Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കണക്കുതീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്; ജയത്തുടര്‍ച്ചയ്‌ക്ക് ഗോവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2018, 04:50 am IST
in Football

കൊച്ചി: തുടര്‍ച്ചയായ മൂന്ന് എവേ മത്സരങ്ങള്‍ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങുന്നു. എതിരാളികള്‍ കരുത്തരായ എഫ്‌സി ഗോവ. രാത്രി എട്ടിന് കിക്കോഫ്.  ഈ സീസണിലെ 12-ാം മത്സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ഗോവയുടേത് പത്താം മത്സരവും. ഒന്‍പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 16 പോയിന്റുമായി ഗോവ നാലാം സ്ഥാനത്താണ്. 11 മത്സരം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം 14 പോയിന്റ്. മൂന്ന് വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയും. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചുകൂട്ടിയ  ടീമാണ് എഫ്‌സി ഗോവ. 9 കളികളില്‍ നിന്ന് 22 എണ്ണം നേടി. അതേസമയം ബ്ലാസ്‌റ്റേഴ്‌സാകട്ടെ 11 കളികളില്‍ നിന്ന് 12 എണ്ണം മാത്രം.

ബ്ലാസ്‌റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. ഒരു സമനിലയോ, തോല്‍വിയോ പോലും നിലവിലെ റണ്ണറപ്പുകളുടെ സെമിപ്രവേശത്തിന് തിരിച്ചടിയാകും. ഇന്ന് ഗോവയെ തോല്‍പ്പിച്ചാല്‍ 17 പോയിന്റുമായി അവര്‍ക്ക് മൂന്നാം സ്ഥാനത്തേക്കുയരാം. മറിച്ച് ഗോവ ജയിച്ചാല്‍ 19 പോയിന്റുമായി അവര്‍ മൂന്നിലെത്തും.

കണക്കുതീര്‍ക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്്.  ഡിസംബര്‍ 9ന് ഫട്ടോര്‍ദയില്‍  നടന്ന മത്സരത്തിലേറ്റ 5-2 പരാജയത്തിന് ഗോവയോട് പകരം വീട്ടണം. അതേസമയം ഗോവ അന്നത്തെ മേധാവിത്വം തുടരാനുള്ള ശ്രമത്തിലാണ്.   മ്യൂലന്‍സ്റ്റീന് പകരം കോച്ചായി ചുമതലയേറ്റ ഡേവിഡ് ജെയിംസിന്റെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അഞ്ചാം മത്സരമാണ്. . കളിച്ച നാലില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ഒരു തോല്‍വിയും സമനിലയും ഏറ്റുവാങ്ങി.  കഴിഞ്ഞ ദിവസം ജംഷഡ്പൂരിനോടാണ് ബ്ലാസ്‌റ്റേഴ്‌സ് 2-1ന് തോറ്റത്. 

പ്രമുഖ കളിക്കാരുടെ പരിക്കാണ് ഡേവിഡ് ജെയിംസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഉഗാണ്ട കൗമാരതാരവും പ്ലേ മേക്കറുമായ കിസിറോണ്‍ കിസിറ്റോ, സ്‌ട്രൈക്കര്‍ ദിമിത്രി ബെര്‍ബറ്റോവ് എന്നിവര്‍ ഇന്ന് കളിക്കാനിറങ്ങില്ലെന്ന് ഡേവിഡ് സൂചന നല്‍കി. കിസിറ്റോക്ക് ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ ഷോള്‍ഡറിനാണ് പരിക്കേറ്റത്.  മാര്‍ക്ക് സിഫ്‌നിയോസും പെസിച്ചും ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. ജംഷഡ്പൂരിനെതിരായ കളിയില്‍ പ്രതിരോധത്തിലെ പാളിച്ചകളാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. ജിങ്കന്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇയാന്‍ ഹ്യൂമും, മാര്‍ക്ക് സിഫ്‌നിയോസുമാണ് കേരള മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുക. എന്നാല്‍ മധ്യനിരയിലെ പോരായ്‌മ മുന്നേറ്റത്തില്‍  പ്രതിഫലിക്കുന്നുണ്ട്. 

കഴിഞ്ഞ കളിയില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ കേരളത്തിലെത്തിയിട്ടുള്ളത്. ഗോവന്‍ മുന്നേറ്റവും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും തമ്മിലുള്ള ഏറ്റുമുട്ടലിനായിരിക്കും ഇന്ന് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളാണ് ഗോവ. തുടക്കം മുതല്‍ എതിര്‍ പ്രതിരോധം പൊളിച്ചടുക്കുക എന്നതാണ് കൊറോമിനാസും ലാന്‍സറോട്ടയും അടങ്ങുന്ന അവരുടെ രീതി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ട് ഹാട്രിക്കുള്‍പ്പെടെ 9 ഗോളുകള്‍ നേടിയ കൊറാമിനാസ്, 7 ഗോളുകള്‍ സ്വന്തമാക്കിയ ലാന്‍സറോട്ട എന്നിവരെ പിടിച്ചുകെട്ടുക എന്നതാണ് ജിങ്കാന്റെയും കൂട്ടരുടെയും കനത്ത വെല്ലുവിളി.  ഗോള്‍ വലയ്‌ക്ക് മുന്നില്‍ വിശ്വസ്തനായി ലക്ഷമികാന്ത് കട്ടിമണി തന്നെയെത്തും. നാരായണന്‍ ദാസ്, മുഹമ്മദ് അലി, സെര്‍ജിയോ ജെസ്റ്റി, സെറിറ്റണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രതിരോധത്തില്‍ ഉരുക്കുകോട്ട തീര്‍ക്കും. മധ്യനിരയില്‍ കളി മെനയാന്‍ മാനുവേല്‍ ലാന്‍സറോട്ടയ്‌ക്ക് പുറമേ എഡ്യൂ ബേഡിയ, മാനുവേല്‍ അരാന, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, മന്ദാര്‍റാവു ദേശായി എന്നിവരില്‍ മൂന്നു പേര്‍ എത്തും. എന്നാല്‍ പ്രതിരോധത്തില്‍ പോര്‍ച്ചുഗല്‍ താരം ബ്രൂണോ പെനീറോയുടെ അഭാവം നിഴലിക്കും.

  ജംഷെഡ്പൂരിനെതിരേ ഇറങ്ങിയ ടീമില്‍ കാര്യമായ അഴിച്ചു പണി തന്നെ ഡേവിഡ് ജെയിംസ് നടത്തിയേക്കും. പ്രതിരോധവും മധ്യവും മുന്നേറ്റവും അഴിച്ചു പണിയാതെ ഗോവയെ നേരിടുക പ്രയാസകരമാവും. 

ഡേവിഡ് ജെയിംസിന്റെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഗോവ പരിശീലകന്‍ സെര്‍ജിയോ ലൊബേറ പറഞ്ഞു. എന്നാലും ഇന്ന് ജയിച്ച് മൂന്ന് പോയിന്റ് നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. റഫറിയിങ്ങിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാദ പ്രസ്താവനകള്‍ക്കൊന്നും ലൊബേറ മുതിര്‍ന്നില്ല. ചിലപ്പോള്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അവര്‍ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നായിരുന്നു ലൊബേറയുടെ മറുപടി. കഴിഞ്ഞ തോല്‍വി മറന്നുവെന്നും ഇന്ന് മഞ്ഞപ്പടയുടെ ആരവത്തില്‍ ജയിക്കുകയാണ് ലക്ഷ്യമെന്നും ഡേവിഡ് ജെയിംസും പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

World

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

India

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

News

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

New Release

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.