Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഗ്നിയുടെ സ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:30 am IST
inSamskriti

ഹവ്യവാഹനനായ അഗ്നിയുടെ ഏഴ് ജ്വാലകളെക്കുറിച്ച് പറയുന്നു

കാളീ കരാളീ ച  

മനോജവാ ച

സുലോഹിതാ യാച സുധൂമവര്‍ണ്ണാ

സ്ഫുലിംഗിനീ വിശ്വരുചീ

 ച ദേവീ

ലോലായമാനാ ഇതി

 സപ്തജിഹ്വാ

കാളീ, കരാളീ, മനോജവ, സുലോഹിത, സുധൂമവര്‍ണ്ണ, സ്ഫുലിംഗിനി, വിശ്വരുചി എന്നിങ്ങനെ ആഹുതികളെ സ്വീകരിക്കുന്ന ഇളകിക്കൊണ്ടിരിക്കുന്ന അഗ്നിയ്‌ക്ക് ഏഴ് നാവുകള്‍ ഉണ്ട്.

കാളീ എന്നാല്‍ കറുത്തത്. കരാളീ-ഭയങ്കരമായത് മനോജം എന്നാല്‍ മനസ്സിനെപ്പോലെ വേഗതയുള്ളത്. സുലോഹിത നല്ല ചുവന്ന നിറത്തോടുകൂടിയതാണ്. നല്ലപോലെ ചെമ്പിച്ച നിറമുള്ളതാണ് സുധൂമവര്‍ണ്ണ. തീപ്പൊരികളോടുകൂടിയത് സ്ഫുലിംഗിനി. എല്ലായിടത്തും പ്രകാശം നല്‍കി ശോഭിച്ചിരിക്കുന്നത് വിശ്വരുചി. അഗ്നിയുടെ രൂപം, നിറം, കത്തുന്നതിന്റെ വകഭേദം എന്നിവയെ ആസ്പദമാക്കിയാണ് ആചാര്യന്മാര്‍ തരംതിരിച്ചിരിക്കുന്നത്. അഗ്നി നമുക്ക് അഗ്നിദേവനാണ്. അഗ്നിയുടെ സ്വരൂപത്തെപ്പറ്റി വളരെ കൃത്യതയോടെ പഠനം നടത്തിയാണ് ആചാര്യന്മാര്‍ അഗ്നിജ്വാലകളെ ഏഴ് ആയി തിരിച്ചിരിക്കുന്നത്. തീ പലനിറത്തിലും ആളിപടര്‍ന്നുമൊക്കെ കത്തുന്നത്കാണാം. അഗ്നിജ്വാലകളെ നാവുകളായാണ് സാധാരണ പറയുക. ഏഴ് ജ്വാലകളാണ് അര്‍പ്പിക്കുന്ന ഹവിസ്സിനനുസരിച്ച് ഏഴ് ലോകങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഓരോ ജ്വാലയും നല്‍കുന്ന ഫലം വേറെ വേറെയാണ് എന്നും കരുതാവുന്നതാണ്.

സ്വര്‍ഗ്ഗലോകത്തേക്ക് കൊണ്ടുപോകുന്നതിനെ പറയുന്നു

ഏതേഷു യശ്ചരതേ ഭ്രാജമാനേഷു

യഥാകാലം ചാഹുതയോ ഹ്യാദദായന്‍

തം നയന്ത്യേതാഃ സൂര്യസ്യ രശ്മയോ-

യത്ര ദേവാനാം പതിരേകോളധിവാസ

ജ്വലിക്കുന്ന അഗ്നിയുടെ ഈ ഏഴ് നാവുകളില്‍ വിധിപ്രകാരം വേണ്ട സമയത്ത് അഗ്നിഹോത്ര കര്‍മ്മങ്ങളനുഷ്ഠിക്കണം. അങ്ങനെയുള്ളയാളെ ആ ആഹുതികള്‍ തന്നെ സൂര്യരശ്മികളായിത്തീര്‍ന്ന് സ്വര്‍ഗ്ഗലോകത്തേക്ക് എടുത്തുകൊണ്ട്‌പോകും. ദേവന്മാരുടെ നാഥനും എല്ലാവര്‍ക്കും അധിപനുമായ ഇന്ദ്രന്റെ സ്വര്‍ഗ്ഗലോകം അയാള്‍ക്ക് ലഭിക്കും.

അഗ്നിജ്വാലകളാകുന്ന നാവുകളില്‍ കാലംതെറ്റാതെ ഹവിസ്സര്‍പ്പിക്കണം. ഇപ്രകാരം വേണ്ടവിധം കര്‍മ്മം ചെയ്താല്‍ ഊര്‍ദ്ധ്വഗതിയായിരിക്കും. മരണശേഷം ഈ ജീവനെ സൂര്യരശ്മികള്‍ വഴി ഇന്ദ്രലോകത്തേക്ക് കൊണ്ടുപോകുന്നു. അയാള്‍ അഗ്നിയില്‍ അര്‍പ്പിച്ച ആഹുതികളുടെ അഥവാ കര്‍മ്മങ്ങളുടെ ഫലമാണ് ദേവലോകത്ത് എത്തിക്കുന്നത്. 

എങ്ങനെ കൊണ്ടുപോകുന്നുവെന്ന് വിവരിക്കുന്നു-

ഏഹ്യേഹീതി തമാഹുതയഃ സുവര്‍ച്ചസഃ

സൂര്യസ്യ രശ്മിഭിര്‍യജമാനം വഹന്തി

പ്രിയാം വായമഭിവദന്ത്യോര്‍ച്ചയന്ത്യഃ

ഏഷഃ വഃ പുണ്യഃ സുകൃതോ ബ്രഹ്മലോകഃ

വളരെ തിളക്കമാര്‍ന്ന ആ ആഹുതികള്‍ യജമാനനെ ‘വന്നാലും, വന്നാലും നിങ്ങള്‍ പുണ്യകര്‍മ്മത്തിലൂടെ നേടിയ ബ്രഹ്മലോകത്തേക്ക് വന്നാലും’ എന്ന് നല്ല വാക്കുകളെ പറഞ്ഞ് സൂര്യരശ്മികളിലൂടെ ചന്ദ്രലോകത്തിലേക്ക് ആദരവോടെ കൊണ്ടുപോകുന്നു.

കര്‍മ്മാനുഷ്ഠാനത്തില്‍ വീഴ്ച വരുത്താതെ വേണ്ടപോലെ ആഹുതികളര്‍പ്പിച്ച യജമാനനെ സ്വര്‍ലോകത്തേക്ക് വലിയ ആദരവോടെ പ്രിയമുള്ള വാക്കുകള്‍ പറഞ്ഞ് കൊണ്ടുപോകുന്നുവെന്നത് ഒരു സുകൃതിക്ക് ഏറ്റവും വലിയ കാര്യമാണ്. കര്‍മ്മാനുഷ്ഠാനത്തില്‍ മുഴുകിയവര്‍ക്കുള്ള ബ്രഹ്മലോകം നേരത്തെ പറഞ്ഞ ഇന്ദ്രലോകംതന്നെയാണ്. താന്‍ ചെയ്ത ആഹുതികളുടെ ഫലം അയാളെ സ്വര്‍ഗ്ഗലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നു. ഇങ്ങനെയൊക്കെ പുകഴ്‌ത്തിയതിനു ശേഷം അവയില്‍ വിരക്തി ഉണ്ടാക്കാനായി ഇനി നിന്ദിച്ചുകൊണ്ട് പറയുന്നു. ജ്ഞാനം കൂടാതെയുള്ള കര്‍മ്മം ദുഃഖത്തെ ഉണ്ടാക്കും. അവയില്‍ സാരം ഒന്നുംതന്നെയില്ല എന്ന് വ്യക്തമാക്കുന്നു.

പ്ലാവാ ഹ്യേതേ അദൃഢാ 

യജ്ഞരൂപാ

അഷ്ടാദശോക്തമവരം 

യേഷുകര്‍മ്മ

ഏതഛ്‌റേയോ യേ/ഭിനന്ദന്തിമൂഢാ

ജരാമൃത്യും തേ പുനരേ 

വാപിയന്തി

താഴ്ന്ന നിലവാരത്തിലുള്ള ജ്ഞാനം കൂടാതെയുള്ള കര്‍മ്മത്തെയാണ് പറഞ്ഞത്. 16 ഋത്വിക്കുകളും യജമാനനും പത്‌നിയും ഉള്‍പ്പെടെ 18 പേര്‍ ചേര്‍ന്ന് ചെയ്യുന്ന ഈ യജ്ഞങ്ങളെല്ലാം സംസാരസാഗരത്തെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ളതല്ല. ഉറപ്പില്ലാത്ത വഞ്ചികളെപ്പോലെ നശിക്കുന്നതും ദോഷം ഉണ്ടാക്കുന്നതുമാണ്. അനിത്യമായ അതിനെ കേമമെന്ന് കരുതി അഭിനന്ദിക്കുന്ന മൂഢന്മാര്‍ വീണ്ടും വീണ്ടും ജരാമരണങ്ങളെ പ്രാപിക്കും.

ഇത്തരം യജ്ഞങ്ങളെ വെള്ളത്തിലെ പൊങ്ങുതടിയായോ ഗുണനിലവാരമില്ലാത്ത വള്ളമായോ ആണ് ഉപമിച്ചിരിക്കുന്നത്. സംസാരത്തെ മറികടക്കുക എന്ന ജീവിത ലക്ഷ്യപ്രാപ്തിക്ക് ഈ യജ്ഞങ്ങള്‍ ഒട്ടും സഹായകരമല്ല. യജ്ഞങ്ങളെ ശ്രേയസ്സിനുള്ള സാധനമായി കരുതുന്നവര്‍ ജനനമരണ ചക്രത്തില്‍പ്പെട്ട് കറങ്ങും. അവര്‍ക്ക് മുക്തി ലഭിക്കില്ല. ജീവിതം മുഴുവന്‍ കര്‍മ്മാനുഷ്ഠാനത്തില്‍ മുഴുകി ജ്ഞാനം നേടാതെ പോകുന്നവര്‍ക്ക് ജനനമരണങ്ങളില്‍ കഷ്ടപ്പെടേണ്ടിവരും. കര്‍മ്മം ചെയ്യുന്നത് ചിത്തശുദ്ധിക്ക് വേണ്ടിയാണ്. അതിനാല്‍ അതുകൊണ്ട് ആത്മവസ്തുവിനെ കിട്ടാന്‍ പോകുന്നില്ല എന്നറിഞ്ഞ് ജ്ഞാനത്തിനായി സാധകര്‍ തയ്യാറാകണം.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ 

 9495746977)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

Kerala

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

Entertainment

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

Kerala

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.