Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഇവരും പ്രഥമ വനിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:45 am IST
inLifestyle

ഛാവി രാജ്‌വത്

മികച്ച ശമ്പളം ലഭിക്കുന്ന കോര്‍പ്പറേറ്റ് ജോലി 2010 ല്‍ ഉപേക്ഷിച്ച് തന്റെ ഗ്രാമത്തിലെ ജനങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് ഇറങ്ങിത്തിരിച്ചതാണ് ഛാവി രാജ്‌വത്. ഇന്നവര്‍ രാജസ്ഥാനിലെ സോദ ഗ്രാമമുഖ്യയാണ്. തന്റെ ഗ്രാമീണര്‍ക്കുവേണ്ടി ശുദ്ധജലം, സൗരോര്‍ജ്ജം, മികച്ച റോഡുകള്‍, ശൗചാലയങ്ങള്‍, ഗ്രാമത്തിലൊരു ബാങ്ക് എന്നിവ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള തീവ്ര യജ്ഞത്തിലാണ് ഛാവി. 

മഞ്ജു യാദവ്

രാജസ്ഥാനിലെ ജയ്‌പൂര്‍ റയില്‍വേ സ്റ്റേഷനിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളിയാണ് മഞ്ജു. ഭര്‍ത്താവിന്റെ മരണ ശേഷം മൂന്ന് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റുന്നതിന് വേണ്ടിയാണ് ഈ തൊഴില്‍ തിരഞ്ഞെടുത്തത്. കുടുംബത്തിന്റെ ഭാരം ചുമലിലേറ്റുന്നതിന് മുന്നില്‍ തീവണ്ടിയാത്രികരുടെ ഭാണ്ഡക്കെട്ടുകള്‍ ഒന്നുമല്ലായിരുന്നു. 

ജയ്‌പൂരിലെ സുന്ദര്‍പുര ഗ്രാമനിവാസിയാണ് മഞ്ജു. ഭര്‍ത്താവിന്റെ വേര്‍പാടിനെ തുടര്‍ന്ന് അവളെടുത്ത തീരുമാനം ബന്ധുക്കളേയും മറ്റുള്ളവരേയും അമ്പരപ്പിച്ചു. പുരുഷാധിപത്യം നിലനില്‍ക്കുന്ന തൊഴിലിടത്തിലേക്ക് മഞ്ജു സധൈര്യം ഇറങ്ങിച്ചെന്നു. ദാരിദ്രത്താല്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മാതൃകയാണ് മഞ്ജു.

ആവണി ചതുര്‍ വേദി, ഭാവന കാന്ത്, മോഹന സിങ്

യുദ്ധ വിമാനങ്ങള്‍ പറപ്പിക്കാനുള്ള കരുത്തും പെണ്‍കരങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ചവര്‍. യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിനും പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം വന്നത് 2016 ജൂലൈയില്‍ ആണ്. തീരുമാനം വന്നയുടന്‍ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടുവന്ന മിടുക്കികളാണ് ഇവര്‍. 

ഇറ സിംഗാള്‍

പ്രതിസന്ധികളെ അതിജീവിച്ച് വിജയം നേടിയ പെണ്‍കുട്ടി. ചെറുപ്പത്തിലേ നട്ടെല്ലിനെ ബാധിച്ച സ്‌കോലിയോസിസ് രോഗത്തിന് മുന്നില്‍ ശരീരം തളര്‍ന്നു പോയെങ്കിലും ഇറാ സിംഗാളിന്റെ മനസ് തളര്‍ന്നില്ല. അമ്പത് ശതമാനത്തിലധികം വൈകല്യമുള്ള ശരീരവുമായി ഐ.എ.എസ് എന്ന സ്വപ്‌നത്തിനായി അവര്‍ കഠിനാധ്വാനം ചെയ്തു.  2014 ലെ യുപിഎസ്‌സി പരീക്ഷയില്‍ ഇറ കരസ്ഥമാക്കിയത് ഒന്നാം റാങ്ക്. 

പ്രവീണ സോളമന്‍

ചെന്നൈയിലെ ഏറ്റവും പഴക്കമുള്ളതും തിരക്കുള്ളതുമായ ശ്മശാനത്തിന്റെ മേല്‍നോട്ടക്കാരിയാണ് ഇംഗ്ലീഷ് ബിരുദധാരിയായ പ്രവീണ സോളമന്‍. രണ്ട് കുട്ടികളുടെ അമ്മ. ശ്മശാനം നടത്തിപ്പ് സ്ത്രീകള്‍ക്ക് പറ്റിയ പണിയല്ലെന്ന ധാരണകളെയെല്ലാം മാറ്റിമറിക്കുകയാണ് പ്രവീണ. തുടക്കത്തില്‍ ശ്മശാനം ജീവനക്കാരില്‍ നിന്നുപോലും എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുമുണ്ട്. 

പുനിത അറോറ

രാജ്യത്തെ ആദ്യത്തെ വനിതാ ലഫ്റ്റനന്റ് ജനറല്‍. ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ വൈസ് അഡ്മിറലും പുനിത അറോറയായിരുന്നു. 2004 ല്‍ പൂനൈയിലെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജ് കമാന്‍ഡന്റ് ആയി നിയമിതയായി. 

ഡോ.ഭാരതി ലവേകര്‍ 

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സാനിറ്ററി പാഡ് ബാങ്ക് സ്ഥാപിച്ച വനിത. ആര്‍ത്തവ ദിനങ്ങളില്‍ വേണ്ടത്ര ശുചിത്വം പാലിക്കാന്‍ സാധിക്കാതെ വരുന്ന ഗ്രാമീണ സ്ത്രീകള്‍ക്കുവേണ്ടിയാണ് 2017 മെയ് 28 ന് സാനിറ്ററി പാഡ് ബാങ്ക് അവര്‍ സ്ഥാപിച്ചത.് മുംബൈയിലെ വെര്‍സോവയില്‍ നിന്നുള്ള നിയമസഭാംഗമാണ് ഡോ. ഭാരതി. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഗ്രാമീണ വനിതകളില്‍ പലരും ദാരിദ്ര രേഖയ്‌ക്ക് താഴെയുള്ളവരാണ്. അവരെ സംബന്ധിച്ച് ഓരോ മാസവും സാനിറ്ററി പാഡുകള്‍ വാങ്ങുന്നതിനുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഇത് മനസ്സിലാക്കിയാണ് ഡോ. ഭാരതി ലവേകര്‍ അത്തരത്തിലൊരു തീരുമാനമെടുത്തത്. 

രാധിക മേനോന്‍

ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനാണ് കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ രാധിക മേനോന്‍. 2015 ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയ മത്സ്യ ബന്ധന ബോട്ടില്‍ നിന്നും ഏഴ് മത്സ്യത്തൊഴിലാളികളെ സാഹസികമായി രാധിക രക്ഷപെടുത്തി. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ആദരിച്ച ആദ്യ വനിതയെന്ന വിശേഷണവും രാധിക മേനോന് സ്വന്തം. 

ഡോക്ടര്‍ സീമ റാവു

ഇന്ത്യയിലെ ഏക വനിതാ കമാന്‍ഡോ ട്രെയിനര്‍. മറ്റ് ഒട്ടനവധി വിശേഷണങ്ങള്‍ കൂടി ഈ 47കാരിക്ക് സ്വന്തമാണ്. സ്‌കൂബാ ഡൈവര്‍, മലകയറ്റം, കോമ്ബാറ്റ് ഷൂട്ടിങ് ഇന്‍സ്ട്രക്ടര്‍, ചലച്ചിത്ര നിര്‍മാതാവ്, നടി, എഴുത്തുകാരി, മിസിസ് ഇന്‍ഡ്യാ വേള്‍ഡ് മല്‍സരത്തിന്റെ ഫൈനലിസ്റ്റ് അങ്ങനെ നിരവധി ഖ്യാതികള്‍ ഡോക്ടര്‍ സീമ റാവു കരസ്ഥമാക്കിക്കഴിഞ്ഞു.

മെഡിക്കല്‍ ബിരുദധാരികളായ സീമയും, ഭര്‍ത്താവ് ദീപക് റാവുവും വിവിധ സേനാവിഭാഗങ്ങള്‍ക്ക് കായികആയുധപരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി തികച്ചും സൗജന്യമായാണ് ഇവര്‍ ഈ പരിശീലനം നല്‍കുന്നത്. ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത പ്രൊഫസര്‍ രമാകാന്ത് സിനാരിയുടെ മകളാണ് സീമ. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.