിലും അധികാരവും പോലീസ് പിന്തുണയും ഉറപ്പാക്കി സിപിഎം തങ്ങളുടെ ഈ രാഷ്‌ട്രീയ ശൈലി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 

സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിന് മാന്യത നല്‍കുകയായിരുന്നു എന്നും കോണ്‍ഗ്രസ്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കേരളത്തില്‍ സിപിഎം അക്രമികള്‍ വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസ്  മൗനം പാലിച്ചു. സിപിഎമ്മും ആര്‍എസ്എസ്-ബിജെപി സംഘടനകളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ചിത്രീകരിച്ച് ചോരക്കൊതിയന്മാരായ കമ്മ്യൂണിസ്റ്റുകളെ സംരക്ഷിക്കുകയായിരുന്നു കോണ്‍ഗ്രസ്. 37 വെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബ് മരിച്ചുവീണത് കോണ്‍ഗ്രസിന്റെ ഈ നപുംസകനയത്തിന്റെ ഫലംകൊണ്ടുകൂടിയാണ്. 

സിപിഎമ്മുമായി ദേശീയതലത്തില്‍ രാഷ്‌ട്രീയ സഹകരണവും തെരഞ്ഞെടുപ്പ് സഖ്യവും വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ വെട്ടേറ്റു വീണുകൊണ്ടിരിക്കുന്നത്. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവം സിപിഎം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് മുതലക്കണ്ണീരൊഴുക്കുന്ന എ.കെ. ആന്റണി, സിപിഎം സഖ്യത്തിനുവേണ്ടി കരഞ്ഞുനടക്കുന്ന നേതാവാണ്. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ ആന്റണി ഒരുകാലത്തും തയ്യാറായിട്ടില്ല. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ അടുക്കളയില്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ ബലികൊടുത്ത പാരമ്പര്യമാണ് ആന്റണിയുടേത്. 

പ്രതിസന്ധിഘട്ടങ്ങളില്‍ സിപിഎമ്മിന് രാഷ്‌ട്രീയപരമായും ഭരണപരമായും പിന്തുണ നല്‍കിയ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവില്ല. പ്രവര്‍ത്തകരെ ബലികൊടുത്തുകൊണ്ട് തങ്ങളുടെ രാഷ്‌ട്രീയ- ഭരണസിംഹാസനങ്ങള്‍ അരക്കിട്ട് ഉറപ്പിക്കാനാണ് എന്നും അവര്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ കിരാത രാഷ്‌ട്രീയത്തെ ആശയപരമായും ജനാധിപത്യപരമായും പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം പ്രബുദ്ധകേരളം ഏറ്റെടുത്തേ മതിയാവൂ. അധികാരബലവും ആള്‍ബലവും ആയുധബലവും കൊണ്ട് കേരളത്തെ തങ്ങളുടെ കാല്‍ക്കീഴില്‍ അമര്‍ത്താമെന്ന മാര്‍ക്‌സിസ്റ്റ് വ്യാമോഹത്തിന് തടയിട്ടേ മതിയാവൂ. ഒളിഞ്ഞും തെളിഞ്ഞും സിപിഎമ്മിനെ പിന്തുണയ്‌ക്കുന്ന കപട രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് ഇതിന് കഴിയില്ല. അശാന്തിയുടെ നിണമൊഴുകുന്ന രാപ്പകലുകളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ പുതുവഴികള്‍ തേടേണ്ടിയിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

India

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

Kerala

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.